അബുദാബി : യു. എ. ഇ. യിലെ ആതുര ശുശ്രൂഷാ മേഖല യില്‍ അമേരിക്ക യിലെ പെന്‍സില്‍ വാനിയ ഹെല്‍ത്ത് സിസ്റ്റവും (പെന്‍ മെഡിസിന്‍) വി. പി. എസ്. ഹെല്‍ത്ത് കെയറും യോജിച്ചു പ്രവര്‍ത്തി ക്കാന്‍ ധാരണ യായി.
അബുദാബി യിൽ നടന്ന ചടങ്ങിൽ പെന്‍സില്‍ വാനിയ സര്‍വ്വ കലാ ശാല സി. ഇ. ഒ. റാല്‍ഫ് മുള്ളറും വി. പി. എസ്. ഗ്രൂപ്പ് എം. ഡി ഷംസീർ വയലിലും ഇതു സംബന്ധിച്ച കരാറിൽ ഒപ്പു വെച്ചു.
ചികിത്സ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖല കളില്‍ കൂടുതല്‍ മികച്ച സേവനം ലഭ്യ മാക്കാനും വി. പി. എസ്. ഗ്രൂപ്പിന്‍െറ കീഴിലുള്ള ഡോക്ടര്‍ മാര്‍ക്കും നഴ്സുമാര്‍ക്കും അടക്കം പെന്‍ മെഡിസിന്‍െറ കീഴില്‍ പരിശീലനം നേടാനും ഈ പുതിയ കരാറിലൂടെ സാധിക്കും.
അര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ഗവേഷണ ങ്ങള്‍ക്കും ഇത് നേട്ട മാവും. മാത്രമല്ല ആരോഗ്യ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകാൻ പെന്‍ മെഡിസിനു മായുള്ള കരാറി ലൂടെ സാധ്യ മാവും എന്നും യു. എ. ഇ. സര്‍ക്കാറിന്‍െറ ‘വിഷന്‍ 2020’ പദ്ധതി യുടെ ഭാഗ മായി ലോക നിലവാരമുള്ള ചികിത്സാ സംവിധാനം രാജ്യത്ത് തന്നെ ഉറപ്പു വരു ത്താനുള്ള സര്‍ക്കാരിന്റെ ശ്രമ ങ്ങള്‍ക്ക് വി. പി. എസ്. ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടാകും എന്നും ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു.
ഗ്രൂപ്പ് സി. ഇ. ഒ. ഡോക്ടര്‍ അലി ഉബൈദ് അല്‍ അലി, സീനിയര്‍ ഡയറക്ടര്‍ ഡോക്ടര്‍ ചാള്‍സ് സ്റ്റാന്‍ ഫോര്‍ഡ്, പെന്‍സില്‍ വാലിയ സര്‍വ്വ കലാ ശാല ബിസിനസ്സ് ഡെവലപ്മെന്‍റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫില്‍ ഒക്കാല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.