അബുദാബി : ഭരത് മുരളി നാടകോത്സവത്തിലെ അവസാന ദിവസ മായ ജനു വരി 15 ഞായറാഴ്ച, അബു ദാബി ശക്തി തിയ്യ റ്റേഴ്സ്’ചിരി’ എന്ന നാടകം നിറഞ്ഞ സദസ്സില്‍ അവ തരി പ്പിച്ചു. വിശ്വ വിഖ്യാത ചലച്ചിത്ര കാരൻ ചാർളി ചാപ്ലിന്റെ ജീവിത കഥയെ ആസ്പദ മാക്കി ജിനോ ജോസഫ് രചനയും സംവി ധാനവും നിർവ്വ ഹിച്ച ‘ചിരി’ അവതരണ ഭംഗി കൊണ്ടും അഭി നയ ചാരുത കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി.
88 വയസ്സു വരെ യുള്ള ചാർളി ചാപ്ലിന്റെ സംഭവ ബഹുല മായ ജീവിതം രണ്ടു മണിക്കൂർ നീണ്ടു നിന്ന നാടകത്തിലൂടെ തനിമ യോടെ അവതരി പ്പിക്കു വാൻ ജിനോ ജോസഫിനു സാധിച്ചു.
നിരവധി തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ പ്രകാശൻ തച്ച ങ്ങാട് ചാർളി ചാപ്ലിനെ ജീവസ്സുറ്റതാക്കി. ബിന്നി ടോം, നന്ദന മണി കണ്ഠൻ, ജിനി സുജിൽ, സുകു മാരൻ, ലെയിന മുഹമ്മദ്, ഐറിസ് മണി കണ്ഠൻ, ബ്രിട്ടോ രാകേഷ് തുടങ്ങി യവർ ശ്രദ്ധേയ മായ മറ്റു കഥാ പാത്ര ങ്ങള്‍ക്കും വേഷ പ്പക ര്‍ച്ച യേകി.
മുഹമ്മദലി കൊടു മുണ്ട, മനോ രഞ്ജൻ, റിംഷാദ് എന്നിവർ സംഗീത വിഭാ ഗവും രാജീവ് പെരും കുഴി പ്രകാശ വിതാനവും അശോകൻ, മധു പരവൂർ, വിനീഷ്, സുകുമാരൻ എന്നിവർ രംഗ സജ്ജീകര ണവും ക്ലിന്റ് പവിത്രൻ ചമയ വും നിർവ്വ ഹിച്ചു