ദുബായ് : ഒഞ്ചിയത്തു നടന്ന സഖാവ് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്കാരിക കേരളത്തിന് അപമാനവും, രാഷ്ട്രീയ കേരളത്തിന് പൊറുക്കാനാവാത്ത ജനാധിപത്യ ധ്വംസനവും ആണെന്ന് യുവകലാ സാഹിതി ദുബായ് ഘടകം പ്രവര്‍ത്തക സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഈ കൊലപാതകത്തില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നും പ്രസ്താവനയിൽ കേരള സര്‍ക്കാരിനോടു ആവശ്യപ്പെട്ടു