വ്യാജ മരുന്നുകളെ തിരിച്ചറിയുവാന്‍ ക്യു. ആര്‍. കോഡ് സംവിധാനം

October 4th, 2022

covid-19-medicine-ePathram
ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗി ക്കുന്നതും ആധികം വിറ്റു പോകുന്നതുമായ മരുന്നു കളില്‍ ഇനി മുതല്‍ ക്യു. ആര്‍. കോഡ് പതിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. നൂറു രൂപക്കു മുകളില്‍ വില വരുന്ന വേദന സംഹാരികള്‍, ആന്‍റി ബയോട്ടിക്ക്, ആന്‍റി അലര്‍ജി മരുന്നുകള്‍ എന്നിവയിലാണ് ആദ്യ പടിയായി ക്യു. ആര്‍. കോഡ് പതിപ്പിക്കുക.

മരുന്നുകളിലെ വ്യാജനെ തിരിച്ചറി യുവാന്‍ ഇതു സഹായിക്കും. ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയുവാനും സാധിക്കും. ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു. ആര്‍. കോഡ് പതിപ്പിക്കും. വ്യാജ മരുന്നുകള്‍ വിപണിയില്‍ വര്‍ദ്ധിക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നടപടി.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജ മരുന്നുകളെ തിരിച്ചറിയുവാന്‍ ക്യു. ആര്‍. കോഡ് സംവിധാനം

രാജ്യത്ത് 5 ജി യുഗത്തിന് തുടക്കമായി

October 1st, 2022

narendra modi-epathram
ന്യൂഡൽഹി : ഇന്ത്യയില്‍ 5G  യുഗത്തിന് തുടക്കമായി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനി യിൽ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി 5 ജി സേവന ങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്‍റെ ആറാം പതിപ്പും പ്രധാന മന്ത്രി ഉദ്ഘാടനംചെയ്തു.

രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍റെ വിജയം ആണെന്നും പ്രധാന മന്ത്രി പറഞ്ഞു. 5 ജി യുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024 ഓടെ രാജ്യത്ത് ഉടനീളം 5 ജി സേവനം ലഭ്യമാകും.

വയര്‍ലെസ് സാങ്കേതിക മികവിന്‍റെ അഞ്ചാം തലമുറ യെയാണ് 5G എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അള്‍ട്രാ-ഹൈ സ്പീഡ് ഇന്‍റര്‍ നെറ്റ് കണക്റ്റിവിറ്റി യാണ് 5 ജി യുടെ പ്രത്യേകത.

ഇത്രയും നാള്‍ എം. ബി. പി. എസ്. വേഗം ആയിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ 5G യിലേക്ക് എത്തുമ്പോള്‍ അത് ജി. ബി. പി. എസ്. വേഗതയിലേക്ക് മാറും.

ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on രാജ്യത്ത് 5 ജി യുഗത്തിന് തുടക്കമായി

ഖത്തറിന്‍റെ പുതുക്കിയ എംബ്ലം

September 19th, 2022

state-of-qatar-new-emblem-2022-logo-ePathram
ദോഹ : സ്റ്റേറ്റ് ഓഫ് ഖത്തര്‍, തങ്ങളുടെ പുതിയ എംബ്ലം പുറത്തിറക്കിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളില്‍ വൈറല്‍ ആയി മാറി. ഖത്തര്‍ ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2022 സെപ്റ്റംബർ 15 ന് ആയിരുന്നു പുതിയ ചിഹ്നം റിലീസ് ചെയ്തത്.

നാടിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വേറിട്ട ദൃശ്യ ആവിഷ്കാരം കൂടിയാണ് ഇത്. പുതിയ ചിഹ്നം രാജ്യത്തിന്‍റെ സമ്പന്നമായ സംസ്കാരത്തെ, അതിന്‍റെ പൈതൃകവും പ്രതിനിധീ കരിക്കുന്നു. പഴയ കാലത്തില്‍ നിന്നും പുതിയ കാലത്തേക്കുള്ള മുന്നേറ്റം വ്യക്തമാക്കിയാണ് പുതിയ എംബ്ലം രൂപ കല്പ്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഖത്തറിന്‍റെ പുതുക്കിയ എംബ്ലം

നടു റോഡിൽ വാഹനം നിർത്തിയിടരുത് : പോലീസ് മുന്നറിയിപ്പ്

September 3rd, 2022

അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന വാഹനം മുന്നറിയിപ്പ് ഇല്ലാതെ റോഡിന് നടുവിൽ നിര്‍ത്തി ഇടരുത് എന്ന് അബുദാബി പൊലീസ് മുന്നറിയിപ്പു നല്‍കി. നടുറോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരു ഡെലിവറി വാന്‍ വന്ന് ഇടിക്കു ന്നതിന്‍റെ ദൃശ്യം പങ്കു വെച്ചു കൊണ്ടാണ് പോലീസ് മുന്നറിയിപ്പു നല്‍കി യിരിക്കുന്നത്. അതു പോലെ വാഹനം ഓടിക്കുമ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്നുള്ള ദിശാ മാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ഗതാഗത സുരക്ഷ ഉറപ്പു വരുത്തുവാൻ മറ്റു വാഹന ങ്ങളുമായി കൃത്യമായ അകലം പാലിക്കുവാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. എന്തെങ്കിലും കാരണ ങ്ങള്‍ കൊണ്ട് വാഹനങ്ങൾ റോഡിൽ നിന്നും നീങ്ങാതെ വന്നാല്‍ ഉടന്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ ബന്ധപ്പെടുക.

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം ഡ്രൈവറുടെ ശ്രദ്ധ മാറുന്നതു കൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നത്. ഡ്രൈവറുടെ ഫോണ്‍ ഉപയോഗത്തിന്ന് 800 ദിർഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റും ശിക്ഷയായി നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , ,

Comments Off on നടു റോഡിൽ വാഹനം നിർത്തിയിടരുത് : പോലീസ് മുന്നറിയിപ്പ്

മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിടി വീഴും

September 1st, 2022

june-26-international-anti-drug-day-united-nations-ePathram
തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് റോഡ് അപകടങ്ങൾ ഉണ്ടാവുന്നതു തടയാൻ നടപടിയുമായി കേരള പോലീസ്.

ആൽക്കോ സ്‌കാൻ ബസ്സില്‍ ഒരുക്കിയ സംവിധാനം വഴി ഉമിനീര്‍ പരിശോധന നടത്തിയാണ് ഡ്രൈവർ മാരുടെ ലഹരി ഉപയോഗം കണ്ടെത്തുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം.

ആൽക്കോ സ്‌കാൻ ബസ്സ്, റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസ്സിന്‍റെ ഫ്ലാഗ് ഓഫ് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബിന്‍റെ യും പോലീസിന്‍റെയും സഹകരണ കൂട്ടായ്മ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ്സ് കൈ മാറിയത്.

drivers-alcohol-and-drugs-influence-catch-kerala-police-alco-scan-bus-flagged-off-ePathram

ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധ പൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിന്ന് എതിരായി സമൂഹ ത്തിന്‍റെ നാനാ തുറകളിൽ പ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ, യുവാക്കൾ, സാംസ്‌കാരിക – സാമൂഹ്യ സംഘടനകൾ, ഗ്രന്ഥാലയങ്ങൾ  തുടങ്ങി എല്ലാവരും ക്യാമ്പയിന്‍റെ ഭാഗ ഭാക്കാകും. ഇതിനൊപ്പം ബോധ പൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്ന വർക്ക് എതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസ്സും പരിശോധനാ ഉപകരണവും കിറ്റും അടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മാർച്ച് 31 ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസ്സുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതു നിരത്തു കളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസ്സുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

-PRD

Image Credit : Kerala Police Twitter

- pma

വായിക്കുക: , , , , , , , , ,

Comments Off on മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിടി വീഴും

Page 43 of 73« First...102030...4142434445...506070...Last »

« Previous Page« Previous « മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി
Next »Next Page » മേരി റോയ് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha