അബുദാബി : അനിവാര്യമായ ഏതെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴേ മനുഷ്യന്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുള്ളൂ. ഒരു മുല്ലപ്പെരിയാര്‍ പൊട്ടുമ്പോഴേ ദുരന്ത സംരക്ഷണത്തെ ക്കുറിച്ച് നാം ബോധവാന്മാരാകൂ. ഈ ഒരവസ്ഥയ്ക്കു വേണ്ടി കാത്തു നില്‍ക്കാതെ മനുഷ്യന്‍ സ്വയം പരിവര്‍ത്തന പ്പെടണം എന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.
നാറാണത്തു ഭ്രാന്തന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യില്‍ ശക്തി സംഘടിപ്പിച്ച കാവ്യ പ്രണാമ ത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.
ഏറെ തപം ചെയ്ത് നിരവധി നല്ല കവിത കള്‍ താന്‍ എഴുതിയിട്ടുണ്ട് എങ്കിലും നാറാണത്തു ഭ്രാന്തന്‍ തന്റെ സ്വപ്ന സൃഷ്ടിയാണ്. ഇത് മറ്റൊന്നിന്റെയും അനുകരണമല്ല. മറ്റൊന്നിനെ അനുകരിക്കുന്ന സ്വഭാവവും തനിക്കില്ല. തന്നെ സംബന്ധിച്ചിട ത്തോളം കവിത ഒരു തൊഴിലോ ഒരു ഉപ ജീവന മാര്‍ഗമോ അല്ല. തന്റേതായ ആത്മാവിഷ്‌കാരമാണ്. അതെനിക്കെന്റെ ആത്മഭാഗവും സ്വകാര്യവും കൂടിയാണ്. സ്ഥല കാലങ്ങളോടുള്ള തന്റെ സംവാദവു മാണ് കവിത. സഹജമായൊരു കര്‍മം സഫലമായി ചെയ്യുന്നു എന്നതാണത്. ഒരുപാടു ജനങ്ങളുടെ ഒച്ചകളും ഒരുപാട് ദേശ ങ്ങളുടെ അടയാള ങ്ങളും ഒരുപാട് കാല ങ്ങളിലൂടെ മനുഷ്യന്‍ നടന്നു വന്ന വഴികളും നാറാണത്തു ഭ്രാന്തന്റെ വരികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കവിത എഴുതി ക്കഴിഞ്ഞ പ്പോഴാണ് മനസ്സിലായത് എന്ന് നാറാണത്തു ഭ്രാന്തന്‍ എഴുതിയ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് കവി വ്യക്തമാക്കി.
ഇംഗ്ലീഷ് ഭാഷ യിലെ ചില പദങ്ങള്‍ക്ക് പകരം വെക്കാന്‍ മലയാള ത്തില്‍ പദങ്ങളില്ല എന്നു പറയുമ്പോള്‍ മലയാള ത്തിലെ ഒരു പാടു പദങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും മറ്റിതര ഭാഷകളിലും പദങ്ങളില്ല എന്ന പ്രത്യേകത നാമും തിരിച്ചറിയണം.
ഇംഗ്ലീഷ് ഭാഷയില്‍ 12 താള ത്തില്‍ മാത്രമേ കവിത രചിക്കാന്‍ കഴിയുകയുള്ളൂ എങ്കില്‍ മലയാള ത്തില്‍ 14 കോടി 37 ലക്ഷത്തില്‍ അധികം താള ത്തില്‍ കവിത രചിക്കാന്‍ കഴിയുമെന്നും മലയാള ത്തിന്റെ പദ ശേഷി ഇംഗ്ലീഷിന്റെ പദ ശേഷി യേക്കാള്‍ എത്രയോ മുന്നിലാണ് എന്നും കവി മധുസൂദനന്‍ നായര്‍ പറഞ്ഞു.
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, ശക്തി പ്രസിഡന്റ് പി. പദ്മനാഭന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.