അബുദാബി : മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റ് ആയിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ് മെന്റിന്റെ അന്‍സാര്‍ സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേളനവും മാര്‍ച്ച് 4 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടക്കും.
തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി സ്പെഷ്യല്‍ സ്കൂളിനും കോഴിക്കോട് ചേമഞ്ചേരി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന അഭയം എന്ന സംഘടന ക്കുമാണ് ഈ വര്‍ഷം നല്‍കുന്നത്.
പുരസ്കാര ങ്ങള്‍ ഏറ്റു വാങ്ങാനായി ശാന്തി യുടെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഭയ ത്തിന്റെ കുഞ്ഞു മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ എത്തിച്ചേരും എന്ന് പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു.
പ്രവാസി കള്‍ക്ക് വോട്ടവകാശം നേടി എടുക്കാനായി പ്രയത്നിച്ച പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോക്ടര്‍ ഷംസീര്‍ വയലി ലിനെ ചടങ്ങില്‍ ആദരിക്കും.
ഫ്രണ്ട്സ് എ. ഡി. എം. എസ്. രക്ഷാധികാരി യായിരുന്ന മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാരം യുവ ഗായകന്‍ പറവൂര്‍ സുധീറിന് സമ്മാനിക്കും. നൂറ്റിപ്പത്ത് മണിക്കൂര്‍ ഗാനാലാപന യജ്ഞം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പാട്ടുകാരനാണ് പറവൂര്‍ സുധീര്‍.
മലയാളി സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം, പത്മശ്രീ എം. എ. യൂസഫലി, എ. സമ്പത്ത് എം. പി., പാലോട് രവി എം. എല്‍. എ., കെ. പി. സി. സി. സെക്രട്ടറി എം. എം. നസീര്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യ അതിഥി കളായി സംബന്ധിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവു മാണ് നല്‍കി വരുന്നത്. തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് ഈ പുരസ്കാരം സമ്മാനി ക്കുന്നത്. മുന്‍ വര്‍ഷ ങ്ങളില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ ജില്ല യിലെ എടമുട്ടത്ത് പ്രവര്‍ത്തി ക്കുന്ന അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്ക് എന്നിവര്‍ക്ക് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റ് പുരസ്കാരങ്ങള്‍ സമ്മാനി ച്ചിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി. കെ. ജയരാജ്, ജനറല്‍ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍, പാട്രന്‍ ടി. എ. നാസ്സര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.