ദോഹ : പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ശാരീരിക വ്യായാമ ങ്ങളെ പോലെ തന്നെ ഭക്ഷണ ശീല ങ്ങളും പ്രധാന മാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്. പ്രമേഹ ദിനാ ചരണ ത്തോട് അനുബന്ധിച്ച് മീഡിയ പ്ലസ് സംഘടി പ്പിച്ച ബോധ വല്‍ക്കര ണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.
പ്രമേഹ ത്തെ ക്കുറിച്ച് എല്ലാ വര്‍ക്കും അറിവ് കൂടുമ്പോഴും രോഗി കളുടെ എണ്ണം കൂടു ന്നത് പ്രായോഗിക നടപടി കള്‍ ഇല്ലാത്തതു കൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റു കള്‍ കുറഞ്ഞ ആഹാര ങ്ങള്‍ ശീല മാക്കു കയും ആവശ്യ ത്തിന് പ്രോട്ടീനു കള്‍ അടങ്ങിയ ഭക്ഷണ പദാര്‍ ത്ഥ ങ്ങള്‍ ശീലി ക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രി ക്കുവാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമ ങ്ങളും മാനസിക സംഘര്‍ഷ ങ്ങള്‍ ലഘൂ കരിക്കുന്ന തിനുള്ള നടപടി കളും സ്വീകരിക്കണം. അവഗണി ച്ചാല്‍ അത്യന്തം ഗുരുതര മായ പ്രത്യാ ഘാത ങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹം, മനസ്സു വെച്ചാല്‍ നിയന്ത്രി ക്കുവാന്‍ കഴിയും എന്നാണു തന്റെ അനുഭവം എന്നും അദ്ദേഹം പറഞ്ഞു.
ശാരീരി കവും മാനസിക വു മായ ആരോഗ്യ ത്തിന്റെ സന്തുലിതാ വസ്ഥ യാണ് പ്രമേഹം നിയന്ത്രി ക്കുന്ന തില്‍ മുഖ്യം എന്ന് കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്ത കനു മായ ഡോ. യാസര്‍ പറഞ്ഞു.
മാനസിക സംഘര്‍ഷ ങ്ങളുടെ ആധിക്യം പ്രമേഹം വര്‍ദ്ധി ക്കുവാ നുള്ള മുഖ്യ കാരണ ങ്ങളില്‍ ഒന്നാണ് എന്ന് പല പഠന ങ്ങളും തെളിയിക്കുന്നു. കായിക അദ്ധ്വാനം ചെയ്യുന്ന തൊഴി ലാളി കളില്‍ പ്രമേഹം കൂടുന്ന തിനുള്ള മുഖ്യ കാരണം മാനസിക സംഘര്‍ഷ ങ്ങളാണ്.
സമൂഹ ത്തിലെ മേലേക്കിട യിലുള്ള പ്രായം ചെന്ന വരില്‍ കൂടുതലായും കണ്ടിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗം ജന ങ്ങളിലും ഏത് പ്രായ ക്കാരിലും കണ്ടു വരുന്നു എന്നത് അപ കട കര മായ സൂചന യാണ് എന്ന് നസീം അല്‍ റബീഹ് മെഡി ക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ദീപ് ജി. നായര്‍ പറഞ്ഞു. സമൂഹ ത്തിന്റെ സമഗ്ര മായ ബോധ വല്‍ ക്കരണ ത്തി ലൂടെ മാത്രമേ ഈ അവസ്ഥ ക്ക് മാറ്റം വരുത്താന്‍ കഴിയുക യുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അദ്ധ്യ ക്ഷത വഹിച്ചു. സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടി യില്‍ പങ്കെടുത്ത മുഴുവന്‍ ആളു കളുടെയും പ്രമേഹ – രക്ത സമ്മര്‍ദ്ധ പരിശോധനയും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശ ങ്ങളും തുടര്‍ ചികിത്സക്കുള്ള സൌകര്യങ്ങളും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ചെയ്തു കൊടുത്തു.
– കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ – ഖത്തര്‍