അജ് മാന്‍ : പരിപാടികളുടെ മികവു കൊണ്ടും പ്രമുഖരുടെ സാന്നിദ്ധ്യ ത്താലും യു. എ. ഇ. യിലെ ചാവക്കാട് പ്രവാസി ഫോറം കൂട്ടായ്മ യുടെ കുടുംബ സംഗമം ഏറെ ശ്രദ്ധേയമായി.
അജ് മാന്‍ അല്‍ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയ ത്തില്‍ കുടുംബ സംഗമ ത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന ത്തില്‍ ചാവക്കാട് പ്രവാസി ഫോറം പ്രസിഡന്റ് ഫറൂഖ് അമ്പലത്ത് വീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. വാഫി ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ട്ണര്‍ ചന്ദ്ര ബോസ് ഉത്ഘാടനം ചെയ്തു.
വിവിധ മേഖല കളില്‍ മികവു തെളിയിക്കു കയും ബഹുമതികള്‍ നേടുക യും ചെയ്ത ചാവക്കാട് നിവാസി കളായ പ്രമുഖ വ്യക്തിത്വ ങ്ങളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗള്‍ഫിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ചാവക്കാട്ടു കാര്‍ക്കു മാതൃക യായി തീര്‍ന്ന ചന്ദ്ര ബോസ്, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നിരവധി തവണ ഫോട്ടോ ഗ്രാഫി അവാര്‍ഡ് നേടിയ മാധ്യമ പ്രവര്‍ത്ത കനും പ്രവാസി ഫോറം സ്ഥാപക അംഗവും കൂടിയായ കമാല്‍ കാസിം, ഓണ്‍ ലൈന്‍ മീഡിയ രംഗത്തെ മികവിന് ഗ്രീന്‍ വോയ്സ് മാധ്യമശ്രീ പുരസ്കാര ജേതാവ് ഇ – പത്രം ഡോട്ട് കോം കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാൻ, സാമൂഹിക പ്രവര്‍ത്ത കനായ അഷറഫ് താമരശ്ശേരി എന്നിവര്‍ക്കാണ് ഫലകവും പൊന്നാടയും നല്‍കി ആദരി ച്ചത്. പുരസ്‌ക്കാര ജേതാക്കളെ ഒ. എസ്. എ. റഷീദ് പരിചയ പ്പെടുത്തി.
മീഡിയ വണ്‍ ഡയറകടര്‍ വി. അബു അബ്ദുള്ള, എഴുത്തുകാരന്‍ ലത്തീഫ് മമ്മിയൂര്‍, ചലച്ചിത്ര നടനും പ്രവാസി ഫോറം അംഗ വുമായ ഫൈസല്‍ മുഹമ്മദ് എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിച്ചു. ആര്‍ട്‌സ് കണ്‍വീനര്‍ ജയന്‍ ആലുങ്ങല്‍, മുന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിവിധ കലാ മത്സര ങ്ങളില്‍ ബിന്ധ്യ ചന്ദ്ര ബോസ്, ബിനീത് ചന്ദ്ര ബോസ്, ദിയ ബാബു, ദേവദക്ഷ, അന്ന റോസ് ജോജി, നെഹ നെജു, അഞ്ജലി ശിവാനന്ദന്‍, മാളവിക ബിനു, വൈഷ്ണവി സുനില്‍, ശ്രീഹരി സന്ദീപ്, നന്ദന്‍ സന്തോഷ്, ശ്രീലക്ഷ്മി സന്തോഷ്, ദര്‍ശന വിനോദ്, അനഘ അശോക് ഗൌരി ദാസ്, പൂജ സുനില്‍, ജനിയ ജയന്‍ എന്നിവര്‍ സമ്മാന ങ്ങള്‍ നേടി. സി. ജി. ഗിരീഷ് അവതാരകന്‍ ആയിരുന്നു.
രാഹുല്‍ ഏങ്ങണ്ടിയൂര്‍ അവതരിപ്പിച്ച കവിതയും വോയ്‌സ് ഓഫ് ചാവക്കാടി ന്റെ പ്രമുഖ ഗായകരായ സാലിഹ് മുഹമ്മദ്, ഷാജി അച്ചുതന്‍, അക്ബര്‍, ഷാജി, ബേസില്‍, സുബൈര്‍, സലീം, സംഗീത്, ആകാശ്, കബീര്‍, അനിത സന്തോഷ്, ഷക്കീല ഷംസുദ്ദീന്‍, അഭിരാമി അജിത് എന്നിവര്‍ പങ്കെടുത്ത ഗാനമേള യും ഉണ്ടായിരുന്നു.
സെക്രട്ടറി സാലിഹ് മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാജി അച്ചുതന്‍ നന്ദിയും പറഞ്ഞു. കെ. സി. ഉസ്മാന്‍, സെയ്ഫു, മൃദുല്‍, ഷബീര്‍ എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.
ചാവക്കാടും പരിസര പ്രദേശ ങ്ങളിലും നിന്നുള്ള നിരവധി പ്രവാസി കള്‍ സംബന്ധിച്ചു.