കാന്തപുരത്തിന് ഗോൾഡൻ വിസ

October 7th, 2021

kantha-puram-in-icf-dubai-epathram
ദുബായ് : ജാമിഅ മർക്കസ് ചാൻസലറും ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാര്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ ഗോൾഡൻ വിസ ഏറ്റു വാങ്ങി.

യു. എ. ഇ. യും ജാമിഅ മർക്കസും തമ്മിലുള്ള അന്താ രാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻ നിർത്തി യാണ് ആദരം.

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭ കൾക്ക് യു. എ. ഇ. ഭരണകൂടം നൽകുന്നതാണ് പത്തു വർഷത്തെ ഗോൾഡൻ വിസ. വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർ ത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ.

- pma

വായിക്കുക: , , , ,

Comments Off on കാന്തപുരത്തിന് ഗോൾഡൻ വിസ

കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ

August 31st, 2021

uae-flag-epathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ച എല്ലാ നാടുകളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കും യു. എ. ഇ. യി ലേക്ക് വരാം എന്നും അവര്‍ക്കുള്ള സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങി എന്നും അധികൃതര്‍.

ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺ ഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അഥോറിറ്റി ((ICA, NCEMA) എന്നിവർ സംയുക്തമായി അറിയിച്ച കാര്യം ദേശീയ വാര്‍ത്താ ഏജന്‍സി വാം – റിപ്പോര്‍ട്ടു ചെയ്തു.

യു. എ. ഇ. യിലേക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവര്‍ അടക്കം എല്ലാ രാജ്യങ്ങളി ലെയും പൗരന്മാർക്ക് ഈ തീരുമാനം ബാധകമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്ന യാത്രക്കാർ വിമാന ത്താവള ത്തിൽ നിർബ്ബന്ധിത ദ്രുത പി. സി. ആർ. പരിശോധന നടത്തണം. യു. എ. ഇ. യിൽ കൊവിഡ് കുത്തി വെപ്പ് എടുത്ത വ്യക്തികൾക്ക് നൽകുന്ന ആനു കൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐ. സി. എ. പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ പ്രതിരോധ കുത്തി വെപ്പു വിവരങ്ങള്‍ രജിസ്റ്റർ ചെയ്യാം.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ

വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്

August 27th, 2021

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
ദുബായ് : ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ് (ഐ. സി. എ.)യില്‍ നിന്നും എന്ന നിലയില്‍ വരുന്ന ഇ – മെയില്‍ പലതും വ്യാജം എന്നും ഇത്തരം ഇ – മെയിലുകള്‍ക്ക് മറുപടി നല്‍കരുത് എന്നും മുന്നറിയിപ്പു നല്‍കി ഐ. സി. എ. വ്യാജ ഓൺ ലൈൻ ലിങ്കുകൾ നൽകി പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തുകയാണ് വ്യാജ ഇ. മെയിലുകള്‍ അയക്കുന്ന സംഘങ്ങളുടെ ലക്ഷ്യം എന്നും പൊതു ജനങ്ങളെ ഐ. സി. എ. ഓര്‍മ്മിപ്പിച്ചു.

ചില ഉപഭോക്താക്കൾക്ക് ഐ. സി. എ. യിൽ നിന്നുള്ളത് എന്ന വിധത്തില്‍ വ്യാജ ഇ – മെയിലുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ യാണ് ഐ. സി. എ. (ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ്) മുന്നറിയിപ്പ് നൽകിയത്.

- pma

വായിക്കുക: , , , ,

Comments Off on വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്

ഡോ. പി. കെ. സുബൈറിന് ഗോൾഡൻ വിസ

June 13th, 2021

uae-golden-visa-for-dr-p-k-zubair-padoor-ePathram

ദുബായ് : ഹോമിയോപ്പതി ജനറൽ ഫിസിഷ്യനും ദുബായ് അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍. പി. കെ. സുബൈറിന് യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശി യാണ് ഡോ. പി. കെ. സുബൈര്‍. ആരോഗ്യ മേഖല യിലെ സംഭാവനകളെ മാനിച്ച് 2019 ൽ യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

ഇന്ത്യ ആസ്ഥാനമായുള്ള ഹോമിയോപ്പതി അസ്സോസ്സി യേഷന്‍ (ഐ. എച്ച്. എം. എ.) ഇൻറർ നാഷണൽ അഫയേഴ്സ് ദേശീയ സെക്രട്ടറി കൂടിയാണ് ഡോ.പി.കെ. സുബൈര്‍.

- pma

വായിക്കുക: , , , , , ,

Comments Off on ഡോ. പി. കെ. സുബൈറിന് ഗോൾഡൻ വിസ

ഡോ. പി. കെ. സുബൈറിന് ഗോൾഡൻ വിസ

June 13th, 2021

uae-golden-visa-for-dr-p-k-zubair-padoor-ePathram

ദുബായ് : ഹോമിയോപ്പതി ജനറൽ ഫിസിഷ്യനും ദുബായ് അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍. പി. കെ. സുബൈറിന് യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശി യാണ് ഡോ. പി. കെ. സുബൈര്‍. ആരോഗ്യ മേഖല യിലെ സംഭാവനകളെ മാനിച്ച് 2019 ൽ യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

ഇന്ത്യ ആസ്ഥാനമായുള്ള ഹോമിയോപ്പതി അസ്സോസ്സി യേഷന്‍ (ഐ. എച്ച്. എം. എ.) ഇൻറർ നാഷണൽ അഫയേഴ്സ് ദേശീയ സെക്രട്ടറി കൂടിയാണ് ഡോ.പി.കെ. സുബൈര്‍.

- pma

വായിക്കുക: , , , , , , ,

Comments Off on ഡോ. പി. കെ. സുബൈറിന് ഗോൾഡൻ വിസ

Page 7 of 14« First...56789...Last »

« Previous Page« Previous « വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
Next »Next Page » കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha