
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് സത്യ ജിത് റേ സ്മാരക പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും ദേശീയ ചലച്ചിത്രമേള യോട് അനുബ ന്ധിച്ച് പുരസ്കാരം സമ്മാനിക്കും. പത്തു ലക്ഷം രൂപയും രജത മയൂരം ആലേഖനം ചെയ്ത മെഡലും അടങ്ങുന്നതായിരിക്കും സത്യജിത് റേ സ്മാരക പുരസ്‌കാരം.
റേ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യ യിലും വിദേശത്തു മായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിധം വിപുലമായ പരിപാടികളോടെ ആഘോഷിക്കു വാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ സിനിമ കളുടെ പ്രത്യേക പ്രദര്‍ശനങ്ങളും കാന്‍ ഫിലിം ഫെസ്റ്റി വലില്‍ സത്യജിത് റേ അനുസ്മരണ പ്രദര്‍ശനങ്ങളും ഒരുക്കും. എന്‍. എഫ്. ഡി. സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചലച്ചി ത്രോത്സവ് ഡയറക്ടറേറ്റ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
- Image Credit : WikiPedia



പ്രശസ്ത കലാ സംവിധായ കനും സംസ്ഥാന – ദേശീയ പുരസ്കാര ജേതാവുമായ പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി ചെന്നൈ യിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തി, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടി ബിരുദം കരസ്ഥമാക്കിയ ശേഷം ചിത്രകാരനായി കലാ ജീവിതം തുടങ്ങി.




















