സമാജത്തില്‍ മാപ്പിളപ്പാട്ട് മല്‍സരം

August 25th, 2011

samajam-mappilappatu-competition-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി മലയാളി സമാജം സംഘടി പ്പിക്കുന്ന മാപ്പിളപ്പാട്ട് ആലാപന മല്‍സരം സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച നടത്തുന്നു.

ഏറ്റവും മികച്ച ഗായക നെയും ഗായിക യേയും കണ്ടെത്തു ന്നതിനായി സമാജം കലാ വിഭാഗം നടത്തുന്ന ഈ മല്‍സര ത്തില്‍ 15 വയസ്സിനു മുകളില്‍ ഉള്ള സ്ത്രീ – പുരുഷന്മാര്‍ക്ക്‌ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ആഗസ്റ്റ്‌ 31 നു മുന്‍പേ പേര് രജിസ്റ്റര്‍ ചെയ്യണം.

notice-mappilappatu-competition-ePathram

അപേക്ഷാ ഫോറം ലഭിക്കുവാനും വിശദ വിവരങ്ങള്‍ അറിയാനുമായി കലാ വിഭാഗം സിക്രട്ടറി ബഷീറിന് വിളിക്കുക. 050 – 27 37 406, 02 – 55 37 600

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാസ പ്പിറവി നിരീക്ഷണ സമിതി 29 ന് യോഗം ചേരും

August 25th, 2011

ramadan-epathramഅബുദാബി : ഈദുല്‍ ഫിത്വര്‍ നിര്‍ണ്ണയ ത്തിന് മാസപ്പിറവി നിരീക്ഷണ സമിതി ആഗസ്റ്റ്‌ 29 ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം അബുദാബി യിലെ നീതി ന്യായ വകുപ്പില്‍ യോഗം ചേരും എന്ന് യു. എ. ഇ. നിയമ മന്ത്രി ഡോ. ഹാദിഫ് ജുവാന്‍ അല്‍ ദാഹിരി അറിയിച്ചു.

രാജ്യത്ത് എവിടെ എങ്കിലും മാസപ്പിറവി ദൃശ്യമായാല്‍ സമിതിയെ അറിയിക്കണമെന്ന് എല്ലാ ശരീഅത്ത് കോടതി കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യു. എ. ഇ. അടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈമാസം 31ന് ആയിരിക്കാനാണ് സാദ്ധ്യത എന്ന് ഇസ്‌ലാമിക മാസപ്പിറവി നിരീക്ഷണ സമിതി (ഐ. സി. ഒ. പി) നേരത്തേ അറിയിച്ചിരുന്നു.

റമദാന്‍ 29 ന് ചന്ദ്രപ്പിറവി കാണാന്‍ സാദ്ധ്യത ഇല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യ ത്തില്‍ 30 ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31 ന് ശവ്വാല്‍ ഒന്നായി കണക്കാക്കുക യാണെന്ന് സമിതി തലവന്‍ മുഹമ്മദ് ഷൗക്കത്ത് ഔദയെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സംസ്‌കാര ഖത്തര്‍ ഇഫ്താര്‍ സംഗമം

August 24th, 2011

samskara-qatar-logo-epathram
ദോഹ : സംസ്‌കാര ഖത്തറിന്‍റെ ആഭിമുഖ്യ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ദോഹ ജദ്ദീതിലെ സഫയര്‍ ഹോട്ടലില്‍ വെച്ച് നടന്ന സംഗമ ത്തില്‍ സംസ്‌കാര ഖത്തര്‍ പ്രസിഡന്‍റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി റമദാന്‍ സന്ദേശം നല്‍കി. അഡ്വ. അബൂബക്കര്‍, റഫീഖ് പുന്നയൂര്‍ക്കുളം, അഷ്‌റഫ് പൊന്നാനി, ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വി. കെ. എം. കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പെന്‍റഗന്‍ ഫ്രൈറ്റ്‌ സര്‍വ്വീസ്‌ ഇഫ്താര്‍ വിരുന്ന്

August 24th, 2011

pentagon-freight-ifthar-meet-ePathram
ദുബായ്‌: ജബല്‍‍ അലിയിലെ പെന്‍റഗന്‍ ഫ്രൈറ്റ്‌ സര്‍വ്വീസ്‌ എന്ന സ്ഥാപന ത്തിലെ ജീവനക്കാര്‍‍ ഒത്തു ചേര്‍ന്ന്‍ ഇഫ്താര്‍ ‍വിരുന്ന് നടത്തി. സഹന ത്തിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യ ത്തിന്‍റെ യും സന്ദേശം കൈ മാറിയ ഈ വിരുന്നില്‍ കമ്പനി യിലെ വിവിധ ദേശക്കാരായ ജീവനക്കാര്‍ ഒത്തു ചേര്‍ന്നു.

guests-in-pentagon-freight-ifthar-ePathram

റോയ്‌, സക്കറിയ, റിയാസ്‌, മഹറൂഫ്‌, കാദര്‍, ബിനു, റഫീഖ്‌, ബദര്‍, അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി. ഒരു കൂട്ടായ്മ യുടെ വിജയ മായിരുന്ന ഈ ഇഫ്താര്‍ വിരുന്ന് എന്ന്‍ ഇതിനു പിന്നില്‍‍ പ്രവര്‍ത്തി ച്ചവര്‍ അഭിപ്രായപ്പെട്ടു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വരുമ ഇഫ്താര്‍ സംഗമം

August 24th, 2011

swaruma-dubai-ifthar-meet-ePathram
ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമം നടത്തി. ബര്‍ ദുബായ് നൂര്‍ജഹാന്‍ റെസ്റ്റോറണ്ടില്‍ വെച്ച് നടന്ന സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രതിനിധി ഹസൈനാര്‍ അടിമാലി മുഖ്യ പ്രഭാഷണം നടത്തി.

swaruma-dubai-iftar-ePathram

സ്വരുമ ഇഫ്താര്‍ സംഗമത്തില്‍ അതിഥികള്‍

സ്വരുമ പ്രസിഡണ്ട്‌ ഹുസൈനാര്‍. പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ മാധ്യമ പ്രവര്‍ത്ത കരായ ഫൈസല്‍ ബിന്‍ അഹ്മദ്, നാസര്‍ ബേപ്പൂര്‍, രഹന ഫൈസല്‍ എന്നിവരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പുന്നക്കന്‍ മുഹമ്മദാലി, സലാം പാപ്പിനിശ്ശേരി, അജിത്ത്, മുഹമ്മദ്‌ റസ്വാന്‍, രഞ്ജിത്ത് എന്നിവരും സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട് സ്വാഗതവും സക്കീര്‍ ഒതളൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കേര സ്വാതന്ത്ര്യ ദിനാഘോഷം
Next »Next Page » പെന്‍റഗന്‍ ഫ്രൈറ്റ്‌ സര്‍വ്വീസ്‌ ഇഫ്താര്‍ വിരുന്ന് »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine