അബുദാബി : ഹ്രസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അബുദാബി യിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു.
യു. എ. ഇ. യിൽ നിരവധി തവണ അദ്ദേഹം വന്നിരുന്നു എങ്കിലും ആദ്യ മായി ട്ടാണ് ഗ്രാന്റ് മസ്ജിദ് സന്ദർശി ക്കുന്നത്. തന്റെ ഒത്തിരി നാളായിട്ടുള്ള ആഗ്രഹ മായി രുന്നു ഇവിടം സന്ദർശിക്കുക എന്നത്.
എന്നാൽ ഇപ്പോഴാണ് അതിനു അവസരം ഒത്തു വന്നത് എന്നും അനേക ലക്ഷം പേരുടെ സന്ദർശന കേന്ദ്രമായ ഇവിടെ എത്തി ച്ചേരാനും ഈ മസ്‌ജിദിന്റെ ചരിത്ര പശ്ചാത്തലം മനസ്സി ലാക്കു വാനും സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അദ്ദേഹത്തെ അനുഗമിച്ച മാധ്യമ പ്രവർ ത്തക രോട് ഉമ്മൻ ചാണ്ടി പറഞ്ഞു.
അബുദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് എൻ. പി. മുഹമ്മദാലി, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ട്രഷറർ അബൂ ബക്കർ മേലേതിൽ, ഷുക്കൂര്‍ ചാവക്കാട്, അബ്ദുല്‍ ഖാദര്‍ തിരുവത്ര, സി. എം. അബ്ദുല്‍ കരീം തുടങ്ങിയ വരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
ഡിസംബർ 12 വെള്ളി യാഴ്ച രാത്രി ഏഴര മണിക്ക് അബു ദാബി മലയാളീ സമാജ ത്തിൽ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം നടത്തുന്ന വിദ്യാഭ്യാസ അവാർഡ് ദാന ചട ങ്ങിൽ പങ്കെടുത്ത ശേഷം ഉമ്മൻ ചാണ്ടി നാട്ടി ലേക്ക് മടങ്ങും.