ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

December 19th, 2016

mr-isc-2016-shaheen-zayed-al-muhairy-ePathram.jpg
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിച്ച ശരീര സൗന്ദര്യ മത്സര ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി യെ “മിസ്റ്റര്‍ ഐ. എസ്. സി.” യായി തെരഞ്ഞെടുത്തു.

ഭാര ത്തിന്റെ അടി സ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സരം നടന്നത്. 60 – 70 കിലോ ഗ്രാം, 70 – 80 കിലോ ഗ്രാം, 80 – 90 കിലോ ഗ്രാം, 90 കിലോ ഗ്രാമി നു മുകളില്‍ എന്നീ വിഭാഗ ങ്ങളി ലായി വിവിധ രാജ്യക്കാ രായ എഴുപ തോളം പേര്‍ പങ്കെടുത്തു.

70 കിലോ വിഭാഗ ത്തില്‍ ബംഗ്ളാ ദേശു കാര നായ റോബിന്‍ ഖാന്‍, 80 കിലോ വിഭാഗ ത്തില്‍ ഇന്ത്യാ ക്കാര നായ മുഹമ്മദ് നിഷാദ്, 90 കിലോ വിഭാഗ ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി, 90 കിലോ ഗ്രാമി നു മുകളില്‍ കെമോറോസ് സ്വദേശി വലീദ് അഹ്മദ് ബഹാദര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

നാലു വിഭാഗ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ ത്ഥിക ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി യാണ് ഷഹീൻ സായിദ് അല്‍ മുഹൈരി മിസ്റ്റര്‍ ഐ. എസ്. സി. പട്ടം കരസ്ഥ മാക്കിയത്.

ചടങ്ങിൽ മുഖ്യാതിഥി ആയി എത്തിയ മിസ് യൂണി വേഴ്‌സ് ഫന്നി അല്‍ സറൂണി ചാമ്പ്യന്‍ പട്ടം ചാര്‍ത്തി. ഐ. എസ്‌. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, കായിക വിഭാഗം സെക്രട്ടറി മാരായ എ. എം. നിസാര്‍, പ്രകാശ് തമ്പി എന്നി വർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്ലോറിയസ് ഹാർമണി : ക്രിസ്തു മസ് കരോള്‍ അരങ്ങേറി

December 19th, 2016

അബുദാബി : ക്രിസ്‌മസ് ആഘോഷ ങ്ങളുടെ ഭാഗ മായി വൈ. എം. സി. എ. സംഘടി പ്പിച്ച ‘ഗ്ലോറി യസ് ഹാർ മണി’ ശ്രദ്ധേ യമായി.

അബു ദാബി ഇവാഞ്ച ലിക്കൽ ചർച്ച് സെന്ററിൽ നടന്ന എക്കു മെനി ക്കൽ ക്രിസ്തു മസ് കരോളിന്റെ ഉദ്ഘാടനം ബിഷപ്പ് പോൾ ഹിൻഡർ നിർവ്വ ഹിച്ചു.

സമാധാനവും ശാന്തിയും ദൈവ കൃപ ലഭിച്ച വർ ക്കായി നീക്കി വെച്ചി രിക്കുന്ന സ്വർഗ്ഗീയ വര ദാന ങ്ങൾ ആകുന്നു എന്നും ഉണ്ണിയീശോ ജനിക്കേണ്ടത് കാലി തൊഴു ത്തിലല്ലാ, പകരം മനുഷ്യ മനസ്സു കളി ലാണ് എന്നും ഉദ്ഘാടന പ്രസംഗ ത്തിൽ ബിഷപ്പ് പോൾ ഹിൻഡർ പറഞ്ഞു. യു. എ. ഇ. യിലെ വിവിധ സഭ കളിലെ വൈദി കരും സംഘടനാ പ്രതി നിധി കളും ആശംസകൾ അർപ്പിച്ചു.

വൈ.എം.സി.എ. അബുദാബി കൊയർ, സി. എസ്. ഐ. മലയാളം പാരിഷ് കൊയർ, ദുബായ് സെവൻത് ഡേ അഡ്വന്റിസ്റ്റ് കൊയർ, സെന്റ് ജോർജ് ഓർത്ത ഡോക്സ്‌ കത്തീഡ്രൽ മെഗാ കൊയർ, സെന്റ് സ്റ്റീഫൻ സിറി യൻ ഓർത്ത ഡോൿസ് ചർച്ച് കൊയർ, സെന്റ് ജോസഫ് കത്തീഡ്രൽ മലങ്കര കാത്തലിക് വിഭാഗം അബു ദാബി, സെന്റ് പോൾസ് മലങ്കര കാത്തലിക് വിഭാഗം എന്നീ സഭ കളിൽ നിന്നുള്ള കരോൾ ഗ്രൂപ്പുകൾ ക്രിസ്‌മസ് ഗാന ങ്ങൾ ആലപിച്ചു.

അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, ജനറൽ സെക്രട്ടറി ഷാജി എബ്രാഹാം, ജനറൽ കൺവീനർ ജോയ്‌സ് പി. മാത്യു, രാജൻ. ടി. ജോർജ്, വർഗീസ് ബിനു തോമസ്, ജോസ്. ടി. തര കൻ, റെജി മാത്യു, വിൽസൺ പീറ്റർ, പ്രിയ പ്രിൻസ്, റെജി. സി. യു, ബാസിൽ മവേലി, സന്തോഷ് പവിത്ര മംഗലം എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡി കോർപ്പറേറ്റുക ളുടെ ഏജൻറ് : വി. അബ്ദുറഹിമാൻ എം. എൽ. എ.

December 18th, 2016

thanoor-mla-v-abdul-rahiman-in-ksc-ePathram

അബുദാബി : രാജ്യ ത്തിന്റെ താല്പര്യ ങ്ങള്‍ ഭീമന്‍ കോർപ്പ റേറ്റു കള്‍ക്ക് പണയം നൽകാ നുള്ള പദ്ധതി യു മായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത് എന്ന് വി. അബ്ദു റഹി മാൻ എം. എൽ. എ.

അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ആഭി മുഖ്യ ത്തിൽ കേരളാ സോഷ്യൽ സെന്റ റില്‍ നടന്ന സ്വീകരണ യോഗ ത്തിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

തനിക്കു വോട്ട് ചെയ്ത പാവം ജനതയെ മുഴു വൻ അടിമ കളെപ്പോലെ ബാങ്കിന് മുന്നി ൽ യാചക രായി നിർത്തു കയാണ് മോഡി. ഇതി ലൂടെ ആരുടെ താല്പര്യമാണ് സംര ക്ഷി ക്കു ന്നത് എന്ന് എല്ലാവരും തിരിച്ചറി യുന്നുണ്ട്.

കേരള ത്തെ ശ്വാസം മുട്ടിക്കു വാനുള്ള ബി. ജെ. പി. സർക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പിണ റായി വിജയ ന്റെ നേതൃത്വ ത്തിൽ നാം ചെറു ത്തു തോൽ പ്പിക്കും.

v-abdul-rahiman-tanur-assembly-constituency-ePathram.jpg

കേരള ത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കു ന്നതാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച നവ കേരള മിഷൻ. കേരള ത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടി രിക്കുന്ന പച്ചപ്പ്‌ വീണ്ടെ ടുക്കും. കുള ങ്ങളും തോടു കളും പുഴ കളും മല കളും പാട ശേഖര ങ്ങളും സംരക്ഷി ക്കും എന്നും കേരള ത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്ത പ്രവർ ത്തകർ ഒരി ക്കലും നിരാശ പ്പെടേ ണ്ടി വരില്ല എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

താനാളൂർ പഞ്ചായത് പ്രസിഡന്റ് വി. അബ്ദുൾ റസാഖ് ആശംസാ പ്രസംഗം നടത്തി. ശക്തി പ്രസിഡന്റ് കൃഷ്ണ കുമാർ ചടങ്ങിൽ അദ്ധ്യ ക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭവൻസ് ഏഴാം വാർഷികം അരങ്ങേറി

December 17th, 2016

അബുദാബി : ഭാരതീയ വിദ്യാഭവൻ പ്രൈവറ്റ് ഇന്റർ നാഷണൽ സ്കൂൾ ഏഴാ മത് വാർഷിക ദിന ആഘോഷം വൈവിദ്ധ്യ മാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.

മുസ്സഫ യിലെ ഭവൻസ് രാം മഞ്ച് ആഡി റ്റോറി യത്തിൽ നടന്ന ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ ചെയർ മാൻ എൻ. കെ. രാമ ചന്ദ്ര മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടർ സൂരജ് രാമ ചന്ദ്ര മേനോൻ, പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ കെ. ടി. നന്ദ കുമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. പ്രിൻസിപ്പൽ ഗിരിജാ ബൈജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശ ഭക്തി ഗാനാവതരണം, ഭവൻസ് കൊയർ, വിവിധ സംസ്ഥാന ങ്ങളിലെ തനതു സാംസ്കാരിക കലാ പരി പാടി കള്‍ കോര്‍ത്തി ണക്കി വിദ്യാര്‍ത്ഥി കള്‍ അവ തരി പ്പി ച്ച നൃത്ത നൃത്യ ങ്ങളും ഫോക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ഡാൻഡിയ ഡാൻസ്, കഥക്, വിവിധ ശാസ്ത്രീയ നൃത്ത ങ്ങൾ തുടങ്ങിയ വർണ്ണാഭമായ കലാ പരിപാടി കളും അര ങ്ങേറി.

അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും അടക്കം നൂറു കണ ക്കിന് പേർ ആഘോഷ പരി പാടി കളിൽ പങ്കെടുത്തു.

* അദ്ധ്യാപക പരിശീലന ക്യാമ്പ്‌ തുടക്കം കുറിച്ചു

* ഭാരതീയ വിദ്യാ ഭവനില്‍ അഡ്മിഷന്‍ ആരംഭിച്ചു

* സി. ബി. എസ്. ഇ. അദ്ധ്യാപക പരിശീലനം അബുദാബി യില്‍

ഭവൻസ് സ്കൂൾ അഞ്ചാം വാർഷിക ആഘോഷം മുസ്സഫയിൽ

* ഭവൻസ്  അഞ്ചാം വാർഷിക ആഘോഷ ങ്ങളും സ്ഥാപക ദിനാചരണവും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുന്ദമംഗലം മണ്ഡലം കെ. എം. സി. സി. അനുമോദിച്ചു

December 17th, 2016

അബുദാബി : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡൻറും പി. കെ. ഫിറോസ് ജനറൽ സെക്ര ട്ടറി യുമായി നേതൃത്വം ഏറ്റെടുത്ത യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയെ അനുമോദി ക്കുന്ന തിനായി അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. അംഗ ങ്ങൾ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറ റിൽ ഒത്തു കൂടി.

ശക്തവും ദിശാ ബോധ വുമുളള യുവജന നേതൃ നിര യിൽ കേരള ത്തിലെ യുവാക്കൾ ഏറെ പ്രതീക്ഷ അർപ്പി ക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു.

റസാഖ് കുറ്റിക്കടവ്, അദ്ധ്യക്ഷത വഹിച്ചു. സൗഫീദ് കുറ്റി ക്കാട്ടൂർ, ഷാഹുൽ മുറിയ നാൽ, ഷംസു ദ്ധീൻ പാറമ്മൽ, ഷബീറലി വാഫി, യൂസുഫ് കളത്തി ങ്ങൽ, സുബൈർ പുവ്വാട്ടു പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന്
Next »Next Page » ഭവൻസ് ഏഴാം വാർഷികം അരങ്ങേറി »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine