അബുദാബി : ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന് എം. കെ. ഗ്രൂപ്പിന്റെ സാരഥി എം. എ. യൂസഫലി ആണെന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന് വെളിപ്പെടുത്തി. ഗള്‍ഫിലെ ബിസ്സിനസ് മേഖല യിലും സാമൂഹിക രംഗത്തും സ്വാധീനം ചെലുത്തുന്ന 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്തെത്തിയത്. ഈ സര്‍വ്വേ യില്‍ രണ്ടാം തവണയാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്ത് വരുന്നത്.
ജി. സി. സി. രാഷ്ട്ര ങ്ങളിലെ ഭരണാധി കാരികളില് സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരന് എന്നീ നിലകളില്‍ എല്ലാം അറേബ്യന്‍ ബിസ്സിനസ് മാഗസിന് ഇദ്ദേഹത്തിന്റെ പ്രാധാന്യത്തെ വില യിരുത്തുന്നു.
എയര്‍ടെല്ലിലെ പ്രധാന നിക്ഷേപകനും കമ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖനും ദുബായില്‍ നിക്ഷേപ ശൃംഖലയുമുള്ള രഘുവിന്ദര്‍ കത്താരിയ രണ്ടാം സ്ഥാനത്തും ഗള്‍ഫിലെ ജഫ്ജഫ്കോ ബ്രാന്‍ഡിന്റെ ഉടമസ്ഥനും മീറ്റ് എക്സ്പോര്‍ട്ട റുമായ ഫിറോഷ് അല്ലാന മൂന്നാം സ്ഥാനത്തും മലയാളി യായ രവി പിള്ള നാലാം സ്ഥാനത്തും ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ നിക്കി ജഗത്തിയാനി അഞ്ചാം സ്ഥാനത്തുമുണ്ട് എന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന് പറയുന്നു.
യു. എ. ഇ. യില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും ടീകോമിന്റെ കൊച്ചി യിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി, എം. എ. യൂസഫലി യുടെ നേതൃത്വ ത്തിലുള്ള മറ്റ് നിക്ഷേപങ്ങള്‍, എയര്‍ കേരളയെ ക്കുറിച്ചുള്ള ആശയങ്ങള്‍ മുതലായവ ഇതില്‍പ്പെടും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഗള്‍ഫിലേക്ക് ഇറക്കുമതി ചെയ്യുന്നതിലും എം. എ. യൂസഫലിക്ക് പ്രമുഖ സ്ഥാനമുണ്ട്.
ഗള്‍ഫിലെ സാമൂഹിക രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളിലും യൂസഫലി നിര്‍ണായക പങ്കുവഹിക്കുന്നു. തന്റെ സ്ഥാപന ങ്ങളിലൂടെ 29 രാജ്യങ്ങളിലെ 29,000 ആളുകള്‍ക്ക് എം. എ. യൂസഫലി തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 22,000 പേര് മലയാളികള്‍ ആണെന്നതും ശ്രദ്ധേയമാണ്.