നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു

May 5th, 2025

malabar-pravasi-nammude-swantham-mamukkoya-season-2-brochure-ePathram

ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2’  അനുസ്മരണ പരിപാടി യുടെയും പുരസ്കാര സമർപ്പണത്തിന്റെയും ബ്രോഷർ മാധ്യമ പ്രവർത്തകനായ എം. സി. എ. നാസർ മലബാർ പ്രവാസി രക്ഷാധികാരി ജമീൽ ലത്തീഫ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

മോഹൻ വെങ്കിട്ട്, ഹാരീസ് കോസ് മോസ്, മൊയ്തു കുറ്റ്യാടി, നൗഷാദ്, അഷറഫ്, ഷൈജ, എന്നിവർ പങ്കെടുത്തു. മലബാർ പ്രവാസി (യു.എ.ഇ.) പ്രസിഡണ്ട് അഡ്വ. അസീസ് തോലേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

മെയ് 31 ന് ഒരുക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2’ എന്ന പ്രോഗ്രാമിൽ വെച്ച് രണ്ടാമത് മാമുക്കോയ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി

April 30th, 2025

vishu-polika-2025-payaswini-visu-celebration-ePathram
അബുദാബി : വിഷു ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക കൂട്ടായ്മ പയസ്വിനി അബുദാബി അൽ വാഹ്ദ മാളിലെ ഗ്രാൻഡ് അരീനയിൽ ഒരുക്കിയ ‘വിഷു പൊലിക 2025’എന്ന പ്രോഗ്രാം വിഷുക്കണി, കുട്ടികൾക്കുള്ള വിഷുക്കൈ നീട്ടം എന്നിവയോടെ ആരംഭിച്ചു.

കൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാർ നിലവിളക്ക് കൊളുത്തി’വിഷു പൊലിക 2025’ ഉദ്ഘാടനം ചെയ്തു. അശ്വതി ശ്രീജേഷ് പ്രാർത്ഥന ഗാനം ആലപിച്ചു.

പയസ്വിനി പ്രസിഡണ്ട് വിശ്വംഭരൻ കാമലോൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികൾ ടി. വി. സുരേഷ് കുമാർ, ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ സെക്രട്ടറി തൻവി സുനിൽ, ഭാര വാഹികൾ ശ്രീകുമാർ, ജിഷ പ്രസാദ്, വിഷ്ണു തങ്കയം, പ്രദീഷ് പാണൂർ, സുനിൽ പാടി, ശ്രീജിത്ത് കുറ്റിക്കോൽ, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക, സുധിപ് കണ്ണൻ, വിപിൻ പാണ്ടിക്കണ്ടം എന്നിവർ സംസാരിച്ചു. പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു.

കേരള തനിമയിലുള്ള വസ്ത്രങ്ങളോടെ അറുപതോളം കുട്ടികൾ അണിനിരന്ന ഫാഷൻ ഷോ, വിഷു സദ്യ, പുതിയതായി രൂപം നൽകിയ പയസ്വിനി നാടൻ പാട്ട് ടീമംഗങ്ങൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ, ഭാവ ഗായകൻ പി. ജയചന്ദ്രനു ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് പയസ്വിനിയിലെ പതിനഞ്ചോളം ഗായകർ ചേർന്ന് ഒരുക്കിയ ഭാവ ഗാനാഞ്ജലി എന്നിവ ‘വിഷു പൊലിക 2025’ പ്രോഗ്രാമിനെ വേറിട്ടതാക്കി.

ദിവ്യ മനോജ്, ആശ വിനോദ്, രാധാകൃഷ്ണൻ ചെർക്കള, രമേഷ് ദേവരാഗം, ആനന്ദ് പെരിയ, ഹരി പ്രസാദ് മുല്ലച്ചേരി, വിഭ ഹരീഷ്, കൃപേഷ് എന്നിവർ നേതൃത്വം നൽകി. അനാമിക സുരേഷ്, ദേവനന്ദ ഉമേഷ്, ദീപ ജയകുമാർ, സുധീഷ് എന്നിവർ അവതാരകർ ആയിരുന്നു. FaceBook

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വാഗത സംഘം രൂപീകരിച്ചു

April 29th, 2025

yuvakalasahithy-epathram
അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ വെച്ച് 2025 മെയ് 11 ഞായറാഴ്ച നടത്താൻ തീരുമാനിച്ച യുവ കലാ സാഹിതി യു. എ. ഇ. കേന്ദ്ര സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

ചന്ദ്രശേഖരൻ (രക്ഷാധികാരി), റോയ് ഐ. വർഗീസ് (ചെയർമാൻ), ഷൽമ സുരേഷ് (വൈസ് ചെയർ പേഴ്‌സൺ), ശങ്കർ (ജനറൽ കൺവീനർ), എം. സുനീർ (ജോയിൻറ് കൺവീനർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

വിവിധ സബ് കമ്മിറ്റി കൺവീനർമാരായി സിദ്ധിഖ്, രത്‌നകുമാർ, രാകേഷ് നമ്പ്യാർ, ഇബ്രാഹിം മാറഞ്ചേരി, വിൽ‌സൺ എന്നിവർ ഉൾപ്പെടുന്ന 30 അംഗ സ്വാഗത സംഘം കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

കെ. എസ്. സി. യിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവ കലാ സാഹിതി യു. എ. ഇ. രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും ഇബ്രാഹിം മാറഞ്ചേരി നന്ദിയും രേഖപ്പെടുത്തി. FB

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും

April 28th, 2025

logo-uae-federal-tax-authority-vat-registration-ePathram

അബുദാബി : രാജ്യ വ്യാപകമായി ഇ-ഇൻവോയ്സിംഗ് സംവിധാനം 2026 മധ്യത്തോടെ നടപ്പാക്കും എന്ന് യു. എ. ഇ. ഫെഡറൽ ടാക്സ് അതോറിറ്റി.

ദേശീയ നികുതി നിയന്ത്രണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ഇ-ഇൻവോയ്സുകൾ സഹായിക്കും. മാത്രമല്ല ഇടപാടുകളുടെ ബില്ലിംഗ് ചെലവ് 66 ശതമാനം വരെ കുറക്കുവാനും ബില്ലിംഗ് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുകയും ചെയ്യും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. e-Invoices 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു

April 25th, 2025

ksc-oppana-competition-2025-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പ്രഥമ യു. എ. ഇ. തല ഒപ്പന മത്സരം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മൂന്നു വിഭാഗങ്ങളിലായി നടന്ന ഒപ്പന മത്സരത്തില്‍ 19 ടീമുകളിലായി നൂറ്റി അന്‍പതോളം പേര്‍ പങ്കെടുത്തു.

ജൂനിയര്‍ വിഭാഗത്തില്‍ എട്ടും സീനിയര്‍ വിഭാഗ ത്തില്‍ നാലും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഏഴും ടീമുകളാണ് മാറ്റുരച്ചത്. കലാമണ്ഡലം ഫസീല, അസീസ് എടരിക്കോട്, മുഹമ്മദ് ചോറ്റൂര്‍ എന്നിവർ വിധി കര്‍ത്താക്കളായിരുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം കണ്‍ വീനര്‍ ഗീത ജയ ചന്ദ്രന്‍, കലാ വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ, ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍ തുടങ്ങിയവർ സംസാരിച്ചു. fb page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

46 of 1,378|«10204546475060»|

« Previous Page — « Previous « ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
Next » — Next Page » അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine