ശശി കലിംഗ അന്തരിച്ചു

April 7th, 2020

actor-sasi-kalinga-passed-away-ePathram
കോഴിക്കോട് : പ്രമുഖ നാടക  സിനിമ അഭിനേതാവ് ശശി കലിംഗ (വി. ചന്ദ്രകുമാര്‍ 59) അന്തരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി ചന്ദ്ര ശേഖരന്‍ നായർ – സുകുമാരി ദമ്പതി കളുടെ മകനാണ് വി. ചന്ദ്ര കുമാര്‍ എന്ന ശശി കലിംഗ.

കാൽ നൂറ്റാണ്ടു നീണ്ട നാടക പ്രവർത്തന ങ്ങൾക്കു ശേഷം 1998 ൽ ‘തകര ച്ചെണ്ട’ എന്ന സിനിമ യിലെ പളനിച്ചാമി എന്ന കഥാപാത്ര ത്തിലൂടെ യാണ് ചലച്ചിത്ര അഭിനയ രംഗത്തു വന്നത് എങ്കിലും വീണ്ടും നാടക ത്തിൽ തന്നെ സജീവ മായി. ഇതിനകം അഞ്ഞൂറോളം നാടകങ്ങളില്‍ അഭിനയിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാക്കൊല പാതക ത്തിന്റെ കഥ’ (2009) എന്ന സിനിമ യിലൂടെ വീണ്ടും വെളളി ത്തിര യില്‍ തിരിച്ച് എത്തുകയും ചെയ്തു.

തുടര്‍ന്ന് ആമേന്‍, ആദാമിന്റെ മകന്‍ അബു, കേരളാ കഫേ, പ്രാഞ്ചി യേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്തോണി, വെള്ളി മൂങ്ങ, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഇരുന്നൂറ്റി അമ്പതില്‍പ്പരം സിനിമ കളില്‍ ശ്രദ്ധേയമായ കഥാ പാത്രങ്ങളെ അവതരി പ്പിച്ചു പ്രേക്ഷക രുടെ കയ്യടി നേടി.

സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതി യാണ്’എന്ന സിനിമ യില്‍ നായക വേഷവും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ശശി കലിംഗ അന്തരിച്ചു

എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

April 6th, 2020

musician-mk-arjuanan-passed-away-ePathram
കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം വസതി യില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ആയിരുന്നു അന്ത്യം.

നാടക ഗാനങ്ങളിലൂടെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968 ല്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്ര ത്തിനു സംഗീതം നല്‍കി ക്കൊണ്ട് മലയാള സിനിമ യില്‍ എത്തുന്നത്.

മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളില്‍ പലതും മാസ്റ്ററുടെ സംഭവനകളാണ്. ഇരു നൂറില്‍ അധികം ചിത്ര ങ്ങളിലായി അറു നൂറോളം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

April 6th, 2020

musician-mk-arjuanan-passed-away-ePathram
കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം വസതി യില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ആയിരുന്നു അന്ത്യം.

നാടക ഗാനങ്ങളിലൂടെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968 ല്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്ര ത്തിനു സംഗീതം നല്‍കി ക്കൊണ്ട് മലയാള സിനിമ യില്‍ എത്തുന്നത്.

മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളില്‍ പലതും മാസ്റ്ററുടെ സംഭവനകളാണ്. ഇരു നൂറില്‍ അധികം ചിത്ര ങ്ങളിലായി അറു നൂറോളം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

സത്താര്‍ അന്തരിച്ചു

September 17th, 2019

actor-sathar-passed-away-ePathram
കൊച്ചി : പ്രശസ്ത നടനും ചലച്ചിത്ര നിര്‍മ്മാതാവു മായ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ യിലെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഇന്നു വൈകുന്നേരം കടുങ്ങല്ലൂർ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്കാരം നടക്കും.

എഴുപതുകളില്‍ തുടങ്ങിയ സിനിമാ ജീവിത ത്തില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളി ലായി നൂറ്റി അമ്പ തോളം ചിത്ര ങ്ങളിൽ അഭിനയിച്ചു. റിവഞ്ച്, കമ്പോളം അടക്കം എതാനും സിനിമ കളുടെ നിര്‍മ്മാതാവും കൂടിയാണ്.

ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വാര പ്പറമ്പില്‍ പരേതനായ ഖാദര്‍ പിള്ള – ഫാത്തിമ ദമ്പതി കളുടെ മകനായി 1952 മെയ് 25 നു ജനനം. പടിഞ്ഞാറെ കടു ങ്ങല്ലൂര്‍ ഗവ ണ്മെന്റ് ഹൈ സ്കൂളി ൽ പ്രാഥമിക വിദ്യാ ഭ്യാസം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്ര ത്തില്‍ ബിരുദാന ന്തര ബിരുദം നേടിയ ശേഷ മാണ് 1975 ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തുന്നത്.

anavaranam-sathar-master-raghu-ePathram

അനാവരണം : സത്താര്‍, മാസ്റ്റര്‍ രഘു

എ. വിന്‍സെന്റ് സംവിധാനം ചെയ്ത ‘അനാവരണം’ (1976) എന്ന സിനിമ യില്‍ നായക വേഷം ചെയ്തു. തുടര്‍ന്ന് യത്തീം, ശരപഞ്ജരം, ദീപം, മൂര്‍ഖന്‍, അടിമ ക്കച്ചവടം, ബീന, യാഗാശ്വം, വെള്ളം, ലാവ, നീലത്താമര, ഇവിടെ കാറ്റിന് സുഗന്ധം, അവതാരം, പാതിരാ സൂര്യന്‍, ഈ നാട് തുടങ്ങിയ ശ്രദ്ധേയ സിനിമ കളില്‍ പ്രേംനസീര്‍, ജയന്‍, മധു, സോമന്‍, സുകുമാരന്‍, മമ്മുട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ നായകര്‍ക്കു കൂടെ ഉപ നായക – വില്ലന്‍ വേഷ ങ്ങളില്‍ തിളങ്ങി.

22 ഫീമെയില്‍ കോട്ടയം, നത്തോലി ഒരു ചെറിയ മീനല്ല, മംഗ്ലീഷ് തുടങ്ങി അവസാന നാളു കളില്‍ അഭിനയിച്ച സിനിമകളിലൂടെ ഹാസ്യവും തനിക്കു നന്നായി ഇണങ്ങും എന്ന് സത്താര്‍ തെളിയിച്ചു.

2014 ല്‍ പുറ ത്തിറങ്ങിയ ‘പറയാന്‍ ബാക്കി വെച്ചത്’ എന്ന സിനിമ യിലാണ് സത്താര്‍ അവസാന മായി അഭിനയിച്ചത്. പ്രശസ്ത നടി ജയ ഭാരതി യെ 1979 ല്‍ വിവാഹം ചെയ്തു. (1987 ൽ ഇവര്‍ വേര്‍ പിരിഞ്ഞു). യുവ നടന്‍ കൃഷ് ജെ. സത്താര്‍ മകനാണ്.

- pma

വായിക്കുക: , ,

Comments Off on സത്താര്‍ അന്തരിച്ചു

ഷഫീര്‍ സേട്ട് അന്തരിച്ചു

March 26th, 2019

film-producer-actor-shafeer-sait-passed-away-ePathram
കൊച്ചി : ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡ ക്‌ഷന്‍ കണ്‍ ട്രോളറും നടനുമായ ഷഫീര്‍ സേട്ട് (44) അന്ത രിച്ചു. ഇന്നു പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാത മായി രുന്നു. ഖബറടക്കം ഇന്നു വൈകു ന്നേരം 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ സിനിമ കളുടെ നിര്‍മ്മാതാവാണ് ഷഫീര്‍ സേട്ട്. ഇപ്പോള്‍ ചിത്രീ കര ണം നടന്നു വരുന്ന ജോഷി യുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമ യില്‍ പ്രൊഡ ക്ഷന്‍ കണ്ട്രോളര്‍ ആയി പ്രവര്‍ ത്തിച്ചു വരിക യായി രുന്നു.

നാദിര്‍ഷാ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ ഉള്‍ പ്പെടെ നിര വധി സിനിമ കളില്‍ ഷഫീര്‍ സേട്ട് അഭി നയി ച്ചി ട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഷഫീര്‍ സേട്ട് അന്തരിച്ചു

Page 12 of 15« First...1011121314...Last »

« Previous Page« Previous « സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല
Next »Next Page » തെച്ചിക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെള്ളിപ്പു കളിൽ നിന്നും ഒഴിവാക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha