അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് : എം. എ. യൂസഫലി വൈസ് ചെയര്‍മാന്‍

July 26th, 2021

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിന്‍റെ പുന: സംഘടന നടത്തി ഉത്തരവ് ഇറക്കിയത്. ചേംബര്‍ ഡയറക്ടർ ബോർഡിലെ ഏക ഇന്ത്യ ക്കാരനാണ് എം. എ. യൂസഫലി. വ്യവസായ രംഗത്തെ 29 പ്രമുഖരെ യാണ് ഡയറക്ടർ ബോർഡിൽ നിയമിച്ചത്.

അബുദാബിയുടെ വാണിജ്യ- വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവ കാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കും ഉള്ള അംഗീകാരം ആയി യു. എ. ഇ. യുടെ ഉന്നത സിവിലിയന്‍ ബഹു മതിയായ ‘അബുദാബി അവാര്‍ഡ്’ നല്‍കി അബുദാബി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടു പിറകെ യാണ് പുതിയ അംഗീകാരം.

വിനയത്തോടെയും അഭിമാനത്തോടെ യുമാണ് അബു ദാബി ചേംബർ ഡയറക്ടർ ബോർഡി ലേക്കുള്ള നിയമന ത്തെ കാണുന്നത് എന്ന് എം. എ. യൂസഫലി പ്രതികരിച്ചു.

ഈ രാജ്യത്തിൻ്റെ ദീർഘ ദർശികളായ ഭരണാധികാരി കളോട് നന്ദി രേഖപ്പെടുത്തുന്നു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റുവാൻ ആത്‌മാർത്ഥമായി പ്രയത്നിക്കും. യു. എ. ഇ. യു ടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കും എന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബി യുടെ വാണിജ്യ വ്യവസായ രംഗ ത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് ചേംബര്‍ ഓഫ് കോമേഴ്സ്. അബുദാബി എമിറേറ്റിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ചേംബറിൽ അംഗ ങ്ങളാണ്. സര്‍ക്കാറിനും വാണിജ്യ സമൂഹ ത്തിനും ഇടയിൽ ചാലക ശക്തി യായി പ്രവർത്തിക്കുകയും ചെയ്യുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് യാത്രയയപ്പ്

July 14th, 2021

aloor-mahmoud-haji-ePathram
ദുബായ് : 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബായിലെ മത – സാമൂഹിക – സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകൻ ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് വിവിധ സംഘടനകൾ ചേര്‍ന്ന് യാത്രയയപ്പ് നൽകി. ഇസ്‌ലാമിക പ്രഭാഷകനും ദുബായ് ഖൽഫാൻ ഖുര്‍ആൻ സെന്റർ അദ്ധ്യാ പകനും കൂടി യായിരുന്നു മഹമൂദ് ഹാജി.

ദുബായ് പോലീസ് ചീഫ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റ്നന്‍റ് ജനറൽ ദാഹീ ഖൽഫാൻ തമീം അൽ മുഹൈരിയുടെ വിസയിൽ 1988 ല്‍ ദുബായിൽ എത്തിയ മഹമൂദ് ഹാജി 33 വർഷ ക്കാലവും ദാഹി ഖൽഫാന്‍ സ്പോൺസറുടെ കീഴിൽ തന്നെയാണ് പ്രവർത്തിച്ചത്.

ബ്രഗേഡിയർ ദാഹി ഖൽഫാൻ ദുബായിൽ സൗജന്യമായി നടത്തി വരുന്ന ഖൽഫാൻ ഖുർ ആൻ സെന്റ റിന്റെ ഉത്ഭവം മുതൽ 2021 ൽ ജോലി യിൽ നിന്ന് വിരമി ക്കുന്നത് വരെ ആ സ്ഥാപനത്തിൽ തന്നെ സേവനം ചെയ്തു വന്നു ആലൂർ ഹാജി.

ഖൽഫാൻ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഖൽഫാൻ ഖുർആൻ സെന്ററിന്റെ ആദരവും സർട്ടി ഫിക്കറ്റും ബഹുമതി പത്രവും പ്രിൻസിപ്പൽ ഡോക്ടർ ശൈഖ് മുഹമ്മദ്‌ അഹ്‌മദ്‌ ശക്റൂൺ ആലൂർ ഹാജിക്ക് നൽകി ആദരിച്ചു.

1992 മുതൽ റാസൽ ഖൈമ റേഡിയോയിൽ മലയാളം പരിപാടി കൾ ആരംഭിച്ചതു മുതൽ ആലൂർ ഹാജി റേഡിയോയിൽ പ്രഭാഷണം നടത്തി വന്നിരുന്നു. സാമൂഹിക മാധ്യമ ങ്ങളി ലൂടെ ഇപ്പോഴും ഇസ്ലാമിക് ക്ലാസ്സുകൾ നടത്തി വരുന്നു.

നിസ്കാരം ഒരു പഠനം, വിശ്വാസിയുടെ ദിന ചര്യകൾ, രോഗം മുതൽ ഖബ്ർ വരെ, തജ്‌വീദ് പഠനം, ഹജ്ജ്- ഉംറ ക്ലാസ്സുകൾ, സംഘാടകർക്ക് ഒരു രൂപ രേഖ, പ്രവാസി കളുടെ സമ്പത്ത്, തുടങ്ങി നിരവധി ആനു കാലിക വിഷയ ങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രഭാഷണങ്ങളും അവയിൽ ചിലതാണ്.

ആലൂര്‍ മഹ്മൂദ് ഹാജിയുടെ പ്രവര്‍ത്തന പന്ഥാവില്‍ ഇന്ത്യന്‍ സമൂഹത്തിന്നു അഭിമാനകര മായി പല നേട്ട ങ്ങളും കൈ വരിക്കുവാന്‍ കഴിഞ്ഞു. ഇന്ത്യയിലെ മത സൗഹാർദ്ദത്തെ കുറിച്ചും വിശിഷ്യാ കേരളീയരെ കുറിച്ചും നമ്മുടെ സംസ്കാരത്തെ കുറിച്ചും അറബി കൾക്ക് പരിചയപ്പെടുത്തി കൊടുത്തത് കാരണം മലയാളി കളോട് അറബ് സമൂഹ ത്തില്‍ മതിപ്പ് ഉണ്ടാക്കുവാനും സാധിച്ചു.

കേരളത്തിലെ മത പണ്ഡിതന്മാരെയും മത സ്ഥാപന ങ്ങളെയും കുറിച്ചും ദുബായ് പോലീസ് മേധാവി ദാഹി ഖൽഫാൻ തമീമിന് പരിചയ പ്പെടുത്തി യതിനാൽ അദ്ദേഹത്തിന് കേരളം സന്ദർശിക്കുവാനും നാട്ടില്‍ ഖുർ ആൻ സെന്ററും, പള്ളി – മദ്രസ്സ തുടങ്ങിയ സ്ഥാപന ങ്ങളും നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു.

നാട്ടില്‍ എത്തിയാലും നാടിന്റെ വികസന കാര്യത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും താൻ സജീവമായി രിക്കും എന്നും യാത്രയയപ്പ് യോഗത്തിലെ മറുപടി പ്രസംഗത്തില്‍ ആലൂർ ഹാജി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി

April 11th, 2021

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഏറ്റു വാങ്ങി. അബുദാബി യുടെ പൈതൃക കോട്ട ഖസ്ര്‍ അല്‍ ഹുസ്ന്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങിൽ അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാധി പനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അവാര്‍ഡ് എം. എ. യൂസഫലിക്കു സമ്മാനിച്ചു.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യവകുപ്പു മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബു ദാബി എക്സിക്യുട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പുരസ്കാര ദാന ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്തിന്റെ വാണിജ്യ-വ്യവസായ മേഖല കളിൽ എം. എ. യൂസഫലി നൽകിയ മികച്ച സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന പിന്തുണക്കും ഉള്ള അംഗീകാരം കൂടി യാണ് ഈ  നേട്ടം.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയും കൂടി യാണ് അബുദാബി ഗവണ്മെന്റിന്റെ ഈ ബഹുമതി യെ കാണുന്നത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം പ്രവാസി സമൂഹ ത്തിന് സമർപ്പിക്കുന്നു എന്നും യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സത്യസന്ധതക്ക് അധികൃതരുടെ ആദരം  

February 28th, 2021

roads-transport-authority-dubai-logo-rta-ePathram
ദുബായ് : ജോലിയിലെ കൃത്യനിഷ്ടയോടൊപ്പം സത്യ സന്ധത പ്രകടിപ്പിച്ച ജീവനക്കാരെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌ പോർട്ട് അഥോറിറ്റി (ആർ. ടി. എ.) ആദരിച്ചു. മലയാളി യായ ടാക്സി ഡ്രൈവര്‍ ഫിറോസ് ചാരു പടിക്കല്‍, ബസ്സ് ഡ്രൈവർ മാരായ ഹസൻ ഖാൻ, അസീസ് റഹ്മാൻ, ഹുസൈൻ നാസിർ എന്നിവ രെയും പ്രശംസാ പത്രവും ഉപഹാരവും നൽകി ആർ. ടി. എ. ആദരിച്ചു.

ടാക്സിയിൽ യാത്രക്കാരി മറന്നു വെച്ച വില പിടി പ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് സുരക്ഷി തമായി തിരിച്ചേൽപ്പിച്ച് സത്യ സന്ധത കാണിച്ച തിനാണ് ഫിറോസിനെ ആദരിച്ചത്.

വാഹനത്തിന്റെ ടയർ പഞ്ചറായി വഴിയിൽ പെട്ടു പോയ സ്ത്രീക്ക് സഹായം നൽകി യിരുന്നു. ഇതാണ് ബസ്സ് ഡ്രൈവർമാരെ അംഗീകാരത്തിന് അര്‍ഹര്‍ ആക്കിയത് എന്നും ആർ. ടി. എ. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ

February 10th, 2021

uae-mars-mission-hope-probe-ePathram
ദുബായ് : യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹം ‘ഹോപ്പ് പ്രോബ്’ വിജയകര മായി ചൊവ്വ യുടെ ഭ്രമണ പഥ ത്തിൽ എത്തി. ഈ നേട്ടം കൈവരി ക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാജ്യവുമാണ് യു. എ. ഇ.

ചൊവ്വ ദൗത്യം ഇതിനു മുമ്പ് വിജയകരമായി പൂർത്തി യാക്കിയത് ഇന്ത്യ, സോവിയറ്റ്‌ യുണിയൻ, അമേരിക്ക, യുറോപ്പ്യൻ യൂണിയൻ തുടങ്ങിയ രാജ്യ ങ്ങള്‍ ആയിരുന്നു . അതോടൊപ്പം ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയി പ്പിക്കുന്ന മൂന്നാമത്തെ രാജ്യവും ആയി യു. എ. ഇ.

2020 ജൂലായ് മാസ ത്തിലാണ് ഹോപ്പ് പ്രോബ് ജപ്പാനില്‍ നിന്നും കുതിച്ചു ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി യാണ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്.

ഹോപ്പ് പ്രോബിന് ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണി ക്കൂര്‍ സമയം എടുക്കും. എതാനും ദിവസ ങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഹോപ്പ് പ്രോബില്‍ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമി യിൽ എത്തും. ചൊവ്വ യിലെ ഒരു വര്‍ഷക്കാലം (ഭൂമി യിലെ 687 ദിവസങ്ങള്‍) വിവര ങ്ങൾ ശേഖ രിക്കും.

എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാ റെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണ ങ്ങള്‍ വഴിയാണ് വിവര ശേഖരണം നടത്തുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി
Next »Next Page » പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine