അബുദാബി : കേരള സോഷ്യൽ സെന്റർ കുട്ടി കൾക്കു വേണ്ടി നടത്തി വരാറുള്ള സമ്മർ ക്യാമ്പ് ‘വേനൽ തുമ്പി’ കൾക്ക് തുടക്ക മായി. പ്രമുഖ നാടക പ്രവർത്ത കൻ ടി. വി. ബാല കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
ഇത്തരം ക്യാമ്പുകൾ കുട്ടി കളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന പാട്ടും കളിയും അഭി നയവും പ്രസംഗവും ഭാഷയും വിജ്ഞാനവും എല്ലാം പുറത്തു കൊണ്ടു വരാനും അവരുടെ വിവിധ ങ്ങളായ കഴിവു കളെ വികസിപ്പി ക്കു വാനും സാധിക്കും എന്നും നാട്ടിലെ പാട്ടും കളിയും മഴയും മാമ്പഴവും നഷ്ട മാകുന്ന നമ്മുടെ കുട്ടി കൾ ക്കായി ഈ അവസരം ഉപയോ ഗിക്കണം എന്നും അത് കുട്ടി കളുടെ ഭാവി ജീവിത ത്തിൽ പല വിജയ ങ്ങൾക്കും ഗുണ കര മായി മാറും എന്നും ഉദ്‌ഘാടന പ്രസംഗ ത്തിൽ അദ്ദേഹം പറഞ്ഞു
കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ്, ക്യാമ്പ് ഡയറക്ടർ മാരായ ബിജിത് കുമാര്‍, മധു പരവൂർ, മിനി രവീന്ദ്രൻ, ജയേഷ് എന്നിവർ സംസാരിച്ചു.
ബാല വേദി സെക്രട്ടറി ദേവിക രമേശ് സ്വാഗതവും അരുന്ധതി ബാബുരാജ് നന്ദിയും പറഞ്ഞു. ആഗസ്റ്റ് 25 വരെ വേനല്‍ തുമ്പികള്‍ ക്യാമ്പ് നടക്കും.