
അബുദാബി : യു. എ. ഇ. യിലെ സാമൂഹിക കൂട്ടായ്മ യായ പ്രവാസി ഇന്ത്യ യുടെ വനിതാ വിഭാഗ മായ പ്രവാസിശ്രീ യുടെ അബു ദാബി പ്രഖ്യാപന സമ്മേള നം 2017 മെയ് 19 വെള്ളി യാഴ്ച രാത്രി 7.30 ന് അബു ദാബി മദിനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ വനാസ പാർട്ടി ഹാളിൽ(ലുലു ഫുഡ് കോർട്ട്) പ്രത്യേകം സജ്ജ മാക്കിയ വേദി യിൽ വെച്ച് നടക്കും എന്ന് ഭാര വാഹി കൾ അറിയിച്ചു.
അബുദാബി യിലെ സാമൂഹിക – സാംസ്കാരിക – വൈദ്യ ശാസ്ത്ര രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന Dr. പാത്തു ക്കുട്ടി (ബുർജീൽ ഹോസ്പിറ്റൽ, അബു ദാബി), Dr. ശ്രീതി നായർ (അബു ദാബി യൂണി വേഴ്സിറ്റി കോളേജ്), അന്നമ്മ ചാക്കോ (അൽ റഹ്‌ബ ഹോസ്പിറ്റൽ, അബു ദാബി) ഷെജി സലീം (അബു ദാബി ഇന്ത്യൻ സ്കൂൾ, അൽ വത്ബ) എന്നിവരെ ചടങ്ങിൽ ആദ രിക്കും.
സമ്മേളനത്തോട് അനുബന്ധിച്ചു വനിത കൾക്കായി പാചക മത്സര വും ഹെന്ന ഡിസൈൻ മത്സരവും നടത്തും എന്നും സംഘാ ടക സമിതി അംഗ ങ്ങളായ സുമയ്യ ടീച്ചർ, ഷെഹ്നാസ്, പ്യാരി ഹമീദ്, മിനി ഫാറൂഖ്, നഈമ റഊഫ്, സറീന ഫൈസൽ എന്നി വർ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൂടുതൽ വിവര ങ്ങൾക്ക് 050 – 26 36 386 / 055 – 65 51 060 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.




അബുദാബി : മുസ്സഫ യിലെ അബു ദാബി മലയാളി സമാജം 2017- 18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം മെയ് 13 ശനിയാഴ്‌ച രാത്രി 8.30 നു നടക്കും. സമാജം മുഖ്യ രക്ഷാധി കാരിയും ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറ ക്‌ടറു മായ എം. എ. യൂസഫലി മുഖ്യ അതിഥി യായി ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്. 






























