ഐ. ഐ. സി. – ശിഹാബ് തങ്ങള്‍ അവാര്‍ഡ് ശശി തരൂരിന്

February 20th, 2020

panakkad-shihab-thangal-ePathram
അബുദാബി : ഇന്ത്യയുടെ ജനാധിപത്യ മതേതര സംവി ധാന ത്തിൽ മികച്ച സംഭാവനകൾ നൽകിയ മത – രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക മേഖല കളില്‍ നിറ സാന്നിദ്ധ്യം ആയി രുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഏർപ്പെടുത്തിയ പ്രഥമ ഐ. ഐ. സി.-ശിഹാബ് തങ്ങള്‍ അവാര്‍ഡ്, ഡോ. ശശി തരൂര്‍ എം. പി.ക്ക് സമ്മാനിക്കും.

sasi-tharoor-ePathram

2020 ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ വെച്ച് ഡോ. ശശി തരൂരിന്ന് അവാര്‍ഡ് സമ്മാനിക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തില്‍ അറിയിച്ചു.

വാക്കിലും എഴുത്തിലും ഇടപെടലുകളിലും മതേതര ജനാധിപത്യ സംര ക്ഷണ ത്തിനു വേണ്ടി ഡോ. ശശി തരൂര്‍ ചെയ്തു വരുന്ന സേവനങ്ങൾ വില യിരുത്തി യാണ് അദ്ദേഹ ത്തിന് ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കുന്നത് എന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് പറഞ്ഞു.

indian-islamic-center-shihab-thangal-award-for-dr-shashi-tharoor-ePathram

പ്രത്യേക ജൂറികൾ ഇല്ലാതെ തന്നെ സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി യുടെ നേതൃത്വ ത്തില്‍ നിരന്തരമായ കൂടിയാലോചന കളി ലൂടെ യാണ് അവാര്‍ഡ് ജേതാ വിനെ തെരഞ്ഞെ ടുത്തത് എന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടിന്റെ മതകാര്യ മുൻ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, പി. കെ. കുഞ്ഞാലിക്കുട്ടി എം. പി., ശിഹാബ് തങ്ങളുടെ സതീര്‍ത്ഥ്യ നും സൗദി അറേബ്യ യുടെ രാഷ്ട്രീയ – മതകാര്യ വിഭാഗം മുന്‍ ഉപ ദേഷ്ടാവു മായ ഡോ. മുഹമ്മദ് ശുഐബ് നഗ്റാമി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി യവര്‍ സംബന്ധിക്കും.

ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ടു മാരായ ഡോ. ഒളവട്ടൂർ അബ്ദുൽ റഹ്മാൻ മൗലവി, ടി. കെ. അബ്ദുൽ സലാം, ട്രഷറർ ഹംസ നടുവിൽ, കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, കെ. എം. സി. സി. നാഷണൽ കമ്മിറ്റി ട്രഷറർ യു. അബ്ദുള്ള ഫാറൂഖി, കബീർ ഹുദവി എന്നിവരും വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫോസ കോളേജ് ഡേ ബ്രോഷർ പ്രകാശനം ചെയ്തു

February 17th, 2020

fosa-ferok-collage-old-students-collage-day-2020-ePathram
ദുബായ്: കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസ്സി യേഷൻ (ഫോസ) ഒരുക്കുന്ന കോളേജ് ഡേ ആഘോഷ പരിപാടി കളുടെ ബ്രോഷർ പ്രകാശനം ഡോ. ആസാദ് മൂപ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ ഫോസ ഭാരവാഹികളായ മുഹമ്മദലി, അബൂബക്കർ, യാസർ ഹമീദ്, ജലീൽ മഷ്ഹൂർ എന്നിവർ സംബന്ധിച്ചു.

കവിയും ഗാന രചയിതാ വുമായ ഗിരീഷ് പുത്തഞ്ചേരി യുടെ പത്താം ചരമ വാർഷിക ത്തോട് അനുബന്ധിച്ച് സ്മരണാഞ്ജലി യായി ‘പിന്നെയും പിന്നെയും’ എന്ന പേരില്‍ കോളേജ് ദിന ങ്ങളെ ത്തെ അനുസ്മരിപ്പിക്കുന്ന വിവിധ കലാ പരിപാടി കൾ, റിഥം ഓഫ് എക്സ് പാറ്റ്സ് അവതരിപ്പി ക്കുന്ന ഗാനമേള, കുട്ടികൾ ക്കുള്ള കളറിംഗ് മത്സര ങ്ങൾ, കുടുംബിനി കൾ ക്കായി ബിരിയാണി പാചക മത്സരം തുടങ്ങിയ വയാണ് ‘കോളേജ് ഡേ’ യുടെ ആകര്‍ഷക ഘടകങ്ങള്‍.

ദുബായ് ഗിസൈ സിലെ ക്രസന്റ് സ്കൂളി ല്‍ ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ‘പിന്നെയും പിന്നെയും’ എന്ന പരിപാടി ക്കു തുടക്കമാവും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

February 13th, 2020

k-v-abdul-khader-gvr-mla-epathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. കെ. വി. അബ്ദുൾ ഖാദർ അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രഭാഷണം നടത്തുന്നു.

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യിൽ ‘കേരള സർക്കാ രിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും.

മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണ ത്തിന്റെ ഭാഗ മായി കെ. എസ്. സി. സംഘടി പ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര വിജയി കൾക്ക് സമ്മാന ങ്ങൾ നൽകും.

Kerala Pravsi Welfare Board

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു

February 8th, 2020

ksc-literary-wing-essey-writing-winners-ePathram
അബുദാബി : മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി ‘സഹിഷ്ണുത വർത്ത മാന കാലത്തിൽ’ എന്ന വിഷയത്തെ അധികരിച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച യു. എ. ഇ. തല ഉപ ന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ആഷിക് അഷ്‌റഫ് ഒന്നാം സ്ഥാനവും കണ്ണൻ ദാസ് രണ്ടാം സ്ഥാനവും സ്മിത രഞ്ജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ മാസം 15 ന് രാത്രി 8 മണിക്ക് കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മത്സര വിജയികൾക്ക് കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ. സമ്മാനങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ്

February 6th, 2020

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന നാൽപ്പത്തി മൂന്നാമത് ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ് ഇന്റർ നാഷണൽ സീരീസ് മത്സര ങ്ങൾ ഫെബ്രുവരി 6 വ്യാഴാഴ്‌ച വൈകുന്നേരം 6 .30 ന് ആരം ഭിക്കുന്നു.

മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന മത്സര ങ്ങളുടെ ഫൈനൽസ് ശനി യാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ നടക്കും.16 അന്താ രാഷ്ട്ര ബാഡ് മിന്റൺ താര ങ്ങൾ ഉൾപ്പെടെ 26 പ്രമുഖ കളിക്കാർ കളിക്കള ത്തിൽ ഇറങ്ങും.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ള അന്താ രാഷ്ട്ര താര ങ്ങളും ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ നടന്ന സീനിയർ സീരീസ് വിജയി കളും പങ്കെടുക്കുന്നു.

സിംഗിൾസ്, ഡബിൾ‍സ്‌ ഇനങ്ങളിൽ ഏറ്റവും മികച്ച ബാഡ് മിന്റൺ താരങ്ങൾ അണി നിരക്കുന്ന മത്സരങ്ങൾ കാണുവാൻ പ്രവേശനം സൗജന്യമാണ് എന്ന് ഐ. എസ്. സി. ഭാര വാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 02- 67 300 66

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം അക്ഷര തൂലിക കഥാ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആറിന്
Next »Next Page » ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine