പൂരക്കളി ശ്രദ്ധേയമായി

November 18th, 2015

അബുദാബി : ഉത്തര മലബാറില്‍ ഏറെ പ്രശസ്ത മായ പൂരക്കളി, പ്രവാസി മലയാളി സമൂഹത്തിനു പുതുമ യുള്ള ഒരു അനുഭവം സമ്മാനിച്ചു കൊണ്ട് കേരളാ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിച്ചു.

പ്രമുഖ പൂരക്കളി ക്കാരായ പി. പി. മാധവ പ്പണിക്കരും ഒ. വി. രത്‌നാകര പ്പണിക്കരും തമ്മില്‍ നടന്ന മറത്തു കളി യോടെ യാണ് പൂരക്കളിക്ക് തുടക്ക മായത്.

സംസ്‌കൃത ശ്ലോക ങ്ങളും ബൗദ്ധിക സംവാദ ങ്ങളും നിറഞ്ഞ മറത്തു കളി അബുദാബി യിലെ കലാ ആസ്വാദകര്‍ക്ക് പുതിയ അനുഭവ മായിരുന്നു. വടക്കേ മലബാറിലെ അനുഷ്ഠാന കല കളില്‍ ഒന്നായ പൂരക്കളി യെക്കുറിച്ച് മാധവ പ്പണിക്കര്‍ വിശദീ കരിച്ചു.

പരിപാടിയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ മാധവ പ്പണിക്കര്‍ക്കും രത്‌നാകര പ്പണിക്കര്‍ക്കും കെ. എസ്. സി. യുടെ ഉപഹാര ങ്ങള്‍ സമ്മാനിച്ചു.

- pma

വായിക്കുക:

Comments Off on പൂരക്കളി ശ്രദ്ധേയമായി

കുട്ടികളുടെ സുരക്ഷിതത്വം: അബുദാബി യില്‍ ഉച്ച കോടി

November 18th, 2015

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : ഓണ്‍ ലൈന്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയ മാക്കുന്ന തിന് എതിരെ “We Protect” (ഞങ്ങള്‍ സംരക്ഷി ക്കുന്നു) എന്ന പേരില്‍ കുട്ടി കളുടെ സുരക്ഷ ക്ക് വേണ്ടി ആഗോള ഉച്ച കോടി അബുദാബി യില്‍ നടന്നു.

അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാ കര്‍തൃത്വ ത്തി ല്‍ . ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ച സമ്മേളന ത്തില്‍ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുഖ്യ പ്രഭാഷണം നടത്തി.

കുട്ടികളുടെ സുരക്ഷിതത്വ ത്തിനു വേണ്ടി ഒറ്റ ക്കെട്ടാ യി നില്‍ക്കണം എന്ന് ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആഹ്വാനം ചെയ്തു. ഭാവി യുടെ വാഗ്ദാനങ്ങള്‍ ആണ് കുഞ്ഞുങ്ങള്‍. അവരുടെ നിഷ്‌കള ങ്കതയെ അട്ടിമറിക്കുക യാണ് ഗൂഢ സംഘ ങ്ങള്‍ ചെയ്യുന്നത് എന്നും അദ്ദേഹം ഓര്‍മ്മ പ്പെടുത്തി.

ഇത് രണ്ടാമത്തെ വര്‍ഷ മാണ് കുട്ടികളുടെ സംരക്ഷണ ത്തിനാ യുള്ള ഉച്ച കോടി നടത്തു ന്നത്. ഓണ്‍ ലൈന്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയ മാക്കുന്ന തിന് എതിരെ യായിരുന്നു പ്രധാന ചര്‍ച്ച.

ഉദ്ഘാടന സമ്മേളന ത്തില്‍ യു. എ. ഇ. യുവജന ക്ഷേമ – സാമൂഹ്യ സാംസ്‌കാരിക വകുപ്പു മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, കോസ്റ്ററിക്ക സെക്കന്റ് വൈസ് പ്രസിഡന്റ് അന്ന കരേന, കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാ, ഇന്ത്യോനേഷ്യന്‍ സ്ത്രീ ശാക്തീകരണ മന്ത്രി ഡോ. ജോഹാന സൂസന്ന, ജോര്‍ദാന്‍ ആഭ്യന്തര മന്ത്രി സലാമാ ഹമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

* ഇന്റര്‍നെറ്റ് സുരക്ഷ : ബോധവത്കരണ സമ്മേളനം

- pma

വായിക്കുക: , , ,

Comments Off on കുട്ടികളുടെ സുരക്ഷിതത്വം: അബുദാബി യില്‍ ഉച്ച കോടി

അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ കൊയ്ത്തുത്സവം

November 17th, 2015

alain-st-george-jacobite-church-epathram

അബുദാബി : അൽഐൻ സെന്റ് ജോർജ് യാക്കോബായ സിംഹാസന പള്ളി യിലെ കൊയ്‌ത്തു ൽസവം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോഷിച്ചു.

രാവിലെ പള്ളി യില്‍ നടന്ന കുര്‍ബ്ബാനക്ക് മാത്യൂസ് എബ്രഹാം ചേന ത്തറ കോറെപ്പി സ്‌കോപ്പ പ്രധാന കാർമികത്വം വഹിച്ചു. തുടര്‍ന്ന്‍ കൊയ്ത്തു ല്‍സവ നഗരി യില്‍ കൂപ്പണ്‍ സ്റ്റാളുകള്‍ ഭക്ഷണ സ്റ്റാളു കള്‍ എന്നിവ യുടെ ഉത്ഘാടനം ഇടവക വികാരി ഫാദര്‍. മാത്യു ഫിലിപ്പ്, ഫാദര്‍ മാത്യൂസ് എബ്രഹാം കോറെപ്പിസ്‌കോപ്പ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഇരുപതോളം സ്റ്റാളു കളിലായി വിവിധ ഭക്ഷ്യ വിഭവ ങ്ങള്‍ വിതരണം ചെയ്തു. വനിതാ സമാജം, സൺഡേ സ്‌കൂൾ എന്നിവ യുടെ സ്‌റ്റാളു കള്‍ ഏറെ ജന ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് കൊയ്ത്തുല്‍സവ ത്തിന്റെ ഭാഗ മായി കലാ സാംസ്‌കാരിക പരിപാടി കള്‍ അരങ്ങേറി.

അൽഐൻ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്‌സ് വികാരി ഫാദര്‍. ജോൺ കെ. സാമുവൽ, മാർത്തോമ്മാ ഇടവക വികാരി ഫാദര്‍. കെ. സാമുവേൽ എന്നിവർ പ്രസംഗിച്ചു.

വനിതാ സമാജം, സൺഡേ സ്‌കൂൾ എന്നിവ യുടെ സ്‌റ്റാളു കളും കലാ പരിപാടി കളും യൂത്ത് അസോസി യേഷൻ അവതരിപ്പിച്ച മോശ യുടെ ജീവിതാ വിഷ്‌കരണം എന്ന നാടക വും ശ്രദ്ധേയ മായി.

സെക്രട്ടറി ജോസഫ് വർഗീസ്, ട്രസ്‌റ്റി ജേക്കബ് വി. തോമസ്, വനിതാ സമാജം സെക്രട്ടറി ചിത്ര സജി, , യൂത്ത് അസോസിയേഷൻ സെക്രട്ടറി എൽദോ മാത്യു എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: ,

Comments Off on അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ കൊയ്ത്തുത്സവം

കൊയ്ത്തുത്സവം ആഘോഷിച്ചു

November 15th, 2015

അബുദാബി : സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് ദേവാലയ ത്തിലെ കൊയ്ത്തു ല്‍സവം വിവിധ പരിപാടി കളോടെ ആഘോഷിച്ചു. ആദ്യത്തെ കൊയ്ത്തിന് ശേഷ മുള്ള ധാന്യ ങ്ങളും കായ്കനി കളും ദേവാലയ ത്തിൽ കാണിക്ക വെക്കുക എന്ന ആശയ മാണ് കൊയ്ത്തു ത്സവ മായി ഇപ്പോഴും വർഷാ വർഷം കൊണ്ടാടുന്നത്.

ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത യുടെ കാര്‍മ്മിക ത്വ ത്തില്‍ രാവിലെ പതിനൊന്ന് മണി യോടെ കൊയ്ത്തു ത്സവ ത്തിന്റെ ചടങ്ങു കൾക്ക് തുടക്ക മായി. സ്ത്രീകളും കുട്ടികളും പുരുഷ ന്മാരും അടക്കം വിവിധ ദേശ ക്കാരായ ആയിര ക്കണക്കിന് ആളുകളാണ് കൊയ്ത്തുത്സവത്തിൽ പങ്കെടുത്തത്.

നാടൻ ഭക്ഷണ ശാല യായിരുന്നു കൊയ്ത്തു ത്സവ ത്തിന്റെ പ്രധാന ആകർഷണം. നാടൻ ഭക്ഷണ ങ്ങൾക്കൊപ്പം വിവിധയിനം പായസ ങ്ങൾ, ഔഷധ സസ്യങ്ങൾ, ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം നിരവധി സ്റ്റാളു കള്‍ കൊയ്ത്തുത്സവ ത്തിന്റെ ഭാഗമായി. ഇടവകയംഗങ്ങൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണ ങ്ങളും മേള യിൽ പ്രദർശി പ്പിച്ചു.

- pma

വായിക്കുക: ,

Comments Off on കൊയ്ത്തുത്സവം ആഘോഷിച്ചു

ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

November 15th, 2015

badminton-epathram
അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വ ത്തില്‍ ഡിസംബര്‍ 3 വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ യു. എ. ഇ. തല ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

ലീഗ് കം നോക്കൗട്ട് അടിസ്‌ഥാനത്തില്‍ നടക്കുന്ന മല്‍സരത്തില്‍ 24 ടീമുകള്‍ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സ്‌ഥാനം നേടുന്ന വര്‍ക്കു യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രോഫിയും യഥാക്രമം 5000, 2000, 1000 ദിര്‍ഹം കാഷ് അവാര്‍ഡും സമ്മാനിക്കും.

പുരുഷന്മാര്‍ ക്കായുള്ള ഡബിള്‍സ് മല്‍സര ത്തിന്റെ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപ്പെടുക : 02- 642 44 88, 050- 050 691 43 25

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്


« Previous Page« Previous « അബുദാബി സയന്‍സ് ഫെസ്‌റ്റിവല്‍
Next »Next Page » കൊയ്ത്തുത്സവം ആഘോഷിച്ചു »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine