ബീജിംഗ് : കൊറോണ (കൊവിഡ്-19) വൈറസിനു പിന്നാലെ ചൈനയില്‍ ഹാന്റ വൈറസ് ബാധ എന്ന് റിപ്പോർട്ട്. ചൈനയിലെ യുന്നാൻ പ്രവിശ്യ യിൽ ഹാൻറ വൈറസ് ബാധയേറ്റ് ഒരാള്‍ ചൊവ്വാഴ്ച മരിച്ചു എന്നും ഷാൻഡോംഗ് പ്രവിശ്യ യിലേക്കുള്ള ബസ്സ് യാത്ര ക്കിടെ യാണ് ഇയാൾ മരിച്ചത് എന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊറോണക്കു സമാനമായി പനി, തലവേദന, തൊണ്ട വേദന, കഫക്കെട്ട്, ചുമ, ശ്വാസ തടസ്സം, ശരീര വേദന, വിറയല്‍, ക്ഷീണം, തല കറക്കം, ഛര്‍ദ്ദി വയറിളക്കം തുടങ്ങിയ ഉദര സംബന്ധ മായ പ്രശ്ന ങ്ങള്‍ എന്നിവ യാണ് രോഗ ലക്ഷണ ങ്ങള്‍. ശ്വാസ കോശം, വൃക്ക കള്‍ എന്നിവയെ യാണ് പ്രധാനമായും രോഗം ബാധിക്കുക.
ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ വായുവിലൂടെ യോ പകരുകയില്ല എന്നും ഭയ പ്പെടേണ്ട തായ സ്ഥിതി വിശേഷം നിലവില്‍ ഇല്ല എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി. ഡി. സി.) വ്യക്ത മാക്കുന്നു.
എലി, മുയല്‍, അണ്ണാന്‍ തുടങ്ങിയ ജീവി കളില്‍ നിന്നാണ് മനുഷ്യരി ലേക്കു ഹാന്റാ വൈറസ് പകരുന്നത്. ഈ ജീവി കളു മായി സമ്പര്‍ക്കം പുലര്‍ ത്തുന്ന വര്‍ ജാഗ്രത പാലിക്കണം. ഇവ യുടെ ഉമിനീര്‍, മല മൂത്ര വിസർജ്ജ്യം എന്നിവ യിലൂടെ യാണ് ഹാൻറ വൈറസ് പടരുന്നത്.
ഇവയു മായി അടുത്ത് ഇടപഴകുന്നവർ കൈകൾ വൃത്തിയാക്കാതെ കണ്ണ്, വായ്, മൂക്ക് എന്നിവ സ്പർശിക്കരുത് എന്നും സി. ഡി. സി. അറിയിച്ചു.