യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ : സമ്മാന വീട് മംഗലാപുരം സ്വദേശിക്ക്

July 27th, 2017

uae-exchange-win-a-home-in-dubai-winner-2017-ePathram
ദുബായ് : ലോക പ്രശസ്തമായ റെമിറ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌ മെന്റ് സൊല്യൂഷൻ ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ച് ഈയിടെ നടത്തിയ ‘വിൻ എ ഹോം ഇൻ ദുബായ്’ സമ്മർ പ്രൊമോഷൻ നറുക്കെടു പ്പിൽ മംഗലാ പുരം സ്വദേശി യായ ഉബൈദുള്ള നെരലക്കാട്ട് അഞ്ച് മില്യൺ ദിർഹം മൂല്യമുള്ള വീട് സ്വന്തമാക്കി.

യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീ സർ പ്രമോദ് മങ്ങാടിൽ നിന്ന് ഉബൈദുള്ള നെരലക്കാട്ട് സമ്മാന വീടി ന്റെ താക്കോൽ ഏറ്റു വാങ്ങി.

ജീവിത ത്തിൽ ഇതു വരെ ഭാഗ്യ സമ്മാന ങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത തനിക്ക് യു. എ. ഇ. എക്സ് ചേഞ്ചിന്റെ ഏറ്റവും വലിയ സമ്മാനം തന്നെ ലഭിച്ചു എന്ന അറി യിപ്പ് അങ്ങേയറ്റം അതിശയവും ആനന്ദവും പകർന്നു എന്ന് ഉബൈദുള്ള പ്രതികരിച്ചു. ദുബായിൽ സ്വന്ത മായി ഒരു വീട് എന്നത് സ്വപ്ന സദൃശ മായ നേട്ട മാണ് എന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം ദിർഹം വീതം സമ്മാനം നേടിയ വിവിധ രാജ്യ ക്കാരായ 25 പേർക്കും ചടങ്ങിൽ സമ്മാനം വിത രണം ചെയ്തു. ഈജിപ്ത്, കെനിയ, ഫിലിപ്പൈൻസ്, ഇന്ത്യ, പാക്കി സ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിട ങ്ങളിൽ നിന്നുള്ള വരാണ് ഈ വിജയികൾ. സമ്മാന വിതരണ ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഉന്നത ഉദ്യോഗസ്ഥർ വിജയികളെ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ : സമ്മാന വീട് മംഗലാപുരം സ്വദേശിക്ക്

പുകയില വിരുദ്ധ പ്രചാരണവു മായി യു. എ. ഇ. എക്സ് ചേഞ്ച്

June 3rd, 2017

uae-no-smoking-zone-ePathram
ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ് ചേഞ്ച് തുടർന്നു പോരുന്ന സാമൂഹിക സേവന പ്രവര്‍ത്ത നങ്ങ ളുടെ ഭാഗ മായി അന്താ രാഷ്ട്ര പുക യില വിരുദ്ധ ദിന ത്തില്‍ വിവിധ പ്രചാരണ പരിപാടി കള്‍ സംഘ ടിപ്പിച്ചു.

വിവിധ എമി റേറ്റു കളില്‍ ലേബര്‍ ക്യാമ്പു കള്‍ ഉള്‍ പ്പെടെ ജന വാസ കേന്ദ്ര ങ്ങളില്‍ ബോധ വത്കരണ സിനിമാ, ചിത്ര പ്രദര്‍ശന ങ്ങള്‍, പോസ്റ്റര്‍ – ലഘു ലേഖാ വിതരണം, തത്സമയ പ്രശ്‌നോത്തരി തുട ങ്ങിയ പരി പാടി കള്‍ നടന്നു.

യു. എ. ഇ. എക്സ് ചേഞ്ച് സോഷ്യൽ മീഡിയ പോര്‍ട്ട ലുകള്‍ വഴിയും ക്യാമ്പയി നുകൾ നടന്നു. പുകവലി ഉപേക്ഷിച്ചവരെ ആദരിക്കുന്ന ചടങ്ങു കളും നടന്നു. ഇവന്റ്‌സ് ആന്‍ഡ് അസോസ്സി യേഷന്‍സ് മാനേജര്‍ വിനോദ് നമ്പ്യാര്‍ നേതൃത്വം നല്കി.

 

- pma

വായിക്കുക: , , ,

Comments Off on പുകയില വിരുദ്ധ പ്രചാരണവു മായി യു. എ. ഇ. എക്സ് ചേഞ്ച്

യു. എ. ഇ. എക്സ് ചേഞ്ച് : സമ്മർ പ്രൊമോഷനു തുടക്ക മായി

May 25th, 2017

win-a-home-uae-exchange-summer-promotion-ePathram
ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്സ് ചേഞ്ച് അവതരി പ്പിക്കുന്ന ‘സമ്മർ പ്രൊമോഷന്‍’ തുടക്ക മായി. 45 ദിവസം നീണ്ടു നിൽക്കുന്ന പ്രൊമോഷ നിൽ ഒന്നാം സമ്മാന മായി ദുബായിൽ അഞ്ച് ലക്ഷം ദിർഹം വില മതിക്കുന്ന വീടും തുടർന്ന് വരുന്ന 25 വിജയി കൾക്ക് 10,000 ദിർഹം വീതവും സമ്മാനങ്ങൾ നല്‍കും.

പുണ്യ മാസമായ റമദാനെ വര വേൽ ക്കു ന്നതി നോ ടൊപ്പം ഉപ യോ ക്താ ക്കൾക്ക് സാമ്പത്തിക സുരക്ഷ യും അവ രുടെ ജീവിത നില വാരം ഉയർ ത്തുകയും കൂടുതൽ പേർക്ക് വിജയി കള്‍ ആകു വാനുള്ള അവ സര ങ്ങളും ഒരുക്കുക യാണ് സമ്മർ പ്രൊമോഷൻ വഴി തങ്ങൾ ഉദ്ദേശി ക്കുന്നത് എന്നും യു. എ. ഇ. എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദൽ കരീം അൽ കയെദ് ദുബായ് പാർക്ക് റെജിസ് ക്രിസ് കിൻ ഹോട്ട ലിൽ നടന്ന ഉത്ഘാടന ചടങ്ങിൽ പറഞ്ഞു.

യു. എ. ഇ. എക്സ് ചേഞ്ച് ഡെപ്യൂട്ടി ചീഫ് എക്ഷിക്യൂട്ടീവ് ഓഫീസർ ടി. പി. പ്രദീപ് കുമാർ, ചീഫ് മാർക്കറ്റിംഗ് ഓഫീ സർ ഗോപ കുമാർ ഭാർഗ്ഗ വൻ, റീജ്യ ണൽ മാർക്കറ്റിംഗ് ഹെഡ് കൗശൽ ദോഷി തുടങ്ങി മറ്റ് പ്രമുഖരും സമ്മർപ്രൊമോഷൻഉദ്ഘടന ചടങ്ങിൽ സംബ ന്ധിച്ചു.

യു. എ. ഇ. എക്സ് ചേഞ്ച് വഴി നടത്തുന്ന വിദേശ വിനിമയം, ബിൽ പേയ്മെന്റ് തുടങ്ങി എല്ലാ സേവങ്ങളും സമ്മർ പ്രൊമോ ഷനിൽ ഉൾപെടും. യു. എ. ഇ. യിലെ എല്ലാ ശാഖ കളിലും ജൂൺ ഏഴ് വരെ ഓഫർ ലഭ്യ മായി രിക്കും. ഉപയോക്താ ക്കളുടെ ഓരോ ഇട പാടു കൾക്ക്‌ ശേഷവും നൽകുന്ന കൂപ്പൺ അതാതു ശാഖ കളിൽ ഒരു ക്കിയ ബോക്സിൽ നിക്ഷേപിക്കണം. ഈ കൂപ്പണുകൾ നറുക്കിട്ടെടു ത്തായി രിക്കും സമ്മാനങ്ങൾ നൽകുക.

– Tag : U A E Xchange 

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് : സമ്മർ പ്രൊമോഷനു തുടക്ക മായി

യു. എ. ഇ. എക്സ് ചേഞ്ചും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി യും തമ്മിൽ സഹകരണത്തിന് കരാർ

May 8th, 2017

logo-uae-exchange-ePathram
അബു ദാബി : ധന വിനിമയ രംഗത്ത് നൂതന സാങ്കേതിക സംവിധാന ങ്ങൾ ലഭ്യമാ ക്കുവാ നായി യു. എ. ഇ. എക്സ് ചേഞ്ചും അബുദാബി ന്യൂ യോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ ധാരണാ പത്രം ഒപ്പു വച്ചു.

ഫിനാൻഷ്യൽ ടെക്നോളജി എന്ന പേരിൽ വികസിച്ചു വരുന്ന അത്യാ ധുനിക സാങ്കേതിക സംവി ധാന ങ്ങൾ യു. എ. ഇ. യിൽ വ്യാപി പ്പിക്കുന്ന തിനും പ്രവർ ത്തന ങ്ങൾ നവീ കരി ക്കുന്നതിനും വേണ്ടി യു. എ. ഇ. എക്സ് ചേഞ്ചും അബു ദാബി ന്യൂയോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ കരാ റായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പ്രമോദ് മങ്ങാടും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി അബു ദാബി സംരംഭകത്വ വിഭാഗം പ്രോവോസ്‌റ്റും ‘സ്‌റ്റാർട്ട് ആഡ്’ മാനേജിങ് ഡയറക്‌ട റുമായ രമേശ് ജഗന്നാഥനും കരാറിൽ ഒപ്പു വെച്ചു.

ന്യൂ യോർക്ക് യൂണി വേഴ്‌സിറ്റി വികസി പ്പിച്ചെടുത്ത ‘സ്‌റ്റാർട്ട് ആഡ്’ എന്ന സംവിധാനം ഉപ യോഗിച്ച് തങ്ങളുടെ മേഖല യിൽ പ്രവർത്തന ക്ഷമ തയും ആവർത്തിച്ചുള്ള ഉപയോഗ സാദ്ധ്യതകളും വർദ്ധി പ്പിക്കു വാനാ യിട്ടാണ് ഈ സംവിധാനം കൊണ്ട് വരുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ചും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി യും തമ്മിൽ സഹകരണത്തിന് കരാർ

നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു

April 19th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നും നാട്ടി ലേക്കു പണം അയക്കു വാനുള്ള ധന വിനിമയ സ്ഥാപന ങ്ങളുടെ സേവന നിരക്കു കള്‍ 2017 ഏപ്രില്‍ 15 മുതല്‍ വര്‍ദ്ധി പ്പിച്ചു. ഫോറിൻ എക്സ് ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിൽ (എഫ്. ഇ. ആർ. ജി) അംഗ ങ്ങളായ സ്ഥാപന ങ്ങളാണ് നിരക്കു വര്‍ദ്ധി പ്പിച്ചത്.

1000 ദിർഹം വരെ യുള്ള ഇട പാടു കൾക്ക് ഒരു ദിർഹവും അതിന് മുകളി ലുള്ള ഇട പാടു കൾക്ക് രണ്ട് ദിർഹവു മാണ് വർദ്ധി പ്പിച്ചത്.

ഇതു പ്രകാരം ആയിരം ദിര്‍ഹ ത്തിന് താഴെ യുള്ള ഇട പാടുകള്‍ക്ക് സേവന നിരക്ക് 15 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 16 ദിര്‍ഹം നല്‍കണം. ആയിരം ദിര്‍ഹ ത്തിന് മുകളിലുള്ള ഓരോ ഇട പാടിനും സേവന നിരക്ക് 20 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 22 ദിര്‍ഹം നല്‍കണം. ഒന്നും രണ്ടും ദിര്‍ഹ ത്തിന്റെ വര്‍ദ്ധന ആയ തിനാല്‍ ഉപ ഭോക്താ ക്കളെ വലിയ തരത്തില്‍ ബാധിക്കില്ല എന്നാ ണു കണക്കു കൂട്ടല്‍.

പ്രവര്‍ത്തന ച്ചെലവ് അധികരി ച്ചതി നാലാണ് സേവന നിരക്കു വര്‍ദ്ധി പ്പിച്ചത് എന്നാണ് എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറിയി ച്ചത്. 2014 ജനുവരി യിലാണ് ഇതിനു മുന്‍പ് എക്സ് ചേഞ്ചു കളുടെ സേവന നിര ക്കു കൾ ഉയര്‍ത്തി യത്.

- pma

വായിക്കുക: , , , , , , , ,

Comments Off on നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു

Page 9 of 10« First...678910

« Previous Page« Previous « നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍
Next »Next Page » ഭരതനാട്യം അരങ്ങേറ്റം ‘നൃത്യ – 2017’ ഐ. എസ് . സി. യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha