ദുബായ് : വാട്ട്‌സാപ്പിലെ പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറി യിപ്പു മായി ടെലി കമ്യൂണി ക്കേഷൻ റെഗു ലേറ്ററി അഥോ റിറ്റി യുടെ (ടി. ആർ. എ.) രംഗത്ത്. അഭി നേതാ ക്കളു ടെയും പ്രശസ്ത വ്യക്തി കളു ടെയും പേരിൽ വാട്സാപ്പ് സന്ദേശ ങ്ങ ളാണ് തട്ടിപ്പു കാര്‍ വ്യാപക മായി ഉപ യോഗി ക്കു ന്നത്.
സെലിബ്രിറ്റി കളുടെ പേരിലുള്ള അക്കൗണ്ടു കളിൽ നിന്നും ആളു കളുടെ വാട്ട് സാപ്പു കളി ലേക്ക് സന്ദേശം അയക്കു കയും തുടര്‍ന്ന് ആളു കളെ ‘ടോളറൻസ്’ എന്ന ഗ്രൂപ്പി ലേക്ക് ചേർ ക്കു കയും ചെയ്യും.
യു. എ. ഇ. യില്‍ സഹിഷ്ണുതാ വർഷാചരണം ആയതു കൊണ്ട് ‘ടോളറൻസ്’ ഗ്രൂപ്പി ന്റെ പ്രവര്‍ ത്തനം ആരും സംശയി ക്കുക യുമില്ല.
തുടർന്ന് ഒരു ആക്റ്റി വേഷൻ കോഡ് ലഭിക്കും എന്നുള്ള സന്ദേശം വരികയും അതു വഴി ബാങ്ക് അക്കൗണ്ട് വിവര ങ്ങൾ ചോദിച്ചറിഞ്ഞു തട്ടിപ്പു നടത്തു കയും ചെയ്യുന്നു.
ഇത്തരം സന്ദേശ ങ്ങൾ സന്ദേശങ്ങൾ വാട്ട്‌സാപ്പിൽ ലഭി ച്ചാൽ പ്രതികരി ക്കരുത് എന്നും ഉടൻ അധി കൃതരെ അറിയിക്കണം എന്നും ആർ. ടി. എ. മുന്നറിയിപ്പ് നൽകി.