ശൈഖ് ഖലീഫ യുമായി അജ്മാന്‍ ഭരണാധി കാരി യുടെ കൂടിക്കാഴ്ച

July 18th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനു മായി യു. എ. ഇ. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭര ണാ ധി കാരി യുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി കൂടി ക്കാഴ്ച നടത്തി.

sheikh-khalifa-bin-zayed-receives-ajman-ruler-sheikh-humaid-bin-rashid-al-nuaimi-ePathram

ഫ്രാന്‍സിലെ ഇവിയാനിലുള്ള പ്രസി ഡണ്ടിന്റെ വസതി യില്‍ എത്തിയ അജ്മാന്‍ ഭരണാധി കാരി യെ ശൈഖ് ഖലീഫ സ്വീകരിച്ചു.

ശൈഖ് തഹ്നൂര്‍ ബിന്‍ മുഹമദ് അല്‍ നഹ്യാന്‍, ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍, ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങി യവര്‍ സന്നി ഹിതരാ യിരുന്നു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആരോഗ്യ വും ക്ഷേമവും നേര്‍ന്ന തോടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് കൂടു തല്‍ സുരക്ഷയും സ്ഥിരത യും കൊണ്ടു വരു വാന്‍ സാധിക്കട്ടെ എന്നും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ആശംസിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്ത് ദിവസ ങ്ങളിലായി ലിവ ഈന്ത പ്പഴ മഹോത്സവം

July 18th, 2018

logo-liwa-date-festival-ePathram. അബുദാബി : പതിനാലാമത് ലിവ ഈന്തപ്പഴ മഹോ ത്സവം ജൂലായ് 18 ബുധ നാഴ്ച ആരം ഭിക്കും.
യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ വകുപ്പു മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വത്തില്‍ നടക്കുന്ന ഈന്തപ്പഴ മഹോ ത്സവ ത്തില്‍ രാജ്യത്തു വിള യുന്ന ഏറ്റവും മുന്തിയ തരം ഈന്ത പ്പഴ ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തി നു മായി എത്തുക.

കർഷക രെയും കൃഷി യെയും പ്രോത്സാഹി പ്പിക്കുന്ന തിനായി അബുദാബി യുടെ പടി ഞ്ഞാറൻ മേഖല യായ അല്‍ ദഫ്റ യിലെ ലിവ യില്‍ ഒരു ക്കുന്ന ഈന്ത പ്പഴ മഹോ ത്സവ ത്തില്‍ പങ്കാളി കള്‍ ആവുന്ന വരില്‍ നിന്നും ഏറ്റവും മികച്ച കര്‍ഷ കനും ഗുണ മേന്മ യുള്ള ഈന്ത പ്പഴ ക്കുലക്കും അടക്കം നിരവധി വിഭാഗ ങ്ങളി ലായി പുര സ്കാര ങ്ങള്‍ നല്‍കി ആദരിക്കും.

ഈന്തപ്പഴങ്ങള്‍ കൂടാതെ ഇവയില്‍ നിന്നും ഉണ്ടാക്കുന്ന അച്ചാറുകള്‍, സ്ക്വാഷുകള്‍, മറ്റു ഭക്ഷ്യ വിഭവ ങ്ങള്‍, മധുര പല ഹാര ങ്ങള്‍ എന്നി വയും പ്രാദേശിക മായി വിളയിച്ച പഴ ങ്ങളും പച്ച ക്കറി കളും ഇവിടെ ലഭ്യ മാവും.

സന്ദർശക രെ ആകർ ഷിക്കും വിധം വിവിധ കലാ പരി പാടി കളും കുട്ടി കൾക്ക് വേണ്ടി യുള്ള പ്രത്യേക മത്സര പരിപാടി കളും ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസ ങ്ങളി ലായി വൈകുന്നേരം നാലു മണി മുതല്‍ പത്തു മണി വരെ നടക്കുന്ന ലിവ ഈന്തപ്പഴ മഹോത്സവം ജൂലായ് 28 ശനിയാഴ്ച സമാപനമാകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15th, 2018

blood-donation-epathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യം ബ്ലഡ് ബാങ്ക് അബുദാബി യുമായി ചേർന്ന് രക്‌ത ദാന ക്യാമ്പ് നടത്തി. മുസ്സഫ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സംഘടി പ്പിച്ച ക്യാമ്പിൽ 112 പേർ പങ്കെടുത്തു.

രക്‌ത ദാന ക്യാമ്പിനു യുവ ജന സഖ്യം പ്രസിഡണ്ട് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡണ്ട് ബിജു സി. പി., രജിത്ത് ചീരൻ, ഷിജിൻ പാപ്പച്ചൻ, ജസ്റ്റിൻ ചാക്കോ, ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം സമ്മർ ക്യാമ്പ് ‘വേനൽ മഴ’ വെള്ളി യാഴ്ച മുതൽ

July 12th, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം കുട്ടി കള്‍ ക്കായി ഒരു ക്കുന്ന അനു രാഗ് മെമ്മോ റിയൽ സമ്മർ ക്യാമ്പ് ‘വേനൽ മഴ’ എന്ന പേരില്‍ ജൂലായ് 13 വെള്ളി യാഴ്ച മുതല്‍ തുട ക്ക മാവും. എല്ലാ ദിവസവും 4.30 മുതൽ 8. 30 വരെ യാണ് ക്യാമ്പ് നടക്കുക.

നാട്ടില്‍ നിന്നും എത്തിയ അദ്ധ്യാ പ കന്‍ കെ. സി. സതീ ശൻ സമ്മർ ക്യാമ്പിന് നേതൃ ത്വം നല്‍കും.

മുസ്സഫ യിലുള്ള സമാജം അങ്കണത്തിലേക്കു കുട്ടി കൾക്ക് എത്തി ച്ചേ രുവാന്‍ സമാജം വാഹന സൗകര്യം ഒരുക്കി യിട്ടുണ്ട്.

വിവരങ്ങള്‍ക്ക് : 055 998 7896, 02 55 37 600

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ്

July 11th, 2018

sent-off-thattathazhathu-musthafa-ePathram
ദുബായ് : 37 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന കൂറ്റനാട് സ്വദേശി തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ് നൽകി.

തട്ടത്താഴത്ത് ഗോത്രം യു. എ. ഇ . കൂട്ടായ്മ ദുബായ് അൽ അഹ്‌ലി ക്ലബ്ബിൽ സംഘ ടിപ്പി ച്ച യാത്ര യയപ്പ് പരി പാടി യിൽ വെച്ച് മുസ്തഫ ക്കു ഉപഹാരം സമ്മാനിച്ചു.

യോഗ ത്തിൽ ഹുസൈൻ ഞാങ്ങാട്ടിരി, ഉമ്മർ കോടനാട്, മുജീബ് റഹ്മാൻ കോടനാട്, മുഹമ്മദ് (മണി) കരിമ്പ, ശരീഫ് കോടനാട്, ഷാഹിദ് കോടനാട്, മുത്തൂസ് ആലൂർ, റസാഖ് ആലൂർ, മുനീർ കോടനാട്, ശഹീദ് ആലൂർ, അബ്ബാസ് ഞാങ്ങാട്ടിരി, റംഷാദ് അക്കിക്കാവ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വീടു പൂട്ടിയിട്ടു പോകുന്നവര്‍ ജാഗ്രത പാലിക്കുക : പോലീസ്
Next »Next Page » സമാജം സമ്മർ ക്യാമ്പ് ‘വേനൽ മഴ’ വെള്ളി യാഴ്ച മുതൽ »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine