മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ അബുദാബിയില്‍

April 24th, 2012

orthodox-church-head-baselios-marthoma-paulose-ePathram
അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലി യോസ് മാര്‍തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ സ്വീകരണവും നാഷണല്‍ തിയ്യേറ്ററില്‍ അനുമോദന സമ്മേളനവും നടത്തുന്നു.

ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന അനുമോദന സമ്മേളന ത്തില്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, അഭിവന്ദ്യ തിരുമേനിമാര്‍, വിവിധ സഭാ നേതാക്കള്‍, സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

മലങ്കര സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ്‌ മെത്രാപ്പോലീത്ത യുടെ രക്ഷാധികാര ത്തിലും ഇടവക വികാരി ഫാദര്‍ വി. സി. ജോസ്‌, ഫാദര്‍ ചെറിയാന്‍ കെ. ജേക്കബ്‌, ട്രസ്റ്റി കെ. കെ. സ്റ്റീഫന്‍, സെക്രട്ടറി കെ. ഇ. തോമസ്‌ എന്നിവരുടെ നേതൃത്വ ത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ ക്രമീകരണ ങ്ങള്‍ നടന്നു വരുന്നു എന്ന് കത്തീഡ്രല്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോഴിക്കോട് ജില്ല കെ. എം സി. സി കമ്മിറ്റി

April 23rd, 2012

abudhabi-calicut-kmcc-committee-2012-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന കൌണ്‍സില്‍ മീറ്റ്‌ അബ്ദുള്ള ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഇ. സി. ഇബ്രഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.

പ്രസിഡണ്ട്‌ : ജാഫര്‍ തങ്ങള്‍. ജനറല്‍ സെക്രട്ടറി : അബ്ദുല്‍ ബാസിത്ത് കായക്കണ്ടി. ട്രഷറര്‍ : പി. ആലിക്കോയ എന്നിവരും വൈസ് പ്രസിഡണ്ടു മാരായി എം. സി. മൂസക്കോയ, കെ. കെ. ഉമ്മര്‍, നാസര്‍ കുന്നുമ്മല്‍ എന്നിവരും ജോയിന്റ്സെക്രട്ടറി മാരായി ലത്തീഫ് വാണിമേല്‍, കെ. കെ. കാസിം, യു. അബ്ദുല്‍ സലാം എന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ മംഗലാട്, ഹാഫിസ് മുഹമ്മദ്‌, ലത്തീഫ് കടമേരി, പി. കെ. അബ്ദുള്ള ഹാജി, അഷ്‌റഫ്‌ അണ്ടിക്കോട്, കുഞ്ഞബ്ദുള്ള കാക്കുനി, നൗഷാദ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സെന്‍സായി അരുണ്‍ കൃഷ്ണന് കുമ്മിത്തേ ജഡ്ജ് ‘എ’ ഗ്രേഡ്

April 23rd, 2012

karatte-sensai-arun-krishnan-ePathram
അബുദാബി : ഓള്‍ ഇന്ത്യ കരാട്ടെ ഫെഡറേഷന്‍ നടത്തിയ റഫറി ക്ലിനിക് പരീക്ഷ യില്‍ സെന്‍സായി അരുണ്‍ കൃഷ്ണന്‍ കുമ്മിത്തേ ജഡ്ജ് ‘എ’ ഗ്രേഡ് കരസ്ഥമാക്കി.

ഓള്‍ ഇന്ത്യ കരാട്ടെ ഫെഡറേഷന്റെ മൂന്നാമത് ബ്ലാക് ബെല്‍റ്റു കാരനായ അരുണ്‍ ഇന്ത്യയിലും യു. എ. ഇ. യിലുമായി നടന്ന നിരവധി മത്സര ങ്ങളില്‍ അവാര്‍ഡു കള്‍ നേടിയിട്ടുണ്ട്.

പയ്യന്നൂര്‍ സ്വദേശി യായ അരുണ്‍ അബുദാബി യില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്നു. കരാട്ടെ മാസ്റ്റേഴ്‌സ് അസോസിയേഷന്‍ യു. എ. ഇ. എക്‌സിക്യൂട്ടീവ് അംഗമായ ഇദ്ദേഹം, കേരള സോഷ്യല്‍ സെന്ററിലും വിന്നര്‍ സ്‌പോര്‍ട്‌സ് സെന്ററിലും കരാട്ടെ പരിശീലകനും എക്‌സാമിനറും ശക്തി തിയ്യേറ്റേഴ്‌സിന്റെ യും കെ. എസ്. സി. യുടെയും സജീവ പ്രവര്‍ത്തകനുമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവാദം : ബഹുസംസ്‌കാരത്തിന്റെ മാനങ്ങള്‍

April 23rd, 2012

bhasha-institute-dr-pk-pokker-ePathram അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ ഏപ്രില്‍ 23 തിങ്കളാഴ്ച മുതല്‍ പ്രതിമാസ സംവാദ ത്തിന് തുടക്കം കുറിക്കുന്നു. ‘ബഹു സംസ്‌കാരത്തിന്റെ മാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന സംവാദം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടരായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ ഡോ. പി. കെ. പോക്കര്‍ നിയന്ത്രിക്കും.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ രാത്രി 8.30നു നടക്കുന്ന സംവാദ ത്തില്‍ കലാ സാഹിത്യ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പങ്കെടുക്കാം എന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി യുമായി ബന്ധപ്പെടുക : 050 78 90 398

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈണം ദോഹയുടെ വിഷു സംഗമം 2012

April 22nd, 2012

vishu-sangamam-epathram

ദോഹ : ഈണം ദോഹയുടെ “വിഷു സംഗമവും” ഏഷ്യാനെറ്റ്‌ മൈലാഞ്ചി വിജയി ആസിഫ് കാപ്പാടിന് നല്‍കുന്ന സ്വീകരണവും 22/04/2012 ന് ദോഹയിലെ “നീലിമ” ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ക്ഷണിക്കപ്പെട്ട അതിഥി കൾക്കായുള്ള ഈ പരിപാടിയില്‍ ദോഹയിലെ പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷമീര്‍ , ആഷിക്ക് മാഹി, ഹംസ പട്ടുവം, ഷക്കീര്‍ പാവറട്ടി, അനഘാ രാജഗോപാല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

ഈണം ദോഹ സംഗീതത്തിലൂടെ സൗഹൃദം – സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആശയവുമായി മുമ്പോട്ട്‌ വന്ന സംഘടനയാണ് . നിരവധി ഗായകര്‍ക്ക് അവസരങ്ങള്‍ കൊടുത്ത് ദോഹയ്ക്ക് പരിചയപ്പെടുത്തിയ “ഈണം ദോഹ” ഈ പരിപാടിയിലൂടെ മൂന്ന് പുതിയ ഗായകരെ പരിചയപ്പെടുത്തുന്നു. ആറ് വര്‍ഷത്തിനിടയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലായി ഈ സംഘടന നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അദ്ധ്യാപക പരിശീലന ക്യാമ്പ്‌ തുടക്കം കുറിച്ചു
Next »Next Page » സംവാദം : ബഹുസംസ്‌കാരത്തിന്റെ മാനങ്ങള്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine