വടകര എൻ. ആർ. ഐ. ഫോറം : അബുദാബി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

December 19th, 2023

vatakara-nri-forum-logo-ePathram
അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റർ 2023-2024 പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. അബുദാബി കേരള സോഷ്യൽ സെൻ്ററിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് അബ്ദുൽ ബാസിത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് കുമാർ 2022 -2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് സക്കീർ വരവ്-ചെലവ് കണക്കും ഓഡിറ്റർ ജയകൃഷ്ണൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ കമ്മിറ്റിക്കു രൂപം നൽകി.

അബ്ദുൽ ബാസിത് കായക്കണ്ടി (പ്രസിഡണ്ട്), എം. എം. രാജേഷ് (ജനറൽ സെക്രട്ടറി), ടി. കെ.സുരേഷ് കുമാർ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ജയകൃഷ്ണൻ, യാസിർ അറഫാത് (വൈസ് പ്രസിഡണ്ടുമാർ), അഖിൽ ദാസ്, മുഹമ്മദ് ഷഫീഖ്, ശ്രീജിത്ത് പുനത്തിൽ, ടി. കെ. സന്ദീപ് (സെക്രട്ടറിമാർ), നിനൂപ് (അസി: ട്രഷറർ), ഇബ്രാഹിം ബഷീർ, പി. കെ. സിറാജ്, പി. പി. റജീദ്, പി. മുഹമ്മദ് അലി, എ. കെ. ഷാനവാസ്, സുനിൽ കുമാർ മാഹി, എൻ. ആർ. രാജേഷ്, ബിജു കുരിയേരി, അനൂപ് ബാലകൃഷ്ണൻ, ബഷീർ കപ്ലിക്കണ്ടി, അജിത് പ്രകാശ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), മുഹമ്മദ് സക്കീർ (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

vadakara-nri-forum-abu-dhabi-committee-2023-24-office-bearers-ePathram

2023-24 പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങൾ

മുതിർന്ന അംഗങ്ങളായ ഇന്ദ്ര തയ്യിൽ, എൻ. കുഞ്ഞമ്മദ്, ഇബ്രാഹിം ബഷീർ, ഫോറം വനിതാ വിഭാഗം ജനറൽ കൺവീനർ പൂർണിമ ജയ കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

വടകര പാർലമെൻറ് മണ്ഡലത്തിലെ പ്രവാസികളുടെ ക്ഷേമം മുൻ നിറുത്തി കഴിഞ്ഞ 20 വർഷമായി സജീവമായി പ്രവർത്തിക്കുന്ന വടകര എൻ. ആർ. ഐ. ഫോറം നാട്ടിലും വിദേശത്തുമായി വിവിധ ജീവ കാരുണ്യ പ്രവർത്തന ങ്ങളും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളും നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്.

വടകര പാർലമെൻറ് മെമ്പർ മുഖ്യ രക്ഷാധികാരിയും മണ്ഡലത്തിലെ എം. എൽ. എ.മാർ സംഘടനയുടെ രക്ഷാധികാരികളുമാണ്.

വിവരങ്ങള്‍ക്ക് : 050 314 0534 (അബ്ദുല്‍ ബാസിത്).

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉർസെ സുൽത്വാൻ : അനുസ്മരണ സംഗമം നടത്തി

December 18th, 2023

sheikh-muhammed-bava-usthad-on-sulthania-foundation-urse-sultan-meet-ePathram
ഉമ്മുൽ ഖുവൈൻ : മഹാൻമാരെ വെറുതെ വാക്കുകളിൽ അനുസ്മരിക്കലല്ല മറിച്ച് അവരുടെ ജീവിതം പൂർണ്ണമായി സ്വയം പകർത്തുകയും ഏവർക്കും പകർന്നു കൊടുക്കുകയും ചെയ്യേണ്ടതാണ് എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ഘടകം ഉമ്മുൽ ഖുവൈനിൽ സംഘടിപ്പിച്ച ശൈഖ് സുൽത്വാൻ ശാഹ് ഖാദിരി അനുസ്മരണ സംഗമം ‘ഉർസെ സുൽത്വാൻ’ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമുക്ക് വേണ്ടത് ദഅവത്താണ്. ഓരോ നിമിഷവും അല്ലാഹുവിനു വേണ്ടി, അല്ലാഹുവിലായി ജീവിക്കാൻ തയ്യാറാകണം. സുൽത്വാൻ ശാഹ് ഖാദിരിയും ശൈഖ് അഹ്മദുൽ കബീരി രിഫാഇയും അടക്കമുള്ള മഹാ രഥന്മാർ ജീവിച്ചു – യാത്രയായി കാണിച്ചു തന്നതും എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നും മറ്റുള്ളവർക്ക് പ്രചോദനമാകും വിധം പറഞ്ഞു കൊടുക്കുക.

അങ്ങനെ അവർ മരണമില്ലാതെ എക്കാലത്തും ജീവിച്ചു കൊണ്ടേയിരിക്കട്ടെ. ഓരോ ഉർസുകളുടേയും ലക്ഷ്യം ഇതായിരിക്കണം. എപ്പോഴും ഉണർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്  ഉൽബോധിപ്പിച്ചു.

സയ്യിദ് മുസ്ഥഫ അൽ ഐദറൂസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുനാസ്വിർ മഹ്ബൂബി, നബീൽ മഹ്ബൂബി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആൻറിയ അബുദാബി ‘വടം വലി ഉത്സവം 2023’

December 15th, 2023

anria-abudhabi-angamali-nri-association-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മ അങ്കമാലി എൻ. ആർ. ഐ. അസ്സോസിയേഷൻ (ആൻറിയ) സംഘടിപ്പിക്കുന്ന വടം വലി മത്സരം, 2023 ഡിസംബർ 16 ശനിയാഴ്ച വൈകുന്നേരം ആറു മണി മുതൽ മുസഫ്ഫ ഷൈനിംഗ് സ്റ്റാർ സ്കൂളിൽ വച്ച് ‘ആൻറിയ വടം വലി ഉത്സവം 2023’ എന്ന പേരിൽ അരങ്ങേറും.

വിവിധ എമിറേറ്റുകളിൽ നിന്നുമുള്ള പ്രമുഖരായ വടം വലി ടീമുകൾ പങ്കെടുക്കുന്ന മത്സരം, യു.എ. ഇ. വടം വലി അസ്സോസിയേഷൻ്റെ പങ്കാളിത്തത്തോടെയാണ് ആൻറിയ അബുദാബി സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 050 742 7665 (ബോബി സണ്ണി). FB PAGE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

December 15th, 2023

abudhabi-bus-service-by-itc-ePathram
അബുദാബി : എമിറേറ്റിലെ പൊതു ഗതാഗത സർവ്വീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു. ഹാഫിലാത്ത് കാർഡുകൾ സ്വൈപ്പ് ചെയ്ത്, നിലവിൽ നഗരത്തിലെ ബസ്സുകളിൽ രണ്ടു ദിർഹം ചാർജ്ജ് ഈടാക്കി വരുന്നു. പുതിയ സംവിധാനം അനുസരിച്ച് ഇതേ നിരക്കിൽ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ ഒന്നിലേറെ ബസ്സു കളിൽ മാറിക്കയറാനും കഴിയും. അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി.

നിശ്ചിത ദൂരത്തിനപ്പുറം പിന്നീടുള്ള ഒരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രാ നിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി. നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്കും തിരിച്ചും പല ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പല തവണ രണ്ട് ദിർഹം വീതം നൽകേണ്ട ആവശ്യമില്ല.

എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം എന്നും പരമാവധി മൂന്ന് ബസ്സു കളിൽ മാത്രമേ ഇത്തരത്തിൽ കയറാൻ കഴിയൂ എന്നും അബുദാബി ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാർത്ഥികൾക്കായി വിൻ്റർ ക്യാമ്പ് ഡിസംബർ 27 മുതൽ

December 14th, 2023

abudhabi-kmcc-transformation-winter-camp-2023-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി ‘ട്രാൻസ്‌ഫോമേഷൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വിൻ്റർ ക്യാമ്പ് 2023 ഡിസംബർ 27 ബുധൻ മുതൽ 31 ഞായർ വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ അഞ്ച് ദിവസങ്ങളിലായി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററിൽ നടക്കും.

ഇൻഫോസ്കിൽസുമായി സഹകരിച്ചു നടത്തുന്ന വിൻ്റർ ക്യാമ്പിൽ വിവിധ മേഖലകളിൽ വിദഗ്ദ്ധരായ പരിശീലകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഗ്രേഡ് 1 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഡിസംബർ 31 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ക്യാമ്പിന് സമാപനമാകും. പരിശീലനത്തിന് എത്തുന്ന കുട്ടികൾക്കായി പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിൻ്റർ ക്യാമ്പ് അഡ്മിഷന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്  050 742 1020, 050 200 1157 എന്നീ നമ്പറുകളിൽ ബന്ധപ്പടുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

39 of 1,30910203839405060»|

« Previous Page« Previous « കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
Next »Next Page » ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine