മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ

May 13th, 2018

blangad-river-nammude-mathikkaayal-cleaning-ePathram
അബുദാബി : തൃശൂർ ജില്ലയിലെ ചാവക്കാട് – ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി സംഗമം അബുദാബി കെ. എഫ്. സി. പാർക്കിൽ സംഘടിപ്പിച്ചു.

blangad-uae-pravasi-koottayma-getogether-ePathram

കനോലി കനാലി ന്റെ കൈവഴി യായി ബ്ലാങ്ങാട് – പൂന്തി രുത്തി – മാട്ടു മ്മൽ ഭാഗ ത്തു കൂടി ഒഴുകി യിരു ന്നതും ഇപ്പോൾ ചില ഭാഗ ങ്ങളില്‍ നികന്നു വരുന്നതു മായ മത്തി ക്കായലിനെ പുനരുജ്ജീവി പ്പിക്കു വാനായി നടക്കുന്ന മത്തി ക്കായൽ ശുചീ കരണ പ്രവർത്തന ങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വേണ്ട തായ സഹായ സഹ കരണ ങ്ങൾ വാഗ്ദാനം ചെയ്തുമാണ് ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി’ സംഗമം അബു ദാബി യിൽ ഒരുക്കി യത്.

blangad-uae-pravasi-koottayma-members-ePathram

വിവിധ എമിറേറ്റുക ളിൽ നിന്നു മായി അറുപതിൽ പരം ബ്ലാങ്ങാട് – പൂന്തിരുത്തി നിവാസികൾ ഒത്തു ചേർന്നു.

mathikkaayal-re-construction-ePathram

 

മത്തിക്കായൽ ശുചീകരണ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം പകരുവാൻ സർക്കാർ തല ങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ആവശ്യപ്പെട്ട് ബ്ലാങ്ങാട് നിവാസിയും ഗുരുവാ യൂർ എം. എൽ. എ. യുമായ കെ. വി. അബ്ദുൽ ഖാദറി ന് നിവേദനം സമർപ്പിക്കു വാൻ മത്തിക്കായൽ സംരക്ഷണ സമിതി ക്കു രൂപം നൽകിയ സനിൽ സലിം ആവശ്യ പ്പെട്ടു.

mathikkaayal-cleaning-and-re-construction-ePathram

പ്രഭു, പി. സി. അബ്ദുൽ ഖാദർ, ജഹാൻഗീർ, എം. എം. ഷഹീർ, പി. എം. ഇജാസ്, ചിഞ്ചു തുട ങ്ങിയ വരു ടെ നേതൃത്വ ത്തിൽ കോഡിനേഷൻ കമ്മിറ്റികൾ രൂപ വൽ ക്കരിച്ചു.

blangad-poonthiruthi-mathikkaayal-cleaning-ePathram

കായലിന്റെ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ നടത്തു വാന്‍ മുന്‍ കൈ എടുത്ത ‘മത്തി ക്കായൽ സംര ക്ഷണ സമിതി’ യേയും ഇത്തരം ഒരു കൂട്ടായ്മ യു. എ. ഇ. യില്‍ രൂപീ കരി ച്ചതി നേയും ഖത്തര്‍ ബ്ലാങ്ങാട് പ്രവാസി കള്‍ അഭിനന്ദിച്ചു.

blangad-mathikkaayal-re-construction-ePathram

ഈ കൂട്ടായ്മ യുടെ സഹകരിക്കുവാൻ താൽപ്പര്യമുള്ള ബ്ലാങ്ങാട് നിവാസി കൾ ഈ വാട്സ് ആപ്പ് നമ്പറു കളിൽ ബന്ധപ്പെടുക. 91- 960 555 2228 (സനിൽ സലിം), 971 – 56 399 5055 (മുഹ്‌സിൻ മുസ്തഫ), 971- 52 346 5456 (അസീബ് സഹീര്‍ബാബു).

 

- pma

വായിക്കുക: , , , , ,

Comments Off on മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ

ഗായകൻ അസീം കണ്ണൂരിനെ ആദരിച്ചു

May 9th, 2018

singer-aseem-kannur-ePathram
അബുദാബി : ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകൻ അസീം കണ്ണൂരിനെ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ. ) ആദരിച്ചു.

അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയ ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ആൽബം മൂന്നു ലക്ഷ ത്തിലധികം കാഴ്ച ക്കാരുടെ പ്രശംസ ഏറ്റു വാങ്ങി സോഷ്യൽ മീഡിയ യിൽ മുന്നേറുന്ന സന്ദർഭ ത്തി ലാണ് ഇശൽ ബാൻഡ് ജോയിന്റ് കൺവീനറും കൂടി യായ അസീം കണ്ണൂരി നെ ആദരിച്ചത്.

ishal-band-award-to-singer-aseem-kayyalakal-ePathram

അസീം കണ്ണൂരിന് ഇശല്‍ ബാന്‍ഡിന്റെ സ്നേഹാദരം

ചടങ്ങിൽ ഐ.ബി.എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു. ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീഖ് ഹൈദ്രോസ്, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബുദാബി അഡ്മിൻ സുബൈർ തളിപ്പറമ്പ, ഷഫീൽ കണ്ണൂർ, ഫൈസൽ ബേപ്പൂർ, റജീദ് തുട ങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഗായകൻ അസീം കണ്ണൂരിനെ ആദരിച്ചു

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

April 18th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : മഹാ ഭാരത കാലത്തു തന്നെ ഇന്ത്യ യില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റ് സംവി ധാന ങ്ങളും കൃത്രിമ ഉപഗ്രഹ ങ്ങള്‍ അടക്ക മുള്ള സാങ്കേതിക വിദ്യകള്‍ നില നിന്നിരുന്നു എന്ന് ബി. ജെ. പി. നേതാവും ത്രിപുര മുഖ്യ മന്ത്രി യുമായ ബിപ്ലവ് ദേബ്. 

പലരും ഈ വസ്തുത തള്ളി ക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർ നെറ്റ് ഇല്ലാ യിരുന്നു എങ്കില്‍ എങ്ങനെ യാണ് സഞ്ജയന് കുരു ക്ഷേത്ര യുദ്ധ ത്തെപ്പറ്റി ധൃത രാഷ്ട്രര്‍ക്ക് വിശദീ കരിച്ച് നല്‍കു വാന്‍ കഴിയുക?. ഇതിനർത്ഥം അക്കാലത്ത് സാറ്റ ലൈറ്റും ഇന്റര്‍ നെറ്റും ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ വ്യാപക മായി രുന്നു എന്നു തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു വിതരണ വകു പ്പിന്റെ പ്രാദേശിക ശില്‍പ ശാല യിലാണ് ത്രിപുര മുഖ്യമന്ത്രി ഈ അവകാശ വാദം നട ത്തി യത്. ഇത്തരം അത്യാ ധുനിക സാങ്കേതിക വിദ്യകളു ണ്ടാ യിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ബിപ്ലബ് ദേബ് പറഞ്ഞു

- pma

വായിക്കുക: , , , , , , ,

Comments Off on മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

April 10th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോള്‍ ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു മുന്നറിയിപ്പു നൽകാതെ റോഡ് ലൈൻ മാറ്റി യാൽ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നല്‍കും എന്ന് അബു ദാബി പോലീസ് മുന്നറി യിപ്പ്.

ഇടത്തോട്ടോ വലത്തോട്ടോ റോഡ്‌ ലൈൻ മാറ്റു ന്നതിനും വാഹനം തിരിക്കുന്നതിനും മുൻപ് ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു കൊണ്ട് തങ്ങളു ടെയും മറ്റുള്ള വരുടേ യും സുരക്ഷ ഉറപ്പു വരുത്തണം.

നിയമം ലംഘിച്ചവര്‍ക്ക് 2017 ജൂലായ് ഒന്ന് മുതൽ 2017 ഡിസംബർ 31വരെ 10,766 പേർക്ക് 400 ദിർഹം വീതം പിഴ വിധി ച്ചതായും അബു ദാബി പൊലീസ് ട്വിറ്ററില്‍ അറി യിച്ചു.

രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും ഏപ്രിൽ 15 മുതൽ ക്യാമറ കളില്‍ പതിയും എന്നും രജിസ്ട്രേഷൻ പുതുക്കാത്ത വാഹന ങ്ങൾ റോഡില്‍ ഇറക്കിയാൽ 500 ദിർഹം പിഴയും ഡ്രൈവര്‍ക്ക് ലൈസന്‍ സില്‍ നാലു ബ്ലാക്ക് പോയിൻറും നല്‍കുകയും വാഹനം ഏഴു ദിവസം പിടിച്ചിടുകയും ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

സമൂഹ മാധ്യമ ങ്ങളുടെ ഉപയോഗം : പൊതു ജന ങ്ങൾക്ക് മുന്നറി യിപ്പു മായി പോലീസ്

April 3rd, 2018

abudhabi-police-warning-misusing-social-media-ePathram

അബുദാബി : സോഷ്യല്‍ മീഡിയ യുടെ നല്ല ഉപ യോഗ ങ്ങളെ പ്രോല്‍സാഹി പ്പിക്കണം എന്ന് അബു ദാബി പോലീസ്.

ഊഹാ പോഹങ്ങള്‍ പ്രചരിപ്പിക്കുക, അപകട ങ്ങള്‍, ഗതാഗത നിയമ ലംഘന ങ്ങൾ, പൊതു സ്ഥല ങ്ങ ളിലെ മോശം പെരു മാറ്റം തുടങ്ങി സമൂഹ ത്തെ ദോഷ കര മായി ബാധി ക്കുന്ന ഫോട്ടോ കളും വീഡി യോകളും സാമൂഹ്യ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് എന്ന് അധികൃതര്‍.

ഇത്തരം കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നിയമ ത്തെ കുറിച്ച് അറിവില്ലാ എന്നും പ്രത്യാഘാത ങ്ങളെ കുറിച്ച് ബോദ്ധ്യമില്ലാ എന്നും പറഞ്ഞ് നിയമ നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുവാൻ കഴിയില്ല എന്നും അബു ദാബി പൊലീസിലെ ഡയറക്ടർ ഒാഫ് കമാൻഡ് അഫ യേഴ്സ് മേജർ ജനറൽ സാലിം ഷഹീൻ അൽ നുഐമി വ്യക്തമാക്കി.

ഇൻറർ നെറ്റിലൂടെ വിശിഷ്യാ സോഷ്യല്‍ മീഡി യകള്‍ വഴി പലപ്പോഴും തെറ്റായ സന്ദേശങ്ങൾ പ്രചരി പ്പിക്ക പ്പെ പ്പെടുന്നു. മെസ്സേജു കൾ മറ്റുള്ള വര്‍ക്ക് ഷെയര്‍ ചെയ്യു ന്നതിന് മുന്‍ പായി അതിന്റെ സത്യാവസ്ഥ ഉറപ്പു വരു ത്തണം.

സ്വയം ഉറപ്പു വരുത്താത്തതോ സമൂഹത്തിനു ദോഷം ചെയ്യുന്നതോ ആയിട്ടുള്ള വിവരങ്ങള്‍ ഒന്നും തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യരുത് എന്നും ഇത്തരം പ്രവൃത്തി കൾക്ക് എതിരെ കർശ്ശന നിയമ നടപടി കള്‍ ഉണ്ടാകും എന്നും അധികൃതര്‍ ഓര്‍മ്മി പ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സമൂഹ മാധ്യമ ങ്ങളുടെ ഉപയോഗം : പൊതു ജന ങ്ങൾക്ക് മുന്നറി യിപ്പു മായി പോലീസ്

Page 60 of 64« First...102030...5859606162...Last »

« Previous Page« Previous « ഇസ്ലാമിക് സെന്റര്‍ : പി. ബാവാ ഹാജി – കരപ്പാത്ത് ഉസ്മാൻ ടീം വീണ്ടും
Next »Next Page » നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha