വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം

August 10th, 2014

india-flag-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സിയില്‍ വിപുലമായ പരിപാടി കളോടെ ഭാരത ത്തിന്‍റെ 68 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.

ആഗസ്റ്റ്‌ 15 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യന്‍ എംബസി അങ്കണ ത്തില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ത്തുന്ന തോടെ ആഘോഷ ങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

എല്ലാ ഭാരതീയരും സ്വാതന്ത്ര്യ ദിന ആഘോഷ ത്തിൽ സംബന്ധിക്കണം എന്നും എംബസ്സി വാർത്താ കുറിപ്പിൽ അറിയിച്ചു.

എംബസി യില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ത്തിൽ സാധാരണ ക്കാരും തൊഴിലാളി കളും സ്‌കൂള്‍ വിദ്യാര്‍ഥി കളും അടക്കം സമൂഹ ത്തിലെ വിവിധ തുറ കളിലുള്ള വരും വിവിധ സംഘടനാ പ്രതിനിധി കളും സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും .

- pma

വായിക്കുക: , , ,

Comments Off on വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം

കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

August 6th, 2014

mappilappattu-singer-kannur-shereef-ePathram
അല്‍ഐന്‍: മാപ്പിള പ്പാട്ടു രംഗത്ത് 22 വര്‍ഷം പിന്നിടുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അൽ ഐനിലെ സാംസ്കാരിക കൂട്ടായ്മയായ ബ്ളൂ സ്റ്റാർ ആദരിക്കും.

അൽ ഐൻ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ആഗസ്റ്റ്‌ 7 വ്യാഴാഴ്ച രാത്രി 8.30ന് സംഘടിപ്പി ക്കുന്ന ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’എന്ന പരിപാടിയിൽ വെച്ചാണ് ഷരീഫിനെ ആദരിക്കുക.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

അവധി ദിവസങ്ങളിലെ പ്രത്യേക മുൻ കരുതലുകൾ

July 26th, 2014

awareness-from-abudhabi-police-ePathram
അബുദാബി : പെരുന്നാൾ അവധി ദിവസ ങ്ങളിലെ ഗതാഗത ക്കുരുക്കും അപകട ങ്ങളും ഒഴിവാക്കാ നായി അബുദാബി പോലീസ് പ്രത്യേക പട്രോളിംഗ് ആരംഭിച്ചു.

വാഹന ങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് റോഡ് സുരക്ഷ ഉറപ്പാക്കുന്ന തിന്റെ ഭാഗമായി അബുദാബി പോലീസ്, എല്ലാ റോഡു കളിലും പ്രത്യേക പോലീസ് സേന യെ വിന്യസിച്ചു.

അമിത വേഗത നിയന്ത്രി ക്കുന്ന തിനായി കൂടുതല്‍ ക്യാമറ കളും സ്ഥാപിച്ചി ട്ടുണ്ട്. ഈദുൽ ഫിത്തർ പ്രമാണിച്ച് യു. എ. ഇ. യിലെ സർക്കാർ മേഖല യിൽ അഞ്ചു ദിവസവും സ്വകാര്യ സ്ഥാപന ങ്ങൾക്ക് രണ്ടു ദിവസവും അവധി പ്രഖ്യാപിച്ച സാഹചര്യ ത്തിലാണ് ഈ മുൻ കരുതൽ.

ഈദ് അവധി ദിന ങ്ങള്‍ അപകട രഹിത മാക്കാന്‍ ഗതാഗത നിയമ ങ്ങള്‍ പാലിച്ച് വാഹനം ഓടിക്കണം എന്നും പോലീസ്, കര്‍ശന നിര്‍ദേശം നല്‍കി യിട്ടുണ്ട്.

ആഘോഷ പരിപാടി കള്‍ കൂടുതല്‍ നടക്കുന്ന സ്ഥല ങ്ങളില്‍ ആംബുലന്‍സും എല്ലാ സജ്ജീ കരണ ങ്ങളോടും കൂടി സുരക്ഷാ ഉദ്യോഗസ്ഥ രെയും സജ്ജമാക്കും എന്നും അബുദാബി പോലീസ് അറിയിച്ചു.

വാഹനം ഓടിക്കു മ്പോൾ മുന്നറിയിപ്പില്ലാതെ അലക്ഷ്യ മായി ട്രാക്ക് മാറുക, മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുക തുടങ്ങിയ നിയമ ലംഘന ങ്ങള്‍ പിടികൂടാന്‍ വിപുല മായ സംവിധാ നങ്ങള്‍ ഏര്‍പ്പെടു ത്തിയി ട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on അവധി ദിവസങ്ങളിലെ പ്രത്യേക മുൻ കരുതലുകൾ

കെ. എസ്. സി. ബാല വേദി വാര്‍ഷികം

July 4th, 2014

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ബാല വേദി യുടെ വാര്‍ഷിക ആഘോഷം കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ നേതൃത്വ ത്തില്‍ അരങ്ങേറിയ ആഘോഷ ത്തില്‍ ബാല വേദി പ്രസിഡന്റ് ആഷിഖ് താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍, സുരഭി നജി, അപര്‍ണ, ഫസല്‍ ഇര്‍ഷാദ്, അഖില്‍ അഫ്‌നാന്‍, മീനാക്ഷി ജയകുമാര്‍, ടി. പി. ഹരി കൃഷ്ണ എന്നിവര്‍ ആശംസ നേര്‍ന്നു.

ബാലവേദി സെക്രട്ടറി റൈന റഫീഖ് സ്വാഗത വും വൈസ് പ്രസിഡന്റ് ആതിര ശശിധരന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് മധു പറവൂരിന്റെ സംവിധാന ത്തില്‍ കുട്ടികള്‍ അവതരി പ്പിച്ച നാടകവും സംഘ നൃത്തവും ഗാന മേളയും മാതൃ ഭാഷ യെക്കുറിച്ചുള്ള ഡോക്യു മെന്ററിയും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ബാല വേദി വാര്‍ഷികം

നവ രസ വൈഭവം അരങ്ങേറി

June 19th, 2014

അബുദാബി : ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ എംബസി യില്‍ നവ രസ വൈഭവം എന്ന പേരില്‍ നൃത്ത സന്ധ്യ അരങ്ങേറി.

പ്രശസ്ത നര്‍ത്തകി അനുപമ മോഹനും ശിഷ്യന്‍ ധര്‍മ രാജനും ചേര്‍ന്നാണ് നവ രസ വൈഭവം അവതരി പ്പിച്ചത്. അഷ്ടപദി, ഭാമ കലാപം, കണ്ണപ്പ ചരിതം എന്നീ കഥ കളാണ് അവതരി പ്പിച്ചത്.

എമിര്‍ കോം സി. ഇ. ഒ. അജയ്, ഫിനാന്‍സ് ചെയര്‍മാന്‍ മാധവന്‍ നായര്‍, എന്‍. എം. സി. ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് മാങ്ങാട് എന്നിവര്‍ ചേര്‍ന്ന് ചടങ്ങിന് ഭദ്രദീപം കൊളുത്തി. കുമാര്‍ അയ്യര്‍ ഉപഹാരം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on നവ രസ വൈഭവം അരങ്ങേറി


« Previous Page« Previous « രക്ത ദാന ക്യാമ്പ്
Next »Next Page » മാർക്വേസിന്റെ സാഹിത്യ ലോകം »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine