വൈവിധ്യ മാർന്ന പരിപാടികളോടെ സംഘടിപ്പിച്ച ബാച്ച് മീറ്റ്‌ ശ്രദ്ധേയമായി.

June 15th, 2014

1-batch-family-meet-2014-ePathram
അബുദാബി : ബാച്ച് ചാവക്കാട് ആറാമത് വാർഷിക ആഘോഷവും പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു.

ഗുരുവായൂര്‍ നിയോജക മണ്ഡല ത്തിലെ അബുദാബി യിലെ പ്രവാസി കളുടെ കൂട്ടായ്മ യാണു ബാച്ച് ചാവക്കാട്. പ്രവാസി കൂട്ടായ്മ കള്‍ക്കു മാതൃക യായി അടുക്കും ചിട്ടയോടും കൂടി ബാച്ച് അംഗങ്ങള്‍ ഒത്തു കൂടി നാട്ടിലും പ്രവാസ ലോകത്തും തങ്ങള്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഇ. പി. മൂസ്സക്കുട്ടി ഹാജി, ബാച്ച് മീറ്റ്‌ ഉത്ഘാടനം ചെയ്തു. ഷബീർ മാളിയേക്കൽ ആമുഖ പ്രഭാഷണം ചെയ്തു. ജനറൽ സെക്രട്ടറി ബഷീർ കുറുപ്പത്ത് സ്വാഗതം ആശംസിച്ചു.

പരസ്പര സൌഹൃദത്തിന്റെയും സ്നേഹം പങ്കു വെക്കലിന്റെയും വേദി കളാണ് ഇത്തരം കൂട്ടായ്മകൾ എന്നും കലുഷിതമായ സാമൂഹിക പശ്ചാത്ത ലത്തിലാണ് കേരള സമൂഹം ഇന്ന് ജീവിക്കുന്നത്. അങ്ങിനെ യുള്ളിടത്ത് കുടുംബ സൗഹൃദങ്ങൾ വളർത്തി കൊണ്ട് വരാൻ ബാച്ച് ചാവക്കാട് പോലെ ഒരു കൂട്ടായ്മക്ക് സാധിക്കട്ടെ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ടി. എ. അബ്ദുൽ സമദ് പറഞ്ഞു.

ബാച്ച് അംഗങ്ങളുടെ കുട്ടികളിൽ നിന്നും പത്താം ക്ളാസ് – പ്ളസ് ടു പരീക്ഷ കളിൽ ഉന്നത വിജയം നേടിയ നൗഫീല നൌഷാദ്, നുസ്ഹ അബ്ദുൽ റഹീം എന്നീ വിദ്യാർഥി കളെ മാസ് എജ്യൂക്കേഷൻ സെന്റർ മെറിറ്റ്‌ അവാർഡ് നല്കി ആദരിച്ചു.

വിവിധ മേഖലകളില്‍ മികവു തെളിയിക്കുകയും ബഹുമതികള്‍ നേടുകയും ചെയ്ത അംഗങ്ങളെ കെ. എച്ച്. താഹിർ പരിചയപ്പെടുത്തി. ബാച്ച് സ്ഥാപക അംഗവും മാധ്യമശ്രീ പുരസ്കാര ജേതാവുമായ പി. എം. അബ്ദുല്‍ റഹിമാന്‍, സംഗീത സംവിധായകന്‍ നൗഷാദ് ചാവക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കെ. എസ് സി. പ്രസിഡന്റ് എം. യു. വാസു, ജമാൽ മാളിയേക്കൽ, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ബെസ്റ്റ് ഫോട്ടോഗ്രാഫർ അവാർഡ് ജേതാവും ചാവക്കാട് പ്രവാസി ഫോറം ചെയർമാനുമായ കമാൽ കാസിം, അബ്ദുട്ടി കൈതമുക്ക് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

നൗഷാദ് ചാവക്കാടിന്റെ നേതൃത്വത്തിൽ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനമേളയും ശാസ്ത്രീയ – സിനിമാറ്റിക് നൃത്ത നൃത്യങ്ങൾ, ഒപ്പന, കോൽക്കളി, എന്നിവയും അംഗ ങ്ങളു ടെയും കുട്ടി കളുടെയും വിവിധ കലാ പരിപാടി കളും അരങ്ങേറി.

ബാബുരാജ്, സി. സാദിക് അലി, സുനിൽ നംബീരകത്ത്, ഷാഹുൽ പാലയൂർ, കെ. എം. മൊയിനുദീൻ, സിദ്ധീഖ് ചേറ്റുവ, കെ. പി. സക്കരിയ, സി. എം. അബ്ദുൽ കരീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനല്കി. രക്ത ദാനം മഹാ ദാനം എന്ന മുദ്രാവാക്യവുമായി രക്ത ദാന ക്യാമ്പ് സംഘടിപ്പി ക്കുമെന്നും പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ വിഭാഗം ഉദ്ഘാടനം ചെയ്തു

June 15th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗ ത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.

വായന യില്‍നിന്ന് അകലുന്ന താണ് ഇന്ന് കാണുന്ന പല പ്രശ്‌ന ങ്ങള്‍ക്കും കാരണം എന്ന് അദ്ദേഹം പറഞ്ഞു. പണ്ട് കേരള ത്തില്‍ ഒരു വായന ശാലാ സംസ്‌കാരം തന്നെ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു വായനാ സംസ്‌കാരം പ്രവാസ ഭൂമി യിലും ചിട്ടപ്പെടുത്തണം എന്നും അപ്പുക്കുട്ടന്‍ മാസ്റ്റര്‍ പറഞ്ഞു.

അബുദാബി മലയാളി സമാജം ലൈബ്രറി കൂടുതല്‍ മികവുറ്റ താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുസ്തകങ്ങള്‍ ലൈബ്രറി യിലേക്ക് സംഭാവന ചെയ്യുന്ന ചെയ്യുന്ന ആളു കളില്‍ നിന്ന് തെരഞ്ഞെടു ക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാച്ച് മീറ്റ്‌ വെള്ളിയാഴ്ച അബുദാബിയില്‍

June 11th, 2014

batch-chavakkad-logo അബുദാബി : തൃശൂര്‍ ജില്ല യിലെ ചാവക്കാട് നിവാസി കളുടെ അബുദാബി കൂട്ടായ്മ യായ ബാച്ച് ചാവക്കാട്  ആറാമത് വാർഷിക ആഘോഷവും പുതിയ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടനവും  ബാച്ച് മീറ്റ്‌ എന്ന പേരിൽ ജൂണ്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

വിവിധ മേഖലകളില്‍ മികവു തെളിയിക്കുകയും ബഹുമതികള്‍ നേടുകയും ചെയ്ത ബാച്ച് അംഗങ്ങളായ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.

ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഇ. പി. മൂസ്സക്കുട്ടി ഹാജി, ബാച്ച് മീറ്റ്‌ ഉത്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

ബാച്ച് അംഗവും സംഗീത സംവിധായകനുമായ നൗഷാദ് ചാവക്കാടിന്റെ നേതൃത്വ ത്തിൽ പ്രമുഖ ഗായകർ അണി നിരക്കുന്ന ഗാനമേളയും ശാസ്ത്രീയ – സിനിമാറ്റിക് നൃത്ത നൃത്യങ്ങൾ, ഒപ്പന, കോൽക്കളി, എന്നിവയും അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറും. വിശദ വിവരങ്ങൾക്ക് ; 050 570 52 91 (Sharaf), 050 682 67 46 (Basheer)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

June 3rd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. – കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ത്തിലും എ പ്ളസ് നേടി വിജയിച്ച അബുദാബി യിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ ആദരിക്കും.

ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയിരിക്കും. വിദ്യാഭ്യാസ പ്രോല്‍സാഹന ത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിക്കും.

ദീര്‍ഘ കാലമായി വിദ്യാഭ്യാസ രംഗത്ത് മികച്ച സം ഭാവന നല്‍കി വരുന്ന ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ സലീം ഹാജി യെ ചടങ്ങിൽ ആദരിക്കും. സെന്റർ ബാല വേദി അംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്‌പിക് മാകെ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു

June 3rd, 2014

അബുദാബി : ഭാരതീയ വിദ്യാ ഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തി ക്കുന്ന ‘സ്പിക് മാകെ’ അബുദാബി ചാപ്റ്റര്‍ സാംസ്‌കാ രിക സന്ധ്യ സംഘടിപ്പിച്ചു.

പരിപാടി യില്‍ പ്രമുഖ ഒഡീസി നര്‍ത്തകി ഗീതാ മഹാലിക് മുഖ്യാതിഥി ആയിരുന്നു. അബുദാബി ഭാരതീയ വിദ്യാ ഭവ നിലെ വിദ്യാര്‍ഥി കള്‍ക്ക് ഭാരതീയ നൃത്ത രൂപങ്ങളെ ക്കുറിച്ചും ഒഡീസി നൃത്ത ത്തിന്റെ പ്രത്യേകത കളെ ക്കുറിച്ചും ഗീതാ മഹാലിക് ക്ളാസ്സുകള്‍ നടത്തി.

മംഗളാ ചരണ്‍, ഭൂമി പ്രണാമം, സഭാ നൃത്തം തുടങ്ങി ഒഡീസി യുടെ വിവിധ വക ഭേദങ്ങള്‍ കുട്ടികള്‍ക്ക് ചെയ്ത് കാണിച്ചു കൊടുത്തു.

ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ഡയരക്ടർ സൂരജ് രാമചന്ദ്രൻ, ഭവൻസ് പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ നന്ദകുമാർ, അഡ്മിനിസ്ട്റേറ്റര്‍ കൃഷ്ണ കുമാര്‍ ദാസ് തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം നിരവധി പേര്‍ പരിപാടിയിൽ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് റസാഖ് ഒരുമനയൂരിന് സമ്മാനിക്കും
Next »Next Page » പാം പുസ്തകപ്പുരക്ക് പുതിയ സാരഥികള്‍ »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine