വോളി ബോള്‍ ടൂര്‍ണ്ണമെന്റ്

November 24th, 2016

1-jimmi-george-volly-ball-2012-ePathram
അബുദാബി : തിരുവനന്തപുരം ജില്ല യിലെ പള്ളിക്കൽ ഗ്രാമ ത്തിലെ ‘ജാസ് വോളിബോൾ ക്ലബ്ബ്’ അംഗ ങ്ങള്‍ അബു ദാബി യില്‍ സംഘടി പ്പിക്കുന്ന ‘യു. എ. ഇ. പള്ളി ക്കൽ വോളി ലീഗ്’ നവംബര്‍ 25 വെള്ളിയാഴ്ച കേരള സോഷ്യൽ സെന്റർ ഗ്രൗണ്ടിൽ വെച്ച് നടത്തും എന്ന് സംഘാട കര്‍ അറിയിച്ചു.

രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മല്‍സര ത്തില്‍ അറുപത്തി അഞ്ചു കളിക്കാര്‍ ആറു ടീമു കള്‍ക്കായി ജഴ്സി അണിയും.

രാത്രി ഒൻപതു മണി വരെ മത്സരങ്ങൾ നടക്കും

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എട്ടിക്കുളം മൊട്ടക്കുന്ന് ബ്രദേഴ്സിന്റെ ഒന്നാം വാർഷികവും ഫുട്ബോൾ ഫെസ്റ്റും വെള്ളി യാഴ്ച

November 24th, 2016

sevens-foot-ball-in-dubai-epathram
അബുദാബി : ഫുട്ബോള്‍ ക്ലബ്ബായ എട്ടിക്കുളം മൊട്ട ക്കുന്ന് ബ്രദേഴ്സിന്റെ ഒന്നാം വാർഷിക ആഘോഷ വും ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പും നവംബർ 25 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെ അബു ദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്‌സ് ക്ലബ്ബ് സ്റ്റേഡി യ ത്തിൽ വെച്ച് നടത്തും എന്ന്‍ ഭാര വാഹികള്‍ അറി യിച്ചു.

വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി നടത്തുന്ന വിവിധ മല്‍സര ങ്ങളി ലൂടെ കാണി കള്‍ക്കും സമ്മാന ങ്ങള്‍ നല്‍കും.

വിവരങ്ങള്‍ക്ക് : 050 591 2782, 055 1963 589

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേറിട്ട അനുഭവ മായി അങ്ങാടി പി. ഒ. സംഗമം

November 24th, 2016

thrithala-mla-vt-balram-ePathram
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക ആഘോഷം തൃത്താല എം. എൽ. എ. അഡ്വ. വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു.

അങ്ങാടി പി. ഒ. പ്രസിഡണ്ട് ആരിഫ് ഒറവിൽ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങിൽ യുവ തിര ക്കഥാ കൃത്തും നാടക രചയിതാവും ആയ ഹേമന്ദ് പടിഞ്ഞാറങ്ങാടി, സാമൂ ഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

vt-balram-mla-inaugurate-angadi-po-sangamam-2016-ePathram.jpg

ചടങ്ങിൽ ബിസിനസ്സ് രംഗ ത്തെ മികവിനുള്ള അവാർഡു കൾ അൽ തമാം ഫുഡ്‌ സ്റ്റഫ് ചെയർമാൻ ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., മാക്സ് പ്ലസ് ഗ്രൂപ്പ് എം. ഡി. അഡ്വ. അഹമ്മദ് ബഷീർ എന്നിവർക്ക് സമ്മാനിച്ചു.

സീനിയർ പ്രവാസി കളെ ആദരിക്കൽ, ഫുട്ബോൾ, ക്രിക്കറ്റ് മത്സര വിജയി കൾ ക്കുള്ള ട്രോഫി വിതരണം, കുട്ടി കളുടെ കലാ മത്സര വിജയി കൾ ക്കുള്ള സർട്ടി ഫിക്കറ്റ് വിതരണവും നടന്നു.

പരിപാടി യുടെ ഭാഗ മായി നടന്ന നോർക്ക രജിസ്ട്രേ ഷനിലും മെഡിക്കൽ ക്യാമ്പി ലും 400 ഓളം വരുന്ന പടിഞ്ഞാറങ്ങാടി യിൽ നിന്നുള്ള പ്രവാസി കൾ പങ്കെടുത്തു.

ഷഹീം ചാണയിലകത്ത്, മുസ്തഫ ഒ, അഹമ്മദ് ബഷീർ, ഫിറോസ്, ജസീം സി, അമാ നുല്ല, നൗഷാദ് പി. കെ, ഷബീബ് വി, ശിഹാബ്, രഞ്ജിത്, നൗഷാദ് കെ, ഫസലു ഒ, ഫസല് പി. കെ., ഷാജി, റഷീദ് പള്ളി യാലിൽ, ഷബീർ, മുത്തു, റൗഫ് കെ., എന്നിവർ സംസാരിച്ചു.

നജാത്തുള്ള പി. കെ. സ്വാഗതവും രഘു വി. വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ സര്‍വ്വേ യില്‍ പങ്കെടുക്കു വാന്‍ അവസരം

November 23rd, 2016

vote-for-expat-ePathram

അബുദാബി : പ്രവാസി വോട്ട് പ്രാവര്‍ത്തിക മാക്കു വാന്‍ പൊതു ജന പിന്തുണ തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ ലൈന്‍ സര്‍വ്വേ നടത്തുന്നു. എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ് ഡോട്ട് ഇന്‍ എന്ന പോര്‍ട്ടലി ലൂടെ യാണ് ഈ സര്‍വ്വേ.

പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ – വോട്ടിംഗ്, എംബസ്സി യി ലൂടെ  ബാലറ്റ് വഴി എന്നീ രീതി കളില്‍ പ്രവാസി വോട്ട് ഏതു രീതി യില്‍ വേണം എന്നതു സംബ ന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഓണ്‍ ലൈന്‍ സര്‍വ്വേ യില്‍ പ്രവാസി കള്‍ എല്ലാവരും പങ്കെടു ക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താ ക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ സുമായി സഹകരി ച്ചാണ് ഈ ഓണ്‍ ലൈന്‍ സര്‍വ്വേ. ഡിസംബര്‍ അവസാനം വരെ സര്‍വ്വേ യില്‍ പങ്കെടുക്കാം.

ഇതിന് കൂടുതൽ പ്രചാരണം നല്‍കുന്ന വര്‍ക്ക് പോയി ന്റു കള്‍ ലഭി ക്കുകയും കൂടുതല്‍ പോയിന്‍റ് നേടുന്ന വര്‍ക്ക് സമ്മാനം ലഭി ക്കുക യും ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

November 23rd, 2016

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 25 വെള്ളി യാഴ്ച്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹികൾ വാർത്താ അറിയിച്ചു.

മാർത്തോമാ ഇടവക യുടെ സഹിഷ്ണുതാ മാസാ ചരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും എന്നും ഇതിന്റെ ഔപചാരിക പ്രഖ്യാപനം യു. എ. ഇ. സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹിക്കും എന്നും ഇടവക വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു.

abudhabi-mar-thoma-church-harvest-fest-press-meet-ePathram

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നടക്കുന്ന വിശുദ്ധ കുർ ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ, വിശ്വാസികൾ ആദ്യ ഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാ ലയ ത്തിലേക്ക് സമർപ്പിക്കും.

തുടര്‍ന്ന് വൈകു ന്നേരം മൂന്നേ കാലിനു വിളംബര യാത്ര യോടെ ആഘോഷ ങ്ങള്‍ക്കു തുടക്ക മാവും.

ഉച്ചക്ക് ശേഷം നാലു മണിക്ക് നടക്കുന്ന പൊതു പരിപാടി യിൽ വെച്ചാണ് സഹി ഷ്ണുതാ മാസാചരണ പ്രഖ്യാ പനം ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹി ക്കുക. സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക യും ചടങ്ങിൽ കൈ മാറും.

ഡിസംബർ 1 മുതൽ 31വരെ യുള്ള കാലയള വിൽ സെമിനാർ, എക്‌സി ബിഷൻ, ചിത്ര രചനാ മത്സരം, സ്‌നേഹ കൂട്ടായ്‌മ എന്നിവയും സംഘടി പ്പിക്കും.

നാലര മണിയോടെ കൊയ്ത്തുത്സവ നഗരി സജീവ മാകും. തനി കേരളീയ വിഭവ ങ്ങളുടെ തത്സമയ പാചക വുമായി ഉല്‍സ വ നഗരി യില്‍ ഒരുക്കുന്ന ഇരുപ തോളം തട്ടു കട കൾ മുഖ്യ ആകർഷക ഘടക മായി രിക്കും. കലാ സാംസ്കാരിക പരി പാടികളും അരങ്ങേറും.

രാത്രി 10 മണി വരെ നീളുന്ന പരിപാടി യിൽ സന്ദർ ശകർ ക്കായി നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങള്‍ അട ങ്ങുന്ന നറുക്കെടുപ്പും ഉണ്ടാകും.

വിജയികള്‍ ആകുന്ന വര്‍ക്ക് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ യുള്ള സമ്മാന ങ്ങളും നൽകും.

കൊയ്‌ത്തുൽസവത്തിൽ നിന്നു ലഭിക്കുന്ന വരു മാന ത്തിന്റെ വിഹിതം വിദ്യാ ഭ്യാസ സഹായ മായും ജീവ കാരുണ്യ പ്രവര്‍ത്ത ങ്ങള്‍ക്കും വിവിധ കാൻസർ ചികിൽസാ പദ്ധതി കള്‍ക്കായും നല്‍കും.

വാർത്താ സമ്മേളന ത്തിൽ സഹ വികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ദാനിയേൽ, സെക്രട്ടറി ഒബി വർഗീസ്, സുരേഷ് തോമസ്, പ്രവീൺ കുര്യൻ, നിഖി തമ്പി തുടങ്ങിയവർ പങ്കെ ടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം ബേബി ഷോ ശ്രദ്ധേയമായി
Next »Next Page » പ്രവാസി വോട്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ സര്‍വ്വേ യില്‍ പങ്കെടുക്കു വാന്‍ അവസരം »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine