ദുബായ് : സാമൂഹിക മാധ്യമ ങ്ങൾ ഉപ യോഗി ക്കുന്ന വർ തങ്ങളുടെ അക്കൗണ്ട് സുരക്ഷിതം ആയി രിക്കു വാന്‍ മുന്‍ കരുത ലുകള്‍ എടുക്കണം എന്ന് ദുബായ് പോലീസ് മുന്നറിയിപ്പു നല്‍കി. വ്യാജ വിലാസം ഉപ യോ ഗിച്ച് സോഷ്യല്‍ മീഡിയ കളില്‍ വിലസിയിരുന്ന 500 അക്കൗ ണ്ടു കൾ കഴിഞ്ഞ വർഷം ദുബായ് പൊലീസ് സി. ഐ. ഡി. വിഭാഗം അടച്ചു പൂട്ടി. സംശയാസ്പദ മായ 2920 അക്കൗണ്ടുകൾ നീരീ ക്ഷിച്ച ശേഷ മാണ് 500 എണ്ണം റദ്ദാക്കിയത് എന്നും സി. ഐ. ഡി. ഡയറക്ടർ ബ്രിഗേഡി യര്‍ ജമാൽ അൽ ജല്ലാഫ് അറിയിച്ചു.
Perhaps you have been a victim of online scam or have been approached by fraudsters on social media. Share your story and you may be able to stop others from becoming victims to scams.
#YourSecurityOurHappiness #SmartSecureTogether #DPAwareness pic.twitter.com/WKJ4oMr99u— Dubai Policeشرطة دبي (@DubaiPoliceHQ) January 19, 2019
വിവിധ രംഗങ്ങളിലെ പ്രശസ്തരുടെ പേരു കളി ലാണ് വ്യാജ അക്കൗ ണ്ടുകളില്‍ അധികവും. യഥാർത്ഥം എന്നും തോന്നും വിധം ഇവരു ടെ ഫോട്ടോയും വിവര ങ്ങളും ഉപയോ ഗിച്ചു തന്നെ യാണ് ഇവ തയ്യാ റാക്കി യിരു ന്നത് എന്നും പോലീസ് കണ്ടെത്തി.
സോഷ്യല്‍ മീഡിയ ഉപ യോഗി ക്കുന്ന വിദ്യാര്‍ത്ഥി കള്‍ അപരി ചിത രു മായി കൂട്ടു കൂടരുത് എന്നും കുട്ടി കളുടെ അക്കൗ ണ്ടുകൾ രക്ഷി താക്കളുടെ ഇ – മെയില്‍, ഫോൺ നമ്പര്‍ എന്നിവ യില്‍ കണക്റ്റ് ചെയ്യണം എന്നും പോലീസ് നിര്‍ദ്ദേ ശിച്ചു.
സോഷ്യൽ മീഡിയ കളിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് വാട്സാപ്പ് വഴി യാണ്. ‘താങ്കളുടെ എ. ടി. എം. കാർഡ് പുതു ക്കാ ത്തതി നാൽ റദ്ദ് ചെയ്തിരി ക്കുന്നു. കാർഡ് തുടര്‍ന്നും ഉപ യോഗി ക്കുവാൻ താങ്കൾ താഴെ കാണുന്ന മൊബൈൽ നമ്പറില്‍ ബന്ധ പ്പെടുക’ എന്നി ങ്ങനെ മൊബൈൽ ഫോൺ ഉപ യോക്താ ക്കൾക്ക് അറ ബിക്, ഇംഗ്ലിഷ് ഭാഷ കളിൽ വാട്സാപ്പി ലൂടെ ലഭി ക്കുന്ന സന്ദേശ ങ്ങള്‍ക്ക് പ്രതി കരിക്കരുത് എന്നും ബാങ്ക് വിശദാംശ ങ്ങൾ ഇവര്‍ക്ക് നൽകരുത് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.