അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം

November 23rd, 2022

qatar-world-cup-2022-saudi-arabia-beat-argentina-in-group-c-tournament-ePathram
ദോഹ : ഫിഫ ലോക കപ്പ് ഫുട് ബോള്‍ മത്സരത്തില്‍ സൗദി അറേബ്യക്ക് തിളക്കമാര്‍ന്ന വിജയം. ഗ്രൂപ്പ് സി യില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്കാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന യെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. അര്‍ജന്‍റീനക്ക് എതിരേ സൗദി അറേബ്യ നേടുന്ന ആദ്യ ജയം. ലോക കപ്പ് ഫുട് ബോള്‍ ചരിത്രത്തില്‍ അര്‍ജന്‍റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണ് ഇത്.

ദേശീയ ടീമിന്‍റെ വിജയം ആഘോഷിക്കുവാന്‍ സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവന ക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം

ബി. വി. സീതി തങ്ങൾ സ്മാരക ഫുട് ബോൾ : പാവറട്ടി പഞ്ചായത്ത് ജേതാക്കൾ

November 22nd, 2022

sevens-foot-ball-in-dubai-epathram
ദുബായ് : മുസ്‌ലിം ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ഗുരുവായൂര്‍ എം. എൽ. എ. യും ആയിരുന്ന അന്തരിച്ച ബി. വി. സീതി തങ്ങളുടെ സ്മരണാര്‍ത്ഥം ദുബായ് കെ. എം. സി. സി. മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റില്‍ പാവറട്ടി പഞ്ചായത്ത് ജേതാക്കളായി.

ചൂണ്ടൽ, തൈക്കാട്, വെങ്കിടങ്ങ് പഞ്ചായത്തുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. അബ്ഷീര്‍ (ബെസ്റ്റ് ഗോള്‍ കീപ്പര്‍), ഷുഹൈബ് (ടോപ്പ് സ്‌കോറര്‍), മര്‍വാന്‍ (ബെസ്റ്റ് പ്ലെയര്‍) എന്നിവര്‍ വ്യക്തി ഗത സമ്മാനങ്ങള്‍ കരസ്ഥമാക്കി.

kmcc-b-v-seethi-thangal-memorial-foot-ball-tournament-ePathram

സംസ്ഥാന സെക്രട്ടറി പി. എ. ഫാറൂഖ് പട്ടിക്കര, ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, യു. എ. ഇ. കെ. എം. സി. സി. ജില്ലാ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, വൈസ് പ്രസിഡണ്ട് ആർ. വി. എം. മുസ്തഫ, സെക്രട്ടറിമാരായ ബഷീർ നാട്ടിക, മുസ്തഫ വടുതല എന്നിവർ വിജയികള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍. എ. താജുദ്ദീന്‍ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷക്കീര്‍ കുന്നിക്കല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാജഹാന്‍ വലിയകത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജംഷീര്‍ പാടൂര്‍, സെക്രട്ടറി റഷീദ് പുതുമനശ്ശേരി, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

* B. V. Seethi Thangal

- pma

വായിക്കുക: , , , , ,

Comments Off on ബി. വി. സീതി തങ്ങൾ സ്മാരക ഫുട് ബോൾ : പാവറട്ടി പഞ്ചായത്ത് ജേതാക്കൾ

ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം

November 21st, 2022

fifa-world-cup-football-qatar-2022-logo-ePathram
ദോഹ : നിറപ്പകിട്ടാര്‍ന്ന പരിപാടി കളോടെ 2022 ഫിഫ ലോക കപ്പ് ഫുട് ബോള്‍ മാമങ്കത്തിനു നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ തുടക്കമായി.

നോര്‍ത്ത് ഈസ്റ്റ് മിഡില്‍ ഈസ്റ്റ് (മെന) മേഖലയില്‍ ആദ്യമായി തിരശ്ശീല ഉയര്‍ന്ന ലോക കായിക ഉത്സവത്തിനായി അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങില്‍ ലോകം ഒത്തു കൂടി. ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിയ ജനങ്ങളെ സ്വാഗതം ചെയ്തു. വിവിധ സംഗീത കലാ കായിക പരിപാടികള്‍ അരങ്ങേറി.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് എതിരെ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ നേടി ഇക്വഡോര്‍ തകർപ്പൻ ജയം കരസ്ഥമാക്കി. മത്സര ത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിൻ്റെ ലീഡ് ഇക്വഡോര്‍ നേടിയിരുന്നു.

എന്നെര്‍ വലന്‍ഷ്യയാണ് ഇക്വഡോറിനു വേണ്ടി ഇരട്ട ഗോളുകൾ നേടിയത്.

Image Credit : The Official Emblem of the 22nd edition of the FIFA WorldCup , WiKiPeDia

- pma

വായിക്കുക: , , ,

Comments Off on ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം

ഫുട് ബോള്‍ അസ്സോസിയേഷന്‍ സുവർണ്ണ ജൂബിലി : വെള്ളി നാണയം പുറത്തിറക്കി

October 25th, 2022

commemorative-coin-uae-football-associations-50-th-anniversary-ePathram
അബുദാബി : യു. എ. ഇ. ഫുട്ബോള്‍ അസ്സോസി യേഷന്‍റെ 50–ാം വാർഷിക ആഘോഷങ്ങളുടെ സ്മരണാർത്ഥം 50 ദിര്‍ഹം വിലയുള്ള 1000 വെള്ളി നാണയങ്ങൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. ഓരോന്നിനും 40 ഗ്രാം തൂക്കമുണ്ട്.

നാണയത്തിന്‍റെ ഒരു വശത്ത് യു. എ. ഇ. ഫുട്ബോള്‍ അസ്സോസി യേഷന്‍റെ ലോഗോയും പേരും അതിന്‍റെ ചരിത്രത്തെ ആഘോഷിക്കുന്ന ’50 വർഷം’ എന്ന വാചകവും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത്, നാണയത്തിന്‍റെ നാമ മാത്രമായ മൂല്യവും (AED 50) മധ്യത്തിലായി യു. എ. ഇ. യുടെ ലോഗോയും അതിനെ ചുറ്റി അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്ക് ഓഫ് യു. എ. ഇ. യുടെ പേരും ആലേഖനം ചെയ്തിരിക്കുന്നു.

1971 ൽ സ്ഥാപിച്ച യു. എ. ഇ. ഫുട് ബോള്‍ അസ്സോസി യേഷന്‍റെ വളര്‍ച്ച യുടെ രേഖാ ചിത്രമാണ് ഈ വെള്ളി നാണയം.

- pma

വായിക്കുക: , , ,

Comments Off on ഫുട് ബോള്‍ അസ്സോസിയേഷന്‍ സുവർണ്ണ ജൂബിലി : വെള്ളി നാണയം പുറത്തിറക്കി

ടി. എസ്. എൽ. ഫുട്‍ ബോൾ ടൂർണ്ണ മെന്‍റ് : സോക്കർ എഫ്. സി. അജ്‌മാൻ ജേതാക്കള്‍

October 19th, 2022

sevens-foot-ball-in-dubai-epathram

ദുബായ് : തൈക്കടപ്പുറം സോക്കർ ലീഗ് (ടി. എസ്. എൽ. സീസൺ -3) ഫുട്‍ ബോൾ ടൂർണ്ണ മെന്‍റില്‍ സോക്കർ എഫ്. സി. അജ്‌മാൻ ജേതാക്കളായി. ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് റാക് എഫ്. സി. യെയാണ് പരാജയ പ്പെടുത്തിയത്.

കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി മുടങ്ങിയിരുന്ന തൈക്കടപ്പുറം സോക്കർ ലീഗ് ഫുട് ബോള്‍ മത്സരത്തിനായി തൈക്കടപ്പുറം സ്വദേശികൾ വീണ്ടും ഒരേ മനസ്സോടെ ഒന്നിച്ചപ്പോൾ ദുബായ് ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ വീണ്ടും പന്തുകൾ ഉരുളുകയായിരുന്നു.

winners-thaikkadappuram-soccer-league-ePathram

സോക്കർ എഫ്. സി. അജ്‌മാൻ : ടി. എസ്. എൽ. ഫുട്‍ ബോൾ ടൂർണ്ണ മെന്‍റിലെ വിജയികള്‍

സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ടി. എസ്. എൽ. സീസൺ -3 ഫുട്‍ ബോൾ ടൂർണ്ണ മെന്‍റില്‍ യു. എ. ഇ. യിൽ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശികളുടെ ഏഴ് ടീമു കളാണ് മത്സരിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച ആവേശകരമായ ഫുട് ബോൾ മത്സരം അടുത്ത ദിവസം രാവിലെ 8 മണിയോടെയാണ് പൂർത്തിയായത്.

മുനീർ അൽ വഫ ടൂർണ്ണ മെന്‍റ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നൗഫൽ മുഖ്യാതിഥി ആയിരുന്നു. അസീസ് ഹാജി, അഫ്സല്‍ കാരയിൽ എന്നിവർ സംബന്ധിച്ചു.

ടൂർണ്ണ മെന്‍റിലെ വ്യക്തിഗത സമ്മാനങ്ങള്‍ : മുജീബ് (ബെസ്റ്റ് പ്ലെയര്‍), അബ്‌നാസ്, ഷഫീഖ് (ടോപ്പ് സ്കോറർ), ഇജാസ് (എമേർജിംഗ് പ്ലെയര്‍), ഷക്കീൽ (ബെസ്റ്റ് സ്റ്റോപ്പർ), റോഷൻ (ബെസ്റ്റ് ടി. എസ്. എൽ. പ്ലെയർ), പി. വി. അഫ്സൽ (ബെസ്റ്റ് ഫോര്‍വേര്‍ഡ്), അമീൻ (ബെസ്റ്റ് ഗോള്‍ കീപ്പര്‍) ഷഹനാസ് (ബെസ്റ്റ് വിംഗ് ബാക്ക്).

- pma

വായിക്കുക: , , ,

Comments Off on ടി. എസ്. എൽ. ഫുട്‍ ബോൾ ടൂർണ്ണ മെന്‍റ് : സോക്കർ എഫ്. സി. അജ്‌മാൻ ജേതാക്കള്‍

Page 12 of 37« First...1011121314...2030...Last »

« Previous Page« Previous « നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു : ശ്രദ്ധേയ പോസ്റ്റുമായി നീരജ് മാധവ്
Next »Next Page » എയർ പോർട്ട് സിറ്റി ടെർമിനൽ അബു ദാബിയിൽ വീണ്ടും തുറക്കുന്നു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha