ദേശീയ ദിന ത്തിൽ യൂണിവേഴ്‌സൽ ആശുപത്രി യുടെ വാർഷിക ആഘോഷം സംഘടിപ്പിച്ചു

December 4th, 2016

sheikh-nahyan-bin-mubarak-al-nahyan-flag-hosting-universal-hospital-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷവും അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി യുടെ വാർഷിക ആഘോഷവും നിറ പ്പകി ട്ടാര്‍ന്ന പരി പാടി കളോടെ ആശു പത്രി അങ്കണ ത്തിൽ നടന്നു.

ചടങ്ങില്‍ മുഖ്യ അതിഥി ആയി എത്തിയ യു. എ. ഇ. സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ ദേശീയ പതാക ഉയര്‍ത്തി യതോടെ ആഘോഷ പരി പാടികള്‍ക്ക് തുടക്കമായി.

നാലാം വർഷ ത്തിലേക്ക് കടക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വരുന്ന യു. എ. ഇ. ഭര ണാധി കാരികൾക്കും യു. എ. ഇ. ജനതക്കും നന്ദി അറിയിച്ചു കൊണ്ട് ആശുപത്രി സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ടറു മായ ഡോക്ടർ ഷെബീർ നെല്ലിക്കോട് പരിപാടികൾക്ക് നേതൃത്വം നൽകി.

ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹമദ് അൽ ഹൊസാനി, ഡോക്ടർ ജോർജ് കോശി തുട ങ്ങി യവർ ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ആശുപത്രി ജീവന ക്കാരു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

December 4th, 2016

uae-45th-national-day-abudhabi-kmcc-with-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും അബു ദാബി കെ. എം. സി. സി. യും സംയുക്തമായി യു. എ. ഇ. ദേശീയ ദിന ആഘോഷം സംഘടിപ്പിച്ചു. സെന്റര്‍ ഓഡി റ്റോറി യത്തില്‍ നടന്ന ആഘോഷ പരിപാടി കള്‍ യു. എ. ഇ. പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്‌ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്‌തു.

national-day-celebration-abudhabi-kmcc-with-indian-islamic-center-ePathram

ഹാഫിസ് നസീം ബാഖവി യുടെ ഖുറാന്‍ പാരായണ ത്തോടെ ആരംഭിച്ച ചടങ്ങില്‍  ഇസ്‌ലാമിക് സെന്റർ പ്രസി ഡന്റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്‌ടർ ബോർഡ് മെംബറും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ട റുമായ എം. എ. യൂസഫലി ദേശീയ ദിന സന്ദേശം നൽകി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.

മാനവ സമൂഹം ഏറ്റവും ആദരി ക്കപ്പെടുന്ന മണ്ണില്‍ ഒന്നാണു യു. എ. ഇ. എന്ന് അബ്‌ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണ ത്തിൽ പറഞ്ഞു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്യാന്‍ വിത്തു പാകിയ ബഹു സ്വരത യുടെ മഹാ ആശയ മാണ് ഇതിനു കാരണം.

ഇന്നത്തെ ഭരണാധി കാരി കളും സ്‌തുത്യർഹ മായ രീതി യിൽ അതു പിന്തുടരുന്നു. കഠിനാ ധ്വാന ത്തോടൊപ്പം ബഹു സ്വരതയെ ജീവ വായു പോലെ  സംര ക്ഷിച്ച തി ലൂടെയാണ്  യു. എ. ഇ. സകല നേട്ട ങ്ങളും കൊയ്തെ ടുക്കു വാന്‍ സാധിച്ചത് എന്നും സമദാനി ചൂണ്ടി ക്കാണിച്ചു.

cultural-program-national-day-celebration-indian-islamic-center-ePathram

ഇന്ത്യൻ എംബസ്സി ചാർജ് ഡി അഫയേഴ്‌സ് നീതാ ഭൂഷൻ, യു. എ. ഇ. പബ്ലി ഷേഴ്‌സ് അസ്സോസ്സി യേഷൻ പ്രസി ഡന്റ് ഡോക്ടര്‍ മറിയം അൽ ഷെനാസി എന്നിവരും അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ ത്തകരും ആശംസ കള്‍ നേര്‍ന്നു. കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറർ യു. അബ്‌ദുല്ലാ ഫാറൂഖി സ്വാഗ തവും സെൻറർ ജനറൽ സെക്രട്ടറി ഉസ്‌മാൻ കരപ്പാത്ത് നന്ദിയും പറഞ്ഞു.  ഇസ്‌ലാമിക് സെൻറ റിന്റെ യും കെ. എം. സി. സി. യുടെയും സാരഥികൾ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന് വര്‍ണ്ണാഭമായ നൃത്ത നൃത്യ ങ്ങളും വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

December 3rd, 2016

uae-national-day-celebration-ePathram
അല്‍ ഐന്‍ : യു. എ. ഇ. യുടെ നാൽപത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച പരി പാടി യിൽ നാല്‍പത്തി അഞ്ചു ഗായകര്‍ ചേര്‍ന്ന് യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ങ്ങള്‍ ആലപിച്ചു.

alain-isc-uae-45-th-national-day-group-song-ePathram

’45 X 45 ഷോ’ എന്ന പേരിൽ അവതരിപ്പിച്ച കലാ സന്ധ്യ യില്‍ ഇന്ത്യൻ സോഷ്യൽ സെന്ററിലെയും മലയാളം മ്യൂസിക് ക്ലബ്ബിലെയും കലാ കാരന്മാര്‍ ചേര്‍ന്ന് മൂന്നു മണി ക്കൂർ നീണ്ടു നിന്ന വർണ്ണാഭ മായ വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, ട്രഷറർ കെ. വി. തസ്ഫീര്‍ തുടങ്ങി യവർ പ്രസംഗിച്ചു. കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരി പാടി കൾക്ക് നേതൃത്വം നൽകി. ശബ്നം ഷെറീഫ് അവതാരക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തിലെ സൈക്കിൾ റാലി ശ്രദ്ധേയമായി

December 2nd, 2016

cycle-rally-ksc-uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗ മായി അബു ദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച സൈക്കിള്‍ റാലി യില്‍ അബുദാബി കമ്മ്യൂണിറ്റി പോലീസില്‍ നിന്നും അഞ്ച് ഉയര്‍ന്ന ഉദ്യോഗസ്ഥർ അടക്കം നൂറോളം സൈക്കിള്‍ യാത്രക്കാര്‍ പങ്കെടുത്തു.

ഡിസംബർ 2 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ അബുദാബി കോറണീഷില്‍ വെച്ചായിരുന്നു സൈക്കിള്‍ റാലി നടത്തിയത്. കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗ ങ്ങൾ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കരുത്തുറ്റ രാഷ്ട്രവും സന്തുഷ്ടരായ ജന ങ്ങളും രാഷ്ട പിതാവിന്റെ സ്വപ്നം

December 2nd, 2016

award-for-security-media-salute-uae-ePathram.jpg
അബുദാബി : ഒരുമയിലൂടെ കരുത്താർജ്ജി ക്കുന്ന ഒരു രാഷ്ട്രവും സന്തുഷ്ട രായ ജന ങ്ങളും എന്നുള്ള തായി രുന്നു രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ കണ്ടിരുന്ന സ്വപ്നം എന്ന് 45 വർഷ ത്തെ രാജ്യ ത്തിന്റെ ചരിത്രം വിവരിച്ചു കൊണ്ട് ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ സ്മരിച്ചു.

മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ബോർഡ് അംഗം കൂടി യായ ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ.

യു. എ. ഇ. യുടെ കുതിപ്പിൽ എന്നും തോളോടു തോൾ ചേർത്ത് മുന്നേറിയ ഏറ്റവും വലിയ സമൂഹ മായ ഇന്ത്യ ക്കാ രാണ് ഈ രാജ്യത്തെ ഏറ്റവും സമാധാന പ്രിയരായ വർ എന്നും അവർ അഭിപ്രായ പ്പെട്ടു.

ima-salute-uae-national-day-ePathram .jpg

എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ ആലപിച്ച ദേശീയ ഗാന ത്തോ ടെ യാണ് പരി പാടി കൾ ആരംഭിച്ചത്.

renjan-gandhi-of-security-media-receive-ima-award-ePathram.jpg

ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ, ലവ് ഫോർ യു. എ. ഇ. – അഖ്ദർ എന്നിവ യിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദരവ് ഏറ്റു വാങ്ങി.

ബ്രിഗേഡിയർ അഹ്‌മദ്‌ സെയ്ദ് അൽ ബാദി, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡന്റ് രാജൻ സക്കറിയ, ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, ഐ. എസ്. സി. എന്റർ ടൈൻ മെന്റ് സെക്രട്ടറി ജോജോ അമ്പൂക്കൻ, സാഹിത്യ വിഭാഗം സെക്രട്ടറി ജയ ദേവൻ എന്നിവർ സംസാരിച്ചു.

salute-uae-national-day-celebration-ePathram .jpg

തുടർന്ന് ഇഫിയ സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും, ദേശ ഭക്തി ഗാനങ്ങൾ, അറബിക് പരമ്പരാഗത നൃത്ത ങ്ങൾ, രിസാല സ്റ്റഡി സർക്കിൾ അവതരിപ്പിച്ച ഖവാലി തുടങ്ങിയവ അരങ്ങേറി.

ദേശീയ ദിന ത്തോട് അനു ബന്ധിച്ച് സുധീർ കൊണ്ടേരി സംവിധാനം നിർവ്വഹിച്ച് യു. എ. ഇ. നാഷണൽ ആർക്കവ്സ്, ലുലു ഗ്രൂപ്പ് ഇന്റർ നാഷണലും സംയുക്ത മായി ഒരുക്കിയ ഹൃസ്വ ചിത്രവും പ്രദർശിപ്പിച്ചു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ ദിന ആഘോഷം സമാജത്തിൽ
Next »Next Page » ദേശീയ ദിനത്തിലെ സൈക്കിൾ റാലി ശ്രദ്ധേയമായി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine