റിയാദ് : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് വിലക്കുള്ള സൌദിയില്‍ കാര്‍ ഓടിച്ചു പിടിയിലായ സൗദി വനിതയുടെ ശിക്ഷ സൗദി രാജാവ് അബ്ദുള്ള ഇടപെട്ട് റദ്ദ് ചെയ്തതായി സൂചന. സൗദി രാജകുമാരി അമീറ അല്‍ തവീല്‍ തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചതാണ് ഈ വിവരം. ഷീമ ജസ്താനിയ എന്ന സൗദി വനിതയ്ക്കാണ് ക്രൂരമായ ഈ ശിക്ഷാവിധി ലഭിച്ചത്. എന്നാല്‍ ഈ ശിക്ഷാ വിധി സൗദി രാജാവ് റദ്ദ് ചെയ്തു എന്നാണ് രാജകുമാരി ട്വിറ്റര്‍ വഴി പുറംലോകത്തെ അറിയിച്ചത്. “ദൈവത്തിന് സ്തുതി! നമ്മുടെ സ്നേഹനിധിയായ രാജാവ് കാരണം ഷീമയുടെ ചാട്ടയടി റദ്ദ് ചെയ്യപ്പെട്ടു. ഇത് കേള്‍ക്കുന്ന സൌദിയിലെ എല്ലാ സ്ത്രീകള്‍ക്കും ഏറെ സന്തോഷം ഉണ്ടാവും ഞാന്‍ അതീവ സന്തോഷവതിയാണ് എന്ന് എനിക്കറിയാം.” – അമീറ എഴുതി.
കഠിനമായ ഈ ശിക്ഷാവിധി സൌദിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി വരുന്ന അവസരത്തില്‍ യാഥാസ്ഥിതിക വിഭാഗം പിടിമുറുക്കുന്നതിന്റെ സൂചനയായി വിമര്‍ശിക്കപ്പെട്ടിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സ്ത്രീ വിമോചനം, സൗദി അറേബ്യ