അബുദാബി : നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ ത്തോടെ പ്രവർത്തിക്കുന്നവര്‍ക്ക് തടവു ശിക്ഷ ലഭിക്കും എന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.
ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 266 പ്രകാരം നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യക്തി കളുടെയോ സ്ഥല ങ്ങളുടെയോ വസ്തുക്കളുടെയോ അവസ്ഥ മാറ്റുകയോ കുറ്റ കൃത്യ ങ്ങളുടെ തെളിവു കൾ നശിപ്പിക്കുകയോ അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് തെറ്റായ വിവരങ്ങൾ നല്‍കുകയോ ചെയ്യുന്ന വരെ തടങ്കലിൽ വെക്കും.
#ثقف_نفسك #خلك_حكيم #ثقافة_قانونية #النيابة_العامة #النيابة_العامة_الاتحادية #قانون pic.twitter.com/2YT5J8dDcI
— النيابة العامة (@UAE_PP) August 20, 2021
യു. എ. ഇ. യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം, മലയാളം അടക്കമുള്ള വിവിധ ഭാഷ കളില്‍ ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.