അബുദാബി : അത്യാധുനിക സംവിധാനങ്ങളോടെ മുസ്സഫ ഷാബിയ (9) യിൽ മില്ലേനിയം ഹോസ്പിറ്റൽ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പരിചരണ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു എന്നുള്ളത് മില്ലേനിയം ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്.
പ്രസവ ശുശ്രൂഷ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള ഡോക്ടർ ഫാത്തിമ ഹാഷിം, ഡോക്ടർ ഗോമതി പൊന്നുസാമി എന്നിവർ നേതൃത്വം നൽകുന്ന ഗൈനോക്കോളജി വിഭാഗവും ഡോക്ടർ എൽസയ്ദ് നേതൃത്വം നൽകുന്ന ശിശുരോഗ വിഭാഗവും മില്ലേനിയം ഹോസ്പിറ്റലിൽ പ്രവർത്തിക്കും.
എല്ലാ വിഭാഗങ്ങളിലും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനവും കിടത്തി ചികിത്സാ സൗകര്യത്തിനായി അൻപതിൽ അധികം കിടക്ക കളും ഒരുക്കിയാണ് നവീന സംവിധാനങ്ങളോട് കൂടിയ മില്ലേനിയം ഹോസ്പിറ്റൽ തുറക്കുന്നത്. ഇതിൽ 20 കിടക്കകൾ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണത്തിനു തയ്യാറാക്കിയിരിക്കുന്നു.
തരം ഹെൽത്ത് ഇൻഷ്വറൻസുകളും മില്ലേനിയം ഹോസ്പിറ്റൽ സ്വീകരിക്കും എന്നും മെഡിക്കൽ ഡയറൿടർ ഡോക്ടർ വി. ആർ. അനിൽ കുമാർ അറിയിച്ചു. അദ്ദേഹത്തെ കൂടാതെ സ്ത്രീ രോഗ വിദഗ്ദരായ ഡോക്ടർ ഫാത്തിമ ഹാഷിം, ഡോക്ടർ ഗോമതി പൊന്നുസാമി, ശിശുരോഗ വിദഗ്ദൻ ഡോക്ടർ എൽസയ്ദ് അയൂബ് രഖാ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.