അബുദാബി : സീബ്രാ ലൈനില്‍ കാൽനട യാത്രക്കാർക്ക് കടന്നു പോകുവാന്‍ വേണ്ടി വാഹനം നിറുത്തിയില്ല എങ്കില്‍ 500 ദിര്‍ഹം പിഴയും ഡൈവിംഗ് ലൈസന്‍സില്‍ 6 ട്രാഫിക് പോയിന്റുകളും ശിക്ഷയായി നല്‍കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കി.
സീബ്രാ ക്രോസിംഗുകളിൽ കാൽ നടക്കാര്‍ക്ക് മുഖ്യപരി ഗണന നൽകണം. റോഡ് കുറുകെ കടക്കുവാനുള്ള ഭാഗ ങ്ങളിലും സ്കൂളു കൾക്ക് സമീപങ്ങ ളിലും നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നവീന റഡാറുകള്‍ സ്ഥാപിച്ചു കൊണ്ടാണ് നിയമ ലംഘകരെ പിടികൂടുക.
#فيديو | بالفيديو |#شرطة_أبوظبي تدعو السائقين الى الالتزام بإعطاء أولوية للمشاة في الاماكن المخصصة لعبورها موضحة أن المخالفة بحق السائقين غير الملتزمين تصل الى الغرامة 500 درهم و6 نقاط مرورية.https://t.co/zDc8zEtmQI pic.twitter.com/Kd3BaB3PkL
— شرطة أبوظبي (@ADPoliceHQ) December 12, 2020
കാല്‍നട യാത്രക്കാര്‍ക്ക് സിഗ്നലുകളില്‍ റോഡ് മുറിച്ചു കടക്കുവാന്‍ അനുവദിച്ചിട്ടുള്ള സീബ്രാ ലൈനുകളില്‍ ക്കൂടി മാത്രമേ നടന്നു പോകുവാനും പാടുള്ളൂ.
മാത്രമല്ല മറ്റു സ്ഥലങ്ങളില്‍ ടണലുകള്‍, മേൽ പ്പാലങ്ങള്‍ എന്നിവയും കാല്‍നട യാത്രികര്‍ ഉപയോഗിക്കണം എന്നും അബുദാബി പോലീസ് ഓര്‍മ്മിപ്പിക്കുന്നു. മലയാളം അടക്കം വിവിധ ഭാഷ കളില്‍ ബോധ വല്‍ ക്കരണ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറക്കി.