ഒമാൻ യു. എ. ഇ. എക്സ് ചേഞ്ച് ഇനി മുതൽ യൂനി മണി

July 11th, 2019

logo-uae-exchange-uni-moni-ePathram
മസ്കറ്റ് : സുല്‍ത്താനേറ്റ് ഓഫ് ഒമാനി ൽ മണി ട്രാൻ സ്‌ഫർ, ഫോറിൻ എക്സ് ചേഞ്ച്, പേയ് മെന്റ് സൊല്യൂ ഷൻസ് തുടങ്ങിയ സേവന ങ്ങൾ നല്കി വരുന്ന മുൻ നിര പണമിട പാട് ബ്രാൻഡു കളില്‍ ഒന്നായ ഒമാൻ യു. എ. ഇ. എക്സ് ചേഞ്ച് ഇനി മുതൽ യൂനി മണി എന്ന പുതു നാമ ത്തിൽ അറിയ പ്പെടും.

ഒമാൻ സെൻട്രൽ ബാങ്ക് എക്സിക്യൂട്ടീവ് പ്രസി ഡണ്ട് താഹിർ ബിൻ സലിം അബ്ദുള്ള അൽ അംറി ഔദ്യോഗിക മായി യൂനി മണി നാമ കരണം പ്രഖ്യാ പിച്ചു.

oman-uae-exchange-re-brands-as-unimoni-ePathram

മസ്‌കറ്റി ൽ നടന്ന വർണ്ണാ ഭ മായ ചട ങ്ങിൽ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാകേഷ് അദ് ലഖ, ശൈഖ് സെയ്‌ഫ് ബിൻ ഹാഷിൽ അൽ മസ്‌കരി, ശൈഖ് മുഹ മ്മദ് ബിൻ നാസർ അൽ ഹാഷർ, ഫിനാബ്ലർ ഗ്രൂപ്പ് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട്, യൂനി മണി – യു. എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രദീപ് കുമാർ, യൂനി മണി ഒമാൻ കൺട്രി ഹെഡ് ബോബൻ എം. പി. എന്നിവർ ചടങ്ങില്‍ സന്നി ഹിത രായിരുന്നു.

ജി. സി. സി, അപാക്, ആഫ്രിക്ക, അമേരിക്ക എന്നീ മുഖ്യ വിപണി കൾ ഉൾ പ്പെടെ ലോകത്ത് ഉട നീളം വ്യാപിച്ചു കിടക്കുന്ന യൂനി മണി ശൃംഖല യിൽ യൂനി മണി ഒമാനും ഭാഗ മാകുന്നു.

ഉപഭോക്താക്കളുടെ പണമിട പാട് സംബന്ധ മായ എല്ലാ ആവശ്യ ങ്ങളും തടസ്സ ങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഏറ്റവും വേഗ ത്തിലും കൃത്യത യോടെയും സാധി പ്പിക്കു വാൻ നൂതന സാങ്കേ തിക സംവി ധാന ങ്ങൾ ഉപ യോഗ പ്പെടു ത്തുവാൻ ഇത് കൂടുതൽ സഹായക മാകും.

ഒമാനിൽ ഉടനീളം ഇപ്പോൾ അറുപത് ശാഖ കളും എഴുപതോളം ബാങ്കു കളു മായി വിനി മയ ബന്ധ ങ്ങളും ഉള്ള യൂനി മണി ഒമാൻ, കൂടു തൽ ശാഖ കൾ ഏർ പ്പെടു ത്താനും സമഗ്ര മായ ഡിജിറ്റൽ അധി ഷ്ഠിത സംവി ധാന ങ്ങൾ വ്യാപി പ്പിക്കുവാനും സമീപ ഭാവിയിൽ ഊന്നൽ നല്‍കും എന്നും അധി കൃതര്‍ അറി യിച്ചു. നേരിട്ടുള്ള സേവന ങ്ങൾക്ക് ഒപ്പം തന്നെ ഡിജിറ്റൽ – മൊബൈൽ ഇട പാടു കളും സ്വയം സേവന സജ്ജ മായ കിയോസ്കു കളും എല്ലാ യിടത്തും ലഭ്യമാക്കും.

ഒമാൻ തങ്ങൾക്ക് എപ്പോഴും പ്രധാന മായ വിപണി യാണെന്നും കഴിഞ്ഞ ഏതാനും വർഷ ങ്ങളി ലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഏറ്റവും സ്വീക രിച്ച വിപണി എന്ന നിലക്ക് യൂനി മണി യുടെ വികസിത ഡിജിറ്റൽ – മൊബൈൽ പണമിട പാട് സേവന ങ്ങൾക്ക് നല്ല സാധ്യത ഉണ്ട് എന്നും ഫിനാ ബ്ലർ ഗ്രൂപ്പ് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ഡിജിറ്റലൈസേഷന് മുഖ്യ പരിഗണന നല്കുന്ന ഒമാൻ, ജി. സി. സി. യിൽ മൊബൈൽ ഫോൺ ഉപ യോഗ ത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കു മ്പോൾ നാലിൽ മൂന്നു ഭാഗം ജന ങ്ങൾക്കും ഇന്റർ നെറ്റ് സൗകര്യം പ്രാപ്യമാണ് എന്നി രിക്കെ, യൂനി മണി യുടെ ഡിജിറ്റൽ മണി ട്രാൻ സ്‌ഫർ ഇൻഫ്രാ സ്ട്രക്ച്ചർ വികസന ങ്ങൾ ജന ങ്ങൾക്ക് വലിയ പ്രയോജനം ചെയ്യും എന്നും പ്രമോദ് മങ്ങാട്ട് പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലുലു വിലൂടെ ‘ഹാഫിലാത്ത്’ ബസ്സ് കാർഡു കൾ

July 8th, 2019

abudhabi-bus-card-hafilat-ePathram
അബുദാബി : തലസ്ഥാന എമിറേറ്റില്‍ പൊതു ഗതാ ഗത സേവന ങ്ങൾക്ക് ഉപ യോഗി ക്കുന്ന ‘ഹാഫി ലാത്ത്’ കാർഡു കൾ ഇനി മുതല്‍ ലുലു ഹൈപ്പർ മാർ ക്കറ്റു കളിലും ലഭിക്കും. ഇതു സംബന്ധിച്ച ധാരണാ പത്ര ത്തിൽ അബു ദാബി പൊതു ഗതാഗത വിഭാഗം എക്സി ക്യൂട്ടീവ് ഡയ റക്ടർ മുഹമ്മദ് ഹമദ് അൽ മുഹൈരി യും ലുലു ഗ്രൂപ്പ് അബു ദാബി റീജ്യണല്‍ മാനേജർ ടി. പി. അബൂ ബക്കറും ഒപ്പു വെച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്റ മേഖല കളി ലെ ലുലു ബ്രാഞ്ചു കളില്‍ 40 ദിർഹം വില വരുന്ന ഹാഫിലാത്ത് കാർഡുകൾ ലഭിക്കും.

hafilat-bus-cards-in-lulu-group-ePathram

ബസ്സ് സ്റ്റോപ്പിലും ബസ്സ് സ്റ്റേഷനു കളിലും ലുലു മാളു കളിലും ഒരുക്കിയിട്ടുള്ള വെന്‍ഡിംഗ് മിഷ്യനു കളി ലൂടെ 150 ദിർഹം വരെ ഹാഫി ലാത്ത് ടോപ് അപ്പ് ചെയ്യാന്‍ കഴിയും. മാത്രമല്ല ഓൺ ലൈൻ വഴി യും യാത്ര ക്കാർക്ക് ആവശ്യ മായ തുക ടോപ് അപ്പ് ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങൾ വിഷൻ അവാർഡ്‌ കെ. പി. സഹീറി നു സമ്മാനിച്ചു

July 8th, 2019

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹ മ്മദലി ശിഹാബ് തങ്ങളുടെ പേരിലുളള വിഷൻ അവാർഡ്, പ്രവാസി സംരംഭകന്‍ കെ. പി. സഹീറി നു സമ്മാനിച്ചു.

നരിക്കുന്നി പാണ ക്കാട് സയ്യിദ് മുഹ മ്മദലി ശിഹാബ് തങ്ങൾ വിഷൻ ആൻഡ് കൾച്ചറൽ സെന്റർ ദാറുൽ ബിർ ഇസ്ലാമിക അക്കാദമി യാണ് ജീവ കാരുണ്യ പ്രവർ ത്തന ങ്ങൾക്ക് നൽകി വരുന്ന പിന്തുണ മാനിച്ചു കൊണ്ട് അവാർഡ് നൽകി യത്.

അക്കാദമി യുടെ അഞ്ചാം വാർഷിക ചടങ്ങിൽ വെച്ചു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങ ളിൽ നിന്ന് കെ. പി. സഹീർ പുര സ്കാരം ഏറ്റു വാങ്ങി. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രോണറ്റ് ഗ്രൂപ്പ് സി. ഇ. ഒ. യും സ്റ്റോറീ സ് സ്ഥാപ കനു മാണ് കെ. പി. സഹീര്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യഎണ്ണ ‘കൊറോളി’ സൂപ്പർ ബ്രാൻഡ്‌സ് പുരസ്കാര ജേതാവ്

June 26th, 2019

brs-group-s-coroli-win-super-brands-award-2019-ePathram
അബുദാബി : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ എണ്ണ യായ ‘കൊറോളി’ സൂപ്പർ ബ്രാൻഡ് പദവി ക്ക് അർഹ മായി. ഗുണ മേന്മ യിലും ഉപ യുക്ത തയിലും ഉപ ഭോക്തൃ സ്വീകാര്യത യിലും പ്രചാര ത്തി ലും പുലർ ത്തുന്ന തുടർച്ച യായ മികവ് പരിഗണിച്ചു കൊണ്ടാണ് ഈ അംഗീകാരം ലഭി ച്ചത്.

ദുബായിൽ നടന്ന വർണ്ണാഭ മായ പതിനഞ്ചാമത് സൂപ്പർ അവാർഡ്‌ സംഗമ ത്തിൽ വെച്ച് ബി. ആർ. എസ്. വെഞ്ചേഴ്സ് സ്ഥാപക ചെയർ മാനും പുരസ്കാ ര ജേതാവ് ‘കൊറോളി’ ഉടമസ്ഥനു മായ ഡോ. ബി. ആർ. ഷെട്ടി പുരസ്‌കാരം ഏറ്റു വാങ്ങി.

super-brands-award-winner-2019-coroli-brs-group-ePathram

കൊറോളി ‘സൂപ്പർ ബ്രാൻഡ്‌സ്’ പുരസ്കാര ജേതാവ്

‘കൊറോളി’ ക്ക് സൂപ്പർ ബ്രാൻഡ് ലഭിച്ച തിൽ അങ്ങേ യറ്റം സന്തോഷം ഉണ്ട് എന്നും ഉപ ഭോക്താ ക്കൾക്ക് ഏറ്റവും ആരോഗ്യ ദായ കവും ഗുണ പ്രദവും സുരക്ഷി തവു മായ ഉത്‌പന്ന ങ്ങൾ മാത്രമേ നല്‍കുക യുള്ളൂ എന്ന തങ്ങളു ടെ ഉറച്ച തീരു മാന ത്തിന് ലഭിച്ച അംഗീ കാര മാണ് ഈ പുരസ്കാരം എന്നും അവാർഡ് സ്വീകരിച്ച ശേഷം ഡോ. ബി. ആർ. ഷെട്ടി പ്രതികരിച്ചു.

മിഡിൽ ഈസ്റ്റി ലെയും വടക്കൻ ആഫ്രിക്ക യി ലെയും വിശാലവും വൈവിധ്യ പൂർണ്ണ വു മായ ഉപ ഭോക്തൃ സമൂഹ ത്തിന് അന്താ രാഷ്ട്ര മാന ദണ്ഡങ്ങൾക്ക് അനു സൃത മായ ഏറ്റവും നല്ല ഭക്ഷ്യ എണ്ണ കൾ എത്തി ക്കുവാ നുള്ള നാലു പതി റ്റാണ്ടിലെ തങ്ങളുടെ പരി ശ്രമ ങ്ങൾ ക്ക് പുതിയ ആവേശം പക രുന്ന താണ് ഈ നേട്ടം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

കണിശ മായ മാന ദണ്ഡ ങ്ങളും മാർഗ്ഗ ദർശന ങ്ങളും പാലിച്ചു കൊണ്ട്‌ ബ്രാൻ ഡിംഗ് രംഗ ത്തെ മിക വിനെ ആദരി ക്കുവാ നായി ഏർപ്പെ ടുത്തി യതാണ് സൂപ്പർ ബ്രാൻഡ്‌സ് എന്ന സ്വതന്ത്ര വേദി.

ഇത്തവണ യു. എ. ഇ. യിലെ 1500 ഉന്നത ബ്രാൻഡു കൾ ക്ക് ഇട യിൽ നിന്നും 80 ശതമാന ത്തിലേറെ സ്കോർ നേടിയ 48 ബ്രാൻഡു കളുടെ കൂട്ട ത്തിലാണ് ‘കൊറോളി’ ഓയിൽ അജയ്യത തെളിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു

June 4th, 2019

ma-yousufali-gets-first-gold-card-in-uae-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ഗോൾഡ് കാർഡിന് എം. എ. യൂസഫലി അർഹ നായി. വൻ കിട നിക്ഷേപ കർക്കും മികച്ച പ്രതിഭ കൾക്കും യു. എ. ഇ. നൽകുന്ന ആജീവ നാന്ത താമസ രേഖ യാണ് ഗോൾഡ് കാർഡ്.

എം. എ. യൂസഫലിക്ക് ആദ്യ യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ച വിവരം ഇന്നലെ യാണ് യു. എ. ഇ. ഫെഡ റൽ അഥോ റിറ്റി ഫോർ ഐഡ ന്റിറ്റി ആൻഡ് സിറ്റി സൺ ഷിപ്പ് അധി കൃതര്‍ പ്രഖ്യാ പിച്ചത്.

ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റെസി ഡൻസി ആൻഡ് ഫോറിൻ അഫ യേഴ്സ് എക്സി ക്യുട്ടീവ് ഡയ റക്ടർ ബ്രിഗേഡി യർ സഈദ് സാലിം അൽ ഷംസി, ഗോൾഡ് കാർഡ് യൂസഫലിക്ക് കൈ മാറി.

വൻ കിട നിക്ഷേപ കരെയും മികച്ച പ്രതിഭ ക ളെയും പ്രൊഫ ഷണലു കളെ യും രാജ്യ ത്തേക്ക് ആകർഷിക്കു വാനാണ്‌ യു. എ. ഇ. ഗോൾഡ് കാർഡ് ഏര്‍ പ്പെടു ത്തിയത്.

ആദ്യ ഘട്ട മായി 6800 വിദേശി കൾ ക്കാണ് കാർഡ് അനു വദി ച്ചിരി ക്കു ന്നത്. ഗോൾഡ് കാർഡിനു പുറമേ അഞ്ചു വർഷം, പത്തു വർഷം വീതം ദീർഘ കാല വിസ കളും അനു വദിച്ചു തുടങ്ങി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്
Next »Next Page » മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന് »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine