റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

May 16th, 2023

abudhabi-police-road-alert-system-in-highways-ePathram
അബുദാബി : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന പുതിയ ഫ്ലാഷ്‍ ലൈറ്റുകൾ അബുദാബി യിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി അബു ദാബി പൊലീസ് ഒരുക്കിയ ഈ റോഡ് അലേർട്ട് സംവിധാനം വഴി ഹൈവേകളിലെ വാഹന അപകടം, കൂടാതെ കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കും.

റോഡില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും.

മൂടല്‍ മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ മഞ്ഞ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.

ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറക്കുകയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. സൗരോർജ്ജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപ്പകല്‍ ഭേദമന്യേ നിറം വ്യക്തമാകുന്ന തരത്തില്‍ പ്രകാശിക്കും. 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്‍റര്‍ കമ്മിറ്റി: പി. ബാവാ ഹാജി – അഡ്വ. മുഹമ്മദ് കുഞ്ഞി ടീം വീണ്ടും

May 15th, 2023

p-bava-haji-43th-committee-of-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ 2023 – 24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  പി. ബാവാ ഹാജി (പ്രസിഡണ്ട്), അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), എം. ഹിദായത്തുള്ള (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

അബ്ദുൽ റഹൂഫ് അഹ്‌സനി, ഇബ്രാഹിം ബഷീർ, അബ്ദുല്ല നദ്‌വി, ഹാരിസ് ബാഖവി, യു. കെ. മുഹമ്മദ് കുഞ്ഞി, അഷറഫ് ഹാജി വാരം, പി. പി. സുലൈമാൻ, ഹൈദർ ബിൻ മൊയ്‌തു, അബ്ദുറഹിമാൻ കമ്പള, സ്വാലിഹ് വാഫി, നൗഫൽ പട്ടാമ്പി, ജലീൽ കരിയേടത്ത് എന്നിവരാണ് മറ്റു മെമ്പർമാർ.

2004 മുതൽ തുടർച്ചയായി19 തവണകളിൽ പി. ബാവാ ഹാജി പ്രസിഡണ്ട് പദവിയിൽ എത്തുന്നത്. അബു ദാബി കെ. എം. സി. സി. മുൻ ജനറൽ സെക്രട്ടറി യാണ് അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി. മലപ്പുറം ജില്ലാ കെ. എം. സി. സി. മുൻ പ്രസിഡണ്ടാണ് എം. ഹിദായത്തുള്ള. സുന്നി സെന്‍റര്‍, കെ. എം. സി. സി. എന്നീ കൂട്ടായ്മകളിൽ നേതൃത്വ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണ് മറ്റു മെമ്പർമാർ.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നേഹ സുധീറിനു നോളജ് ചാമ്പ്യൻ ട്രോഫി

May 15th, 2023

neha-sudheer-knowledge-champion-2023-ePathram
ഷാർജ : നോളജ് ചാമ്പ്യൻ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഷാർജയിലെ മലയാളി വിദ്യാർത്ഥി നേഹ സുധീർ. യു. എ. ഇ., ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിലാണ് നേഹ സുധീർ രണ്ടാം സമ്മാനം കരസ്ഥമാക്കിയത്.

തൃശൂർ ജില്ലയിലെ എടമുട്ടം സ്വദേശി സുധീർ ഖാലിദ് – സെനീന സുധീർ ദമ്പതികളുടെ മകൾ നേഹ സുധീർ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

സീനിയർ വിഭാഗത്തിൽ യു. എ. ഇ. യിൽ നിന്നുള്ള ഏക മത്സരാർത്ഥി നേഹ സുധീർ ആയിരുന്നു. റണ്ണർ അപ്പ് പ്രൈസ് ലഭിച്ച നേഹ സുധീറിന് ജർമ്മനിയിൽ നിന്നും സംഘാടകർ അയച്ചു കൊടുത്ത ട്രോഫിയും സർട്ടിഫിക്കറ്റും സ്‌കൂൾ അധികൃതർ സമ്മാനിച്ചു.

നോളജ് ചാമ്പ്യൻ ഓൺ ലൈൻ ക്വിസ് മത്സരത്തിൽ വിവിധ ദേശക്കാരായ 450 വിദ്യാർത്ഥികൾ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ഫെസ്റ്റ്-2023 ‘മഹിതം മലപ്പുറം’ ബ്രോഷര്‍ പ്രകാശനം ചെയ്തു

May 12th, 2023

logo-mahitham-malappuram-kmcc-fest-2023-ePathram
അബുദാബി : മഹിതം മലപ്പുറം എന്ന പേരിൽ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റ്-2023 എന്ന പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം നിർവ്വഹിച്ചു.

2023 ജൂൺ 17, 18. (ശനി, ഞായര്‍) തിയ്യതികളിൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ ഒരുക്കുന്ന ‘മഹിതം മലപ്പുറം’ എന്ന മലപ്പുറം ഫെസ്റ്റ്-2023, ദേശ സ്നേഹത്തിനും സാമുദായിക ഐക്യത്തിനും കേൾവി കേട്ട മലപ്പുറ ത്തിന്‍റെ സാംസ്‌കാരിക കലാ കായിക പാരമ്പര്യവും രുചി വൈവിധ്യങ്ങളും പ്രവാസ ലോകത്തിനു പകര്‍ന്നു നല്‍കും എന്നു സംഘാടകര്‍ അറിയിച്ചു.

കെ. എം. സി. സി. നേതാക്കളായ ഹംസ ഹാജി പാറയിൽ, ഹിദായത്ത്, റഷീദലി മമ്പാട്, ബിരാൻ കുട്ടി, കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസൈൻ, ബഷീർ വറ്റലൂർ, ഹസ്സൻ അരിക്കൻ, ഷംസുദ്ധീൻ, മുനിർ എടയൂർ, നൗഷാദ് തൃപ്രങ്ങോട്, സാൽമി പരപ്പനങ്ങാടി, ഷമീർ പുറത്തൂർ, നാസർ വൈലത്തൂർ, സിറാജ് ആതവനാട്, ഷാഹിർ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ഹംസ കോയ സ്വഗതവും അഷ്റഫ് അലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യോളി പെരുമ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു

May 11th, 2023

logo-peruma-payyyoli-ePathram
റാസൽ ഖൈമ : പെരുമ പയ്യോളി യു. എ. ഇ. കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഫാമിലി ക്ലബ്ബ് രൂപീകരിച്ചു. റാസൽ ഖൈമ സൂഫി ഫാം ഹൗസിൽ നടന്ന പെരുമ ഫാമിലി ആൻഡ് ബാച്ചിലേഴ്സ് മീറ്റിൽ വെച്ചു തുടക്കം കുറിച്ച ഫാമിലി ക്ലബ്ബ്, പെരുമയുടെ രക്ഷാധികാരി രാജൻ കൊളവിപ്പാലം ഉത്ഘാടനം ചെയ്തു.

family-club-peruma-payyoli-uae-ePathram

സുജാത സത്യൻ (പ്രസിഡണ്ട്), ആയിഷ ഹിമ (വൈസ് പ്രസിഡണ്ട്), സനില ഷാജി (സെക്രട്ടറി), ഷൈജ സുനിൽ (ജോയിന്‍റ് സെക്രട്ടറി) റുബീന ജാബിർ (ട്രഷറർ), ശാന്തിപ്രിയ ബിജു (ജോയിന്‍റ് ട്രഷറർ) എന്നിവരാണ് വനിതാ വിഭാഗം ഭാരവാഹികള്‍.

ചിൽഡ്രൻസ് ഗ്രൂപ്പ്‌ ഭാരവാഹികളായി ആൽവിൻ ഷാജി (പ്രസിഡണ്ട്), അഭിത് ലാൽ (സെക്രട്ടറി) അഭിറാം (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. അഡ്വ. മുഹമ്മദ് സാജിദ് കുടുംബ ബോധ വത്കരണവും കരീം വടക്കയിൽ ആരോഗ്യ ബോധ വത്കരണവും നടത്തി.

ഷാജി പള്ളിക്കര, ബിജു പണ്ടാര പറമ്പിൽ, പ്രമോദൻ, സതീശൻ പള്ളിക്കര, റമീസ്, സത്യൻ പള്ളിക്കര, മൊയ്‌ദീൻ പട്ടായി, വേണു പുതുക്കൂടി, റയീസ്, മൊയ്‌ദു, കനകൻ, ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

പെരുമ പയ്യോളി പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു. പെരുമയിലെ കലാകാരന്മാർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

72 of 1,30910207172738090»|

« Previous Page« Previous « ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » മലപ്പുറം ഫെസ്റ്റ്-2023 ‘മഹിതം മലപ്പുറം’ ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine