ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ

March 14th, 2024

shakthi-e-k-nayanar-memorial-football-tournament-ePathram
അബുദാബി : മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ സ്മരണാർത്ഥം അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടിപ്പിക്കുന്ന ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ 5 എ – സൈഡ് ഫുട് ബോൾ ടൂർണ്ണമെൻ്റ് 2024 മാർച്ച് 16, 17 തിയ്യതികളിൽ (ശനി, ഞായർ ദിവസങ്ങളിൽ) രാത്രി 9 മണി മുതൽ മുസഫയിലെ അബുദാബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

press-meet-shakthi-footbal-ePathram

മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 38 ടീമുകളും കുട്ടി കളുടെ വിഭാഗത്തില്‍ 14 ടീമുകളുമാണ് മത്സര ങ്ങളിൽ മാറ്റുരക്കുക. 52 ടീമുകളിലായി അഞ്ഞൂറോളം കളിക്കാര്‍ അണി നിരക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും നേതൃത്വം കൊടുക്കുന്നത് ശക്തി പ്രവര്‍ത്തകർ തന്നെയാണ്. കുട്ടികളുടെ മത്സരങ്ങൾ 4 ഗ്രൂപ്പുകളിലും മുതിർന്നവരുടെ മത്സര ങ്ങൾ 8 ഗ്രൂപ്പുകളിലുമായി ലീഗ് അടിസ്ഥാനത്തില്‍ നടക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നില്‍ എത്തുന്ന രണ്ട് ടീമുകളായിരിക്കും അടുത്ത റൗണ്ടിൽ പ്രവേശിക്കുക.

മൊത്തം 114 മാച്ചുകളിലായി നടക്കുന്ന ടൂര്‍ണ്ണമെൻറിൽ നിന്നും മികച്ച ഒന്നും രണ്ടും മൂന്നും ടീമുകളെ കണ്ടെത്തി ട്രോഫിയും മെഡലുകളും സമ്മാനിക്കും. കൂടാതെ മികച്ച അച്ചടക്കമുള്ള ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡും മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍ എന്നീ വ്യക്തി ഗത ചാമ്പ്യൻ ഷിപ്പുകളും നല്‍കും. കളിയില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ശക്തിയുടെ പ്രശസ്തി പത്രം നല്‍കി ആദരിക്കും.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, ശക്തി കായിക വിഭാഗം സെക്രട്ടറി ഉബൈദുല്ല, ടൂർണ്ണ മെൻ്റ് കോഡിനേറ്റർ ടി. കെ. മനോജ്, അഡ്വ. അന്‍സാരി സൈനുദ്ദീന്‍, കൃഷ്ണകുമാർ, ഗോവിന്ദൻ നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി

March 14th, 2024

al-ain-malayali-samajam-ePathram
അൽ ഐൻ : പുതിയ പ്രവർത്തന വർഷത്തേക്കുള്ള അൽ ഐൻ മലയാളി സമാജം കമ്മിറ്റി നിലവിൽ വന്നു. എസ്. രാധാകൃഷ്ണൻ (പ്രസിഡണ്ട്), ഡോ. സുനീഷ് കൈമല (വൈസ് പ്രസിഡണ്ട്), സന്തോഷ് (ജനറൽ സെക്രട്ടറി), ഉമ്മർ മംഗലത്ത് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 23 അംഗ ഭരണ സമിതിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഹാരിസ് ചെടിയങ്കണ്ടി (ജോയിൻ്റ് സെക്രട്ടറി), സനീഷ്‌ കുമാർ (ജോയിൻ്റ് ട്രഷറർ), ടിങ്കു പ്രസാദ് നാരായണൻ (കല), കെ. പി. ബിജിൻ ലാൽ (സാഹിത്യം), ശ്രീജിത് (കായികം) എസ്. കൃഷ്ണ കുമാർ (ജീവ കാരുണ്യം), നിതിൻ ദാമോദരൻ (മീഡിയ) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ

March 13th, 2024

jimmy-george-volley-ball-epathram
അബുദാബി : കേരള സോഷ്യൽ സെൻ്റർ സംഘടിപ്പിക്കുന്ന 24-ആമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണ മെൻ്റ് 2024 മാർച്ച് 27 മുതൽ 31 വരെ അബുദാബി എയർ പോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിനു സമീപം ലിവ ഇൻ്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര താരങ്ങൾ അണി നിരക്കുന്ന മത്സരത്തിൽ ആറോളം ടീമുകൾ പങ്കെടുക്കും.

ബുർജീൽ ഹോൾഡിംഗ്സിൻ്റെ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് കെ. എസ്. സി.- ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് സംഘടിപ്പിക്കുന്നത്.

എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. പ്രവേശനം സൗജന്യം ആയിരിക്കും. FB PAGE

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു

March 5th, 2024

ponnani-kmcc-ramadan-hadhiyya-challenge-ePathram
അബുദാബി : പൊന്നാനി മണ്ഡലം കെ. എം. സി. സി. ‘റമളാൻ ഹദിയ’ എന്ന പേരിൽ നടത്തുന്ന ഈത്തപ്പഴ ചലഞ്ച് പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രസിഡണ്ട് പി. ബാവ ഹാജി, സ്റ്റേറ്റ് കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ അഷ്റഫ് പൊന്നാനി, മലപ്പുറം ജില്ല കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം ചെയ്തത്.

kmcc-ramadan-hadiyya-dates-challenge-ePathram

പുണ്യ റമളാൻ മാസ സന്ദേശം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ‘റമളാൻ ഹദിയ’ ഈത്തപ്പഴ കിറ്റുകൾ പൊന്നാനി നിയോജക മണ്ഡലത്തിൽ വിതരണം ചെയ്യും.

മലപ്പുറം ജില്ല കെ. എം. സി. സി. സെക്രട്ടറി ഷാഹിർ പൊന്നാനി, മണ്ഡലം പ്രസിഡൻ്റ് കോയ സാഹിബ്, മണ്ഡലം ജനറൽ സെക്രട്ടറി നസീർ ബാബു, ട്രഷറർ സാലിം ഈശ്വര മംഗലം, ജില്ല സെക്രട്ടറി സിറാജ് ആതവനാട്, മണ്ഡലം ഭാരവാഹികളായ സക്കീർ ഹംസ, യൂസുഫ് മാറഞ്ചേരി, യൂനുസ് നരണിപ്പുഴ, നസീഫ്, മുസ്തഫ മാറഞ്ചേരി, അലി ചിറ്റയിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം

March 1st, 2024

malappuram-kmcc-taskcon-ePathram

അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി taskcon എന്ന പേരിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതി കളുടെ പ്രഖ്യാപനം ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടന്നു.

മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിർ പൊന്നാനി സ്വാഗതം പറഞ്ഞു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‌തു.

മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിനായ് ജീവിതം സമർപ്പിച്ച ഇ. സാദിഖ് സാഹിബിന് വേണ്ടിയുള്ള പ്രാർത്ഥനക്ക് സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് അഷ്‌റഫ് പൊന്നാനി അനുസ്‌മരണ പ്രഭാഷണം നടത്തി.

ജില്ലാ കമ്മറ്റി പുറത്തിക്കുന്ന ‘ഭാഷാ സമരം’ എന്ന പുസ്തകത്തെ കുറിച്ച് ട്രഷറർ അഷ്‌റഫ്‌ അലി വിശദീകരിച്ചു. കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ ഫാമിലി വെൽഫെയർ സ്‌കീം ‘റഹ്‌മ’പദ്ധതിയെ കുറിച്ച് വൈസ് പ്രസിഡണ്ട് സി. കെ. ഹുസൈൻ വിശദീകരിച്ചു.

ചെറിയ പെരുന്നാൾ മൂന്നാം ദിവസം നടക്കുന്ന ‘ശവ്വാൽ പൊലിമ’ എന്ന പ്രോഗ്രാമിനെ കുറിച്ച് വൈസ് പ്രസിഡണ്ട് നൗഷാദ് തൃപ്പങ്ങോട് വിശദീകരിച്ചു.

എജുക്കേഷൻ വിംഗ് സംഘടിപ്പിക്കുന്ന ‘ഉജ്ജൽ നേതാ’ ലീഡേഴ്‌സ് മീറ്റ്എന്ന പ്രോഗ്രാമിനെ കുറിച്ച് സാൽമി പരപ്പനങ്ങാടി വിശദീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ മണ്ഡലങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കൾച്ചറൽ വിംഗ് സംഘടിപ്പിക്കുന്ന ‘കലോത്സവ്-24’ എന്ന പ്രോഗ്രാം സമീർ പുറത്തൂർ വിശദീകരിച്ചു.

സംസ്ഥാന – ജില്ലാ കെ. എം. സി. സി നേതാക്കളും ഇസ്ലാമിക് സെൻ്റർ ഭാരവാഹികളും സംബന്ധിച്ചു. taskon

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Next »Next Page » സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine