അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കലാ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് ശ്രദ്ധേയ മായി. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസു കളിലെ കുട്ടി കള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.
ചിത്രകാരന്‍ നസീര്‍ രാമന്തളി സ്വാതന്ത്ര്യ സമര ചരിത്രം കുട്ടി കള്‍ക്ക് ചിത്ര ങ്ങളിലൂടെ പകര്‍ന്നു നല്‍കി. തുടര്‍ന്ന് കുട്ടി കള്‍ക്കായി പലതരം കളികളും മത്സര പരിപാടികളും സംഘടിപ്പിച്ചു.
കൃഷിയെ ക്കുറിച്ചും കീട നാശിനി കളും അമിത രാസ വള പ്രയോഗ ങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ക്കുറിച്ച് വിനോദ് നമ്പ്യാരും സൈബര്‍ ലോകത്തെ ചതി ക്കുഴി കളെക്കുറിച്ച് സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഇല്യാസ് കാഞ്ഞങ്ങാടും കുട്ടികള്‍ക്ക് ക്ലാസ് നല്‍കി.
റഫീക്ക് ഹൈദ്രോസ്, ശാദുലി വളക്കൈ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. കെ. കെ. മൊയ്തീന്‍ കോയ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അബുദാബി കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ മാട്ടൂല്‍, മൊയ്തു ഹാജി കടന്നപ്പള്ളി എന്നിവര്‍ ആശംസ നേര്‍ന്നു. പി. കെ. അഹമ്മദ് ബല്ലാ കടപ്പുറം സ്വാഗതവും അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.