അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഹൈവേയിലെ മഫ്റഖ് പാലം മുതൽ – അൽ ഗുവൈഫാത് വരേക്കും വേഗ പരിധി മണിക്കൂറില്‍ 160 കിലോ മീറ്റർ ആയി 2018 ജനുവരി 24 മുതല്‍ നിജപ്പെടു ത്തിയതായി അബു ദാബി പോലീസ് അറിയിച്ചു.
ഹൈവേയിൽ മണിക്കൂറിൽ 161 കിലോ മീറ്റർ എന്ന നില യിലാണ് റഡാറു കള്‍ സ്ഥാപി ച്ചിരി ക്കു ന്നത്. അതി നാൽ 160 കിലോ മീറ്റര്‍ വേഗത ക്കു മുകളിൽ വാഹനം ഓടി ക്കു ന്നവര്‍ പിഴ അട ക്കേണ്ടി വരും എന്ന് അബു ദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേ ഡിയർ അലി ഖല്‍ ഫാന്‍ അൽ ദാഹിരി പറഞ്ഞു.
അബുദാബി – സൗദി പാതയായ ഈ ഹൈവേ യിലെ വാഹന ങ്ങളുടെ വര്‍ദ്ധനവു കാരണം ഓരോ വശ ങ്ങളി ലേക്കും നാലു ലൈനുകള്‍ ആക്കി ഈയിടെ പുതുക്കി പ്പണി തിരുന്നു. സൗകര്യം വര്‍ദ്ധി പ്പിച്ച പ്പോള്‍ റഡാറു കളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഡ്രൈവര്‍മാര്‍ ഗതാ ഗത നിയമം പാലിച്ച് വാഹനം ഓടി ക്കണം എന്നും അധികാരികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.
- Image Credit : W A M
- യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമത്തിൽ ഭേദഗതി
- വേഗ പരിധി : പോലീസ് ബോധ വല്കരണം ആരംഭിച്ചു
- ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ്
- അബുദാബി – ദുബായ് പുതിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
- എമിറേറ്റ്സ് റോഡ് പേരു മാറ്റി : ഇനി ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്
- ദുബായ് റോഡുകളില്‍ കാല്‍നട യാത്രക്കാര്‍ ക്കായി സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുന്നു