ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും ഷാർജ യിൽ

March 11th, 2019

short-film-competition-epathram
ഷാർജ : ഇന്ത്യൻ അസോസ്സിയേഷൻ സാഹിത്യ വിഭാഗം സംഘടി പ്പിക്കുന്ന നാലാമത് അന്താ രാഷ്ട്ര ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും 2019 മാർച്ച് 15, 16 (വെള്ളി, ശനി) ദിവസ ങ്ങളിൽ ഷാർജ ഇന്ത്യൻ അസോസ്സി യേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കും.

പൂർണ്ണ മായും യു. എ. ഇ. യിൽ ചിത്രീ കരിച്ച 20 മിനി റ്റുള്ള ചിത്ര ങ്ങളാണ് അവാർഡു കൾക്ക് പരിഗ ണിച്ചി ട്ടുള്ളത്. മികച്ച ചിത്രം, മികച്ച സംവി ധായ കൻ, മികച്ച നടി – നടൻ അടക്കം ഒമ്പത് അവാർഡു കൾ നൽകും.

ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലി ശേരി യാണ് വിധി കർത്താവ്. കേരള ചലച്ചിത്ര അക്കാദമി തെരഞ്ഞെടുത്ത ഹ്രസ്വ ചിത്ര ങ്ങൾ വെള്ളിയാഴ്ച യും ശനി യാഴ്ച യുമായി പ്രദർശി പ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ്

March 11th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ കായിക വിഭാഗം യു. എ. ഇ. തല ത്തില്‍ സംഘടിപ്പിച്ച കാരംസ് ടൂർണ്ണ മെന്റില്‍ അനീസ് അബു ദാബി (സിംഗിൾസ്), മമ്മു -അഷ്‌റഫ് എന്നിവര്‍ (ഡബിള്‍സ്) എന്നിവര്‍ വിജയികള്‍ ആയി. മന്‍സൂര്‍ ദുബായ് (സിംഗിൾസ്), ബിജോയ്- നാദർ അലി സഖ്യം (ഡബിള്‍സ്) എന്നിവ രാണ് റണ്ണര്‍ അപ്പ്.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു മായി സിംഗിൾസിൽ 32 പേരും ഡബിൾ സിൽ 16 ടീമും പങ്കെ ടുത്തു. വിദ്യാ ധരൻ, മജീദ് എന്നി വര്‍ മത്സ രങ്ങൾ നിയ ന്ത്രിച്ചു. സമ്മാനദാന ചടങ്ങിൽ കെ. എസ്. സി. പ്രസി ഡണ്ട് ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ബിജിത് കുമാർ, സ്‌പോർട്‌സ് സെക്രട്ടറി റഷീദ് അയി രൂർ, മീഡിയ സെക്രട്ടറി സലിം ചോല മുഖത്ത്, കണ്ണൻ ദാസ്, ഹാരിസ്, വേണു ഗോപാൽ, കെ. വി. ബഷീർ എന്നി വര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ചും എമിരേറ്റ്സ് എയർ ലൈൻസ് ഫൌണ്ടേഷനും കൈകോർക്കുന്നു

March 10th, 2019

uae-exchange-emirates-airline-foundation-join-hands-support-of-children-in-need-ePathram

ദുബായ് : ലോകത്തിലെ സവിശേഷ ശ്രദ്ധ അർഹി ക്കുന്ന കുട്ടി കളുടെ ഉന്നമന ത്തിനായി യു. എ. ഇ. എക്സ് ചേഞ്ചും എമി രേറ്റ്സ് എയർ ലൈൻസ് ഫൌ ണ്ടേ ഷനും സഹകരിച്ചു പ്രവർത്തിക്കും.

ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂ മിന്റെ നേതൃത്വ ത്തിലുള്ള എമി റേറ്റ് എയർ ലൈൻസ് ഫൌണ്ടേ ഷന് തങ്ങളുടെ വിമാന യാത്ര ക്കാരിൽ നിന്നും ലഭി ക്കുന്ന വിവിധ കറൻസി കളിൽ സംഭാ വന കൾ യു. എ. ഇ. എക്സ് ചേഞ്ച്, മാറ്റി നൽകും. വിവിധ വിദേശ കറന്സി കളായി ഫൗണ്ടേ ഷന് ലഭി ക്കുന്ന സംഭാ വന കൾ യു. എ. ഇ. ദിർഹം ആയി നൽകാൻ ഇതു വഴി സാധിക്കും.

വിപണിയിൽ 50 തോളം രാജ്യ ങ്ങളിൽ വിദേശ വിനി മയം നടത്തുന്ന യു. എ. ഇ. എക്സ് ചേഞ്ചി നു വിവിധ കറൻസി പണമിടപാടു കൾ ഒറ്റ കറൻസി യിൽ എളുപ്പ ത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും.

എമി റേറ്റ്സ് എയർ ലൈൻ ഫൗണ്ടേ ഷനു മായി ചേരുന്നു പ്രവർ ത്തിക്കു ന്നതിൽ ഏറെ അഭി മാനം ഉണ്ട് എന്നും ജീവ കാരുണ്യ രംഗത്ത് എപ്പോഴും പ്രതി ബദ്ധത യോടെ ഇട പെടുന്ന ബ്രാൻഡ് എന്ന നിലയിൽ, തങ്ങ ളുടെ യാത്ര യിലും വളർച്ച യിലും പിന്തുണ നൽകുന്ന സമൂഹ ത്തിനു അർഹമായ സേവന ങ്ങൾ തിരികെ നൽകാൻ സദാ ശ്രമിക്കും എന്നും ഫിനാ ബ്ലർ എക്സിക്യൂട്ടീവ് ഡിറക്ടറും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ലോകത്ത് ദുരിതം അനുഭവിക്കുന്ന കുട്ടി കളുടെ ഉന്നമനത്തി നായി പ്രവർത്തിക്കുന്ന ഈ ഉദ്യമ ത്തിന് കൂടെ യുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു. എ. ഇ. എക്സ് ചേഞ്ച് പോലുള്ള പങ്കാളി കളുടെ ഉദാരമായ പിന്തുണ യാണ് ഫൗണ്ടേഷ ന്റെ അംഗീകാരം എന്ന് എമിറേറ്റ്സ് എയർ ലൈൻസ് ഫൗണ്ടേഷൻ ചെയർ മാൻ സർ ടിം ക്ലാർക്ക് പറഞ്ഞു. പണമിടപാടില്‍ യു. എ. ഇ. എക്സ് ചേഞ്ചി ന്റെ വൈദഗ്ദ്ധ്യവും കഴി വും വളരെ സഹായകം ആവും എന്നും അദ്ദേഹം അഭി പ്രായ പ്പെട്ടു.

ദുബായ് എമി റേറ്റ്സ് എയർ ലൈൻസ് ഹെഡ് ക്വാര്‍ ട്ടേഴ്സില്‍ നടന്ന ചടങ്ങിൽ എമി റേറ്റ്സ് എയർ ലൈൻസ് ഫൌണ്ടേ ഷൻ ചെയർ മാൻ സർ ടിം ക്ലാർക്ക്, ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡിറക്ടറും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട്, എമിറേറ്റ്സ് എയർ ലൈൻസ് ഫൗണ്ടേഷൻ ബോർഡ് അംഗ ങ്ങൾ  യു. എ. ഇ. എക്സ് ചേഞ്ച് ഉന്നത ഉദ്യോഗ സ്ഥരും സംബ ന്ധിച്ചു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീട്ടമ്മമാർക്ക് ഡ്രൈവിംഗ് ലൈസന്‍സ് : നടപടി കളിൽ മാറ്റം

March 10th, 2019

kuwait-flag-ePathram
കുവൈറ്റ് : ഭര്‍ത്താക്ക ന്മാരുടെ സ്പോൺസർ ഷിപ്പിൽ കുവൈറ്റിൽ എത്തുന്ന വീട്ടമ്മ മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കു ന്നതിനുള്ള നട പടി കളിൽ മാറ്റം വരുത്തി.

കുടുംബ വിസ യിൽ എത്തു ന്ന വർക്ക് കുട്ടി കള്‍ കൂടെ ഉണ്ടാ യിരി ക്കണം, ഭർത്താവിന് 600 കുവൈത്തി ദീനാറിന് മേൽ ശമ്പളം ഉണ്ടാവണം, ഭർത്താ വിന്റെ ജോലി ജനറല്‍ മാനേജര്‍, ഡോക്ടര്‍, ഫാര്‍മ സിസ്റ്റ്, ഉപ ദേഷ്ടാ ക്കള്‍, യൂണി വേഴ്‌സിറ്റി അംഗ ങ്ങള്‍ എന്നി ങ്ങനെ ആയി രിക്കണം.

റോഡു കളിലെ വാഹന പ്പെരു പ്പം കുറച്ച് ഗതാ ഗത ക്കുരുക്കും തിരക്കും ഒഴിവാക്കുന്നതിനും കൂടി യാണ് നടപടി കളിൽ മാറ്റം വരുത്തിയത് എന്ന് അധി കൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹിഷ്‌ണുതാ സന്ദേശം പങ്കു വെച്ച് തൊഴിലാളി കളുടെ കൂട്ടയോട്ടം

March 9th, 2019

uae-year-of-tolerance-2019-vps-group-run-for-tolerance-ePathram
അബുദാബി : യു. എ. ഇ. ഗവണ്‍മെന്റ് പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷ (ഇയര്‍ ഓഫ് ടോളറന്‍സ്) സന്ദേശം സാധാരണ ക്കാരായ തൊഴി ലാളി കളിൽ എത്തി ക്കുന്ന തിനായി ‘റണ്‍ ഫോര്‍ ടോളറന്‍സ്’ എന്ന പേരിൽ അബു ദാബി മഫ്‌റഖില്‍ തൊഴി ലാളി കളുടെ കൂട്ടയോട്ടം സംഘടി പ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യില്‍ എത്തിയ തൊഴി ലാളി കള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ ത്തുക എന്ന ഉദ്ദേശ ത്തോടു കൂടി യാണ് അബു ദാബി മുനിസി പ്പാലി റ്റിയും ആരോഗ്യ മേഖല യിലെ മലയാളി സാന്നി ദ്ധ്യമായ വി. പി. എസ്. ഹെല്‍ത്ത്‌ കെയറും സംയുക്ത മായി ‘റണ്‍ ഫോര്‍ ടോളറ ന്‍സ്’ ഒരുക്കിയത്.

officials-uae-year-of-tolerance-2019-vps-group-run-for-tolerance-ePathram

ഇത്തരം പരിപാടി കള്‍ രാജ്യത്തെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന പല രാജ്യ ങ്ങളില്‍ നിന്നുള്ള തൊഴി ലാളി കള്‍ ക്കിട യില്‍ സ്‌നേഹ വും സഹകരണവും സൃഷ്ടി ക്കാന്‍ സഹായിക്കും എന്ന് അബു ദാബി മുനി സി പ്പാലിറ്റി സര്‍വ്വീസസ് ആന്‍ഡ് സോഷ്യല്‍ ഹാപ്പി നെസ് വിഭാഗ ത്തിന്റെ ജനറല്‍ മാനേജര്‍ ഈദ് അല്‍ മസ്‌റൂയി പറഞ്ഞു.

യു. എ. ഇ. ഗവണ്‍മെന്റിന്റെ ഇത്തരം പദ്ധതി കളോട് പങ്കു കൊള്ളു വാൻ കഴി യുന്നത് ഒരു അംഗീ കാര മായി കാണുന്നു എന്ന് എല്‍. എല്‍.എച്ച്., ലൈഫ്‌ കെയര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സി. ഇ. ഒ. സഫീര്‍ അഹമ്മദ് അഭി പ്രായ പ്പെട്ടു. ‘വിവിധ രാജ്യ ങ്ങളില്‍ നിന്നും വന്നിട്ടുള്ള വർക്ക് തണലായ രാജ്യമാണ് യു. എ. ഇ. ഇത്തരം പരി പാടി കള്‍ പല നാടു കളില്‍ നിന്നും എത്തി യിട്ടുള്ള ആളു കള്‍ക്കിട യില്‍ സഹകരണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കു വഹിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

winners-llh-vps-run-for-tolerance-ePathram

അബുദാബി മുനിസിപ്പാലിറ്റി, വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍, അബുദാബി പോലീസ്, എമിറേറ്റസ് റെഡ് ക്രസന്റ്, സോണ്‍ കോര്‍പ് എന്നിവ യിലെ ഉദ്യോഗ സ്ഥര്‍ ചെര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യ, പാക്കി സ്ഥാൻ, ആഫ്രിക്ക, ബംഗ്ലദേശ്, ഫിലി പ്പൈൻസ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള നൂറോളം തൊഴി ലാളി കള്‍ ‘റണ്‍ ഫോര്‍ ടോളറന്‍സ്’ കൂട്ടയോട്ട ത്തില്‍ പങ്കാളി കളായി

മഫ്‌റഖിലെ അല്‍ ജാബര്‍ മദീന യില്‍ നിന്നും ആരം ഭിച്ച കൂട്ട യോട്ടം അഞ്ചു കിലോ മീറ്റര്‍ താണ്ടി മജന്റ ലേബർ ക്യാമ്പിൽ സമാപിച്ചു. മത്സര വിജയി കളെ ആദരി ക്കു കയും മെഡലുകള്‍ സമ്മാനി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കിസാഡിൽ ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ യുടെ ശിലാ സ്ഥാപനം നിർവ്വഹിച്ചു
Next »Next Page » വീട്ടമ്മമാർക്ക് ഡ്രൈവിംഗ് ലൈസന്‍സ് : നടപടി കളിൽ മാറ്റം »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine