ദുബായ് : എമിറേറ്റിലെ താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബ്ബ ന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍ സിനുള്ള സമയ പരിധി മാര്‍ച്ച് 31 നു അവ സാനിച്ചു.
ആശ്രിത വിസ യില്‍ ഉള്ള വര്‍ക്കും തൊഴി ലാളി കള്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ഉറപ്പാ ക്കേണ്ടത് സ്‌പോ ണ്‍ സര്‍ മാരുടെ ഉത്തര വാദി ത്വമാണ്. കുടുംബ മായി താമസി ക്കുന്നവര്‍ ഭാര്യ, മക്കള്‍, മറ്റുള്ള ആശ്രിതര്‍ എന്നി വരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉറപ്പാക്കണം.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്ത സ്‌പോണ്‍ സര്‍ക്ക് ഓരോ മാസവും 500 ദിര്‍ഹമാണ് പിഴ ഈടാക്കുക. ചട്ടം ലംഘി ക്കുന്ന വര്‍ക്ക് വിസ പുതുക്കു വാനോ പുതിയ വിസ എടുക്കു വാനോ കഴിയില്ല.
നിര്‍ബ്ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യായ ‘ഇസ്ആദ്‘ 2014 മുതല്‍ മൂന്നു ഘട്ട ങ്ങളിൽ ആയാണ് നടപ്പാ ക്കിയത്.
2017 ഡിസംബര്‍ 31 ന് ശേഷം രാജ്യത്ത് എത്തുന്ന സന്ദര്‍ശ കര്‍ക്കും നിര്‍ബ്ബ ന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ബാധക മാണ്. സന്ദര്‍ശക വിസ നല്‍കുന്ന കമ്പനി കള്‍ക്കും ട്രാവല്‍ ഏജന്‍സി കള്‍ക്കു മാണ് ഇതിന്റെ ഉത്തര വാദിത്വം. ഇന്‍ഷ്വ റന്‍സ് പ്രീമിയം തുക വിസ നിരക്കി നോടോപ്പം ഈടാക്കും.
കൂടുതല്‍ വിശദാംശ ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കു കയോ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളി ക്കുക യോ ചെയ്യാ വുന്ന താണ്.