അബുദാബി : അൽഐൻ ഫിലിം ക്ലബ്ബ് സംഘടി പ്പിച്ച ഐ. വി. ശശി സ്മാരക ഹ്രസ്വ ഫിലിം ഫെസ്റ്റി വലിൽ മികച്ച സിനിമ യായി ‘സാവന്ന യിലെ മഴ പ്പച്ച കൾ’ തെരഞ്ഞെ ടുത്തു. ഈ ചിത്രം ഒരുക്കിയ നൗഷാദ് മികച്ച സംവി ധായക നു മായി.
‘സോലി ലൊക്വി’ യാണ് മികച്ച രണ്ടാമത്തെ സിനിമ. (സംവി ധാനം : നിസ്സാര്‍ ഇബ്രാഹിം). ‘ഭരതന്റെ സംശയം’ എന്ന ചിത്ര ത്തിലെ പ്രക ടന ത്തി ലൂടെ പ്രകാശൻ തച്ചങ്ങാട് മികച്ച നടനും ‘ശാക്തേയ’ എന്ന ചിത്ര ത്തി ലൂടെ അനന്ത ലക്ഷ്മി മികച്ച നടിയും ആയി തെര ഞ്ഞെടുക്ക പ്പെട്ടു.
അനന്ത ലക്ഷ്മി : മികച്ച നടി
മികച്ച തിരക്കഥാകൃത്ത് : അനിൽ പരമേശ്വരൻ (പെർ കെ ജി), മികച്ച രണ്ടാ മത്തെ നടൻ : റഹിം പൊന്നാനി (പെർ കെ ജി ), മികച്ച രണ്ടാമത്തെ നടി : ജയ മേനോൻ, മികച്ച ക്യാമറ : ഷാഫി സെയ്ദു & അരുൾ (സാവന്ന യിലെ മഴ പ്പച്ച കൾ), മികച്ച ചിത്ര സംയോജനം : സമീർ അലി (സോലി ലൊക്വി), മികച്ച ബാല താരം : മാസ്റ്റർ ഷായൻ (സോലി ലൊക്വി & ദി ഫ്ലയിങ് സ്പാരോവസ്), മാസ്റ്റർ അനന്ദു (അർ റഹ്മ) തുട ങ്ങിയ വയാണ് മറ്റു പുരസ്കാര ങ്ങൾ.
അൽ ഐൻ അൽ വഹാ മാളിലെ ഡ്രീoസ് തിയ്യേ റ്റ റിൽ നടന്ന ഫിലിം ഫെസ്റ്റിലെ വിജയി കൾക്ക് ഐ. വി. ശശി യുടെ പത്നിയും അഭിനേത്രി യു മായ സീമ യും മകന്‍ അനി ഐ. വി. ശശി യും സംവിധായ കനും നിർമ്മാ താവു മായ സോഹൻ റോയ് എന്നിവര്‍ പുരസ്‌കാ രങ്ങൾ സമ്മാനിച്ചു.
27 ഹ്രസ്വ ചല ച്ചിത്ര ങ്ങളിൽ നിന്നു തെര ഞ്ഞെ ടുത്ത 11 ചിത്ര ങ്ങളാണു മത്സര ത്തില്‍ പ്രദര്‍ശി പ്പിച്ചത്. ചലച്ചിത്ര സംവിധായ കരായ സലാം ബാപ്പു, സജി സുരേന്ദ്രൻ എന്നി വര്‍ ആയിരുന്നു ജൂറി അംഗങ്ങൾ.
യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ ത്തകനും അഭി നേതാ വുമായ കെ. കെ. മൊയ്തീൻ കോയ പ്രധാന വേഷ ത്തിൽ അഭി നയിച്ച ‘ഇവാൻ ജൂലിയ’ എന്ന ചിത്രവും ബാല പീഡന ത്തിന്ന് എതിരെ വിരൽ ചൂണ്ടുന്ന ഫിലിം ക്ലബ് പ്രവർ ത്തകർ ഒരുക്കിയ ‘ഖണ്ഡ മണ്ഡല’ എന്ന ചിത്ര വും പ്രദർ ശന സിനിമ കളായി അവതരിപ്പിച്ചു.
ഫിലിം ക്ലബ്ബ് രക്ഷാധി കാരി മധു, അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോ ത്തമന്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു. സംഘാട കരായ നൗഷാദ് വളാഞ്ചേരി, ഷബീക്ക് തയ്യിൽ, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, പ്രബീഷ്, ബാബൂസ്, ലജീബ്, സന്തോഷ് പിള്ള എന്നിവർ നേതൃത്വം നൽകി.