റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

May 2nd, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : വാഹന അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ മറ്റു വാഹന ങ്ങൾക്കും യാത്ര ക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന രീതി യിൽ വണ്ടികൾ നിറുത്തി യിടുന്ന ഡ്രൈവർ മാർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും എന്ന് അബു ദാബി ഗതാഗത വകുപ്പ്.

കാഴ്ചക്കാരായി അപകട സ്ഥലങ്ങളില്‍ തടിച്ചു കൂടുന്ന വർക്കും അപകടം കാണുവാൻ വാഹനം പതുക്കെ ഓടി ക്കുന്ന വർക്കും ആയിരം ദിർഹം പിഴ നൽകും. ജന ക്കൂട്ടവും വാഹന പ്പെരു പ്പവും അപകട സ്ഥലത്തെ രക്ഷാ പ്രവർ ത്തന ങ്ങൾക്കു തടസ്സം സൃഷ്ടി ക്കുന്ന തിനാ ലാണ് കനത്ത പിഴ ശിക്ഷ നൽകുന്നത്.

വാഹന അപകടങ്ങൾ നടന്നാൽ അടിയന്തരമായി വേണ്ടതു രക്ഷാ പ്രവർത്തന ങ്ങളാണ്. സിവിൽ ഡിഫൻസ് വാഹന ങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘ ത്തിനും അപകട ത്തിൽ പെട്ടവരുടെ ജീവൻ രക്ഷ പ്പെടു ത്തുവാൻ ഊർജ്ജിത പ്രവർത്തന ങ്ങളാണ് നടത്തേണ്ടത്. അപകട സ്ഥല ത്തു കാഴ്ച ക്കാരായി വാഹനം ഓടി ക്കുന്നവരും നിസ്സഹായ രായി നോക്കി നിൽക്കു ന്നവരും രക്ഷാ പ്രവർത്തന ങ്ങൾക്കു വിഘ്നം വരുത്തുകയാണ്.

അപകടം സംഭവിക്കുന്ന സ്ഥല ങ്ങളിൽ സാഹ ചര്യ ങ്ങൾ മനസ്സി ലാക്കാതെ വാഹനം നിർത്തി ഇറങ്ങുന്ന വരുമുണ്ട്. വാഹനം ഇടിച്ചുള്ള അപകട ങ്ങൾക്കും ഇത്തരക്കാർ ഇരയാകാറുണ്ട്. ഒരു അപകടം മറ്റൊരു അപകട ത്തിനു കൂടി വഴി വെക്കുക യാണ് എന്നത് കൊണ്ടും ഇങ്ങിനെ യുള്ള നിയമ ലംഘന ങ്ങൾ ഗൗരവ തരമായത് കൊണ്ട് കൂടിയാണ് അപകട വേളയിൽ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ നൽകുന്നത് എന്നും അധികൃതർ അറിയിച്ചു.

2017 ജൂലായ്‌ 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമ ത്തിലാണ് ഈ ഭേദഗതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

May 2nd, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ജീവനക്കാ രികള്‍ക്ക് 90 ദിവസ ത്തെ പ്രസവാവധി അനു വദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു.

ഈ നിയമം പ്രാബ ല്യത്തിലാക്കി കൊണ്ട് യു. എ. ഇ. വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവ് ഇറക്കി.

ചട്ടത്തിന് അംഗീകാരം നല്‍കി ക്കൊണ്ട് ദുബായ് കിരീട അവ കാശി യും എക്‌സി ക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍ മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനുവരി യില്‍ ഉത്തരവ് ഇറക്കി യിരുന്നു.

2016 മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യ ത്തോടെ യായിരിക്കും ഉത്തരവ് നിലവില്‍ വരിക. ശമ്പളം ഇല്ലാതെ പരമാവധി ഒരു മാസ ത്തേക്കു കൂടി അവധി നീട്ടാനും സാധിക്കും. പ്രസവ അവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധി, വേതനം ഇല്ലാത്ത അവധി എന്നിവ ചേര്‍ത്ത് എടുക്കുവാനും അനു മതി യുണ്ട്. പരമാവധി 120 ദിവസ മാണ് ലഭിക്കുക. പ്രസാവ അനുബന്ധ അവധി ക്കാലത്ത് അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കൂ.

- pma

വായിക്കുക: , , , , ,

Comments Off on സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

അബുദാബി ടാക്സി നിരക്കില്‍ വര്‍ദ്ധന

May 1st, 2017

silver-taxi-in-abudhabi-ePathram
അബുദാബി : എമിറേറ്റിൽ ടാക്സി നിരക്കില്‍ വര്‍ദ്ധന. രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെയും രാത്രി പത്ത് മുതല്‍ രാവിലെ ആറു മണി വരെ യും രണ്ടു പ്രവൃത്തി സമയ ങ്ങളി ലായി വിത്യസ്ഥ മായ നിരക്കു കളാ യിരിക്കും പ്രാബല്യ ത്തിൽ വരിക.

പുതുക്കിയ നിരക്ക്​ അനു സരിച്ച്​ രാവിലെ യുള്ള സമയ ങ്ങളില്‍ 5 ദിർഹ ത്തിൽ ആയി രിക്കും മീറ്റര്‍ ആരംഭിക്കുക. രാത്രി സമയ ങ്ങളില്‍ മീറ്റർ നിരക്ക് ആരംഭി ക്കുന്ന താവട്ടെ അഞ്ചര ദിർഹ ത്തിലും.

ഓരോ കിലോ മീറ്റര്‍ ഓട്ട ത്തിനും 1 ദിര്‍ഹം 80 ഫില്‍സ് വീതം ഈടാക്കും. വെയിറ്റിങ് ചാര്‍ജ്ജ് ഇന ത്തില്‍ മിനിറ്റിന് 50 ഫില്‍സ് നല്കണം. രാത്രി കാല ങ്ങളിലെ ടാക്സി യുടെ മിനിമം നിരക്ക് പത്തു ദിര്‍ഹം എന്നതില്‍ നിന്നും12 ദിര്‍ഹ മാക്കി ഉയര്‍ത്തി യിട്ടുണ്ട്.

പകല്‍ സമയ ങ്ങളില്‍ കോൾ സെൻററു കൾ വഴി ടാക്​സി ബുക്ക്​ ചെയ്യാൻ നാല്​ ദിർഹവും രാത്രി പത്ത്​ മണിക്കു ശേഷം അഞ്ച്​ ദിർഹ വുമാണ് ചാര്‍ജ്ജ്.

അബുദാബി അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നുള്ള ടാക്സി കാറു കളുടെ മിനിമം നിരക്ക് 20 ദിര്‍ഹവും വാനു കളുടെ കുറഞ്ഞ നിരക്ക് 25 ദിര്‍ഹ വും ആക്കി യിട്ടുണ്ട്. അബു ദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഹമ്മദ് അല്‍ മുഹൈരി യാണ് പുതിയ നിരക്ക് പ്രഖ്യാനം നടത്തി യത്. പുതിയ നിരക്ക് നില വില്‍ വരുന്ന തീയ്യതി വ്യക്ത മാക്കി യിട്ടില്ല.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി ടാക്സി നിരക്കില്‍ വര്‍ദ്ധന

അബുദാബി ടാക്സി നിരക്കില്‍ വര്‍ദ്ധന

May 1st, 2017

silver-taxi-in-abudhabi-ePathram
അബുദാബി : എമിറേറ്റിൽ ടാക്സി നിരക്കില്‍ വര്‍ദ്ധന. രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെയും രാത്രി പത്ത് മുതല്‍ രാവിലെ ആറു മണി വരെ യും രണ്ടു പ്രവൃത്തി സമയ ങ്ങളി ലായി വിത്യസ്ഥ മായ നിരക്കു കളാ യിരിക്കും പ്രാബല്യ ത്തിൽ വരിക.

പുതുക്കിയ നിരക്ക് അനു സരിച്ച് രാവിലെ യുള്ള സമയ ങ്ങളില്‍ 5 ദിർഹ ത്തിൽ ആയി രിക്കും മീറ്റര്‍ ആരംഭിക്കുക. രാത്രി സമയ ങ്ങളില്‍ മീറ്റർ നിരക്ക് ആരംഭി ക്കുന്ന താവട്ടെ അഞ്ചര ദിർഹ ത്തിലും.

ഓരോ കിലോ മീറ്റര്‍ ഓട്ട ത്തിനും 1 ദിര്‍ഹം 80 ഫില്‍സ് വീതം ഈടാക്കും. വെയിറ്റിങ് ചാര്‍ജ്ജ് ഇന ത്തില്‍ മിനിറ്റിന് 50 ഫില്‍സ് നല്കണം. രാത്രി കാല ങ്ങളിലെ ടാക്സി യുടെ മിനിമം നിരക്ക് പത്തു ദിര്‍ഹം എന്നതില്‍ നിന്നും12 ദിര്‍ഹ മാക്കി ഉയര്‍ത്തി യിട്ടുണ്ട്.

പകല്‍ സമയ ങ്ങളില്‍ കോൾ സെൻററു കൾ വഴി ടാക്സി ബുക്ക് ചെയ്യാൻ നാല് ദിർഹവും രാത്രി പത്ത് മണിക്കു ശേഷം അഞ്ച് ദിർഹ വുമാണ് ചാര്‍ജ്ജ്.

അബുദാബി അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നുള്ള ടാക്സി കാറു കളുടെ മിനിമം നിരക്ക് 20 ദിര്‍ഹവും വാനു കളുടെ കുറഞ്ഞ നിരക്ക് 25 ദിര്‍ഹ വും ആക്കി യിട്ടുണ്ട്. അബു ദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഹമ്മദ് അല്‍ മുഹൈരി യാണ് പുതിയ നിരക്ക് പ്രഖ്യാനം നടത്തി യത്. പുതിയ നിരക്ക് നില വില്‍ വരുന്ന തീയ്യതി വ്യക്ത മാക്കി യിട്ടില്ല

-Image Credit : Gulf News 

- pma

വായിക്കുക: , , , ,

Comments Off on അബുദാബി ടാക്സി നിരക്കില്‍ വര്‍ദ്ധന

അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി

May 1st, 2017

sheikh-nahyan-bin-mubarak-inaugurate-yateem-eye-center-ePathram
അബുദാബി : നവീനമായ സാങ്കേതിക സംവിധാനങ്ങൾ ഉൾ ക്കൊ ള്ളിച്ച് കൊണ്ട് അബുദാബി ഖലീഫാ സിറ്റിയിൽ പ്രവർ ത്തനം ആരംഭിച്ച കണ്ണാ ശുപത്രി ‘യത്തീം ഐ സെന്റർ’ ഔപ ചാരിക ഉദ്ഘാടനം യു. എ. ഇ. സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിർവ്വഹിച്ചു. യത്തീം ഗ്രൂപ്പ് വൈസ് ചെയർ മാൻ നാസർ യത്തീം, അഹമ്മദ് യത്തീം, വൈസ് പ്രസിഡണ്ട് മുനീറ യത്തീം, ഡപ്യൂട്ടി വൈസ് പ്രസിഡന്റ് ഷരീഫാ യത്തീം തുടങ്ങിയവർ സന്നി ഹിത രായി രുന്നു.

മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ യുടെ അമിത ഉപയോഗം കാരണം രാജ്യത്ത് നേത്ര രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന തായും എയർ കണ്ടീ ഷൻ ഉപയോഗം മൂലം ഭൂരി പക്ഷം പേരി ലും കണ്ണ് നീർ വറ്റുന്നതിലൂടെ നേത്ര വരൾച്ചയും ഇതു മൂലം നിര വധി നേത്ര രോഗ ങ്ങള്‍ ബാധിക്കുന്ന തായും ‘യത്തീം ഐ സെന്റ ർ’ ഉദ്‌ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേള നത്തിൽ വിട്രിയോ റെട്ടിനൽ സർജൻ ഡോ. സത്യം ഗരുദാദ്രി പറഞ്ഞു.

yateem-eye-center-press-meet-ePathram

മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗി ക്കുന്നവർ ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് ദൂരത്തേക്ക് നോക്കുകയും 20 പ്രാവശ്യം കണ്ണടച്ചു തുറക്കു കയും ചെയ്‌താൽ നേത്ര വരൾച്ച ക്കു തടയിടുവാന്‍ സാധിക്കും എന്നും തണുത്ത വെള്ള ത്തിൽ കണ്ണു കൾ കഴുകു കയും ചെയ്യുന്നതും കണ്ണിന്റെ ആരോഗ്യ സംരക്ഷ ണത്തിന്ന് ആവശ്യ മാണ് എന്നും മെഡിക്കൽ ഡയറക്‌ടർ ഡോ. യോഗേഷ് കപൂറും വ്യക്തമാക്കി.

പ്രമേഹ വിഷൻ കെയർ, ലാസിക് ശസ്‌ത്രക്രിയ, വിഷൻ തെറപ്പി, ഡ്രൈ ഐ ക്ലിനിക് തുടങ്ങിയ നേത്ര രോഗ സംബന്ധമായ എല്ലാ വിധ ചികില്‍സ കളും മറ്റു സേവനങ്ങളും യത്തീം കണ്ണാശുപത്രി യില്‍ ലഭ്യമാണ്‍ എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

യത്തീം ഗ്രൂപ്പ് വൈസ്പ്രസി ഡണ്ട് മുനീറ യത്തീം, ഡപ്യൂട്ടി വൈസ് പ്രസി ഡന്റ് ഷരീഫാ യത്തീം, സി. ഇ. ഒ. ഷഫായി എം. ഷഫായി, ജനറൽ ഒഫ്താൽ മോളജിസ്‌റ്റ് ഡോ. അഹ്‌മദ് അഫ്ര, മാർക്കറ്റിങ് മാനേജർ സബരീഷ് ശ്രീനി വാസൻ തുടങ്ങിയ വരും വാർത്താ സമ്മേള നത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി

Page 128 of 158« First...102030...126127128129130...140150...Last »

« Previous Page« Previous « തൊഴിലാളി കളുടെ അവകാശ സംരക്ഷണം യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം : ശൈഖ് നഹ്യാന്‍
Next »Next Page » പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha