അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) എട്ടാം വാർഷിക ആഘോഷ ങ്ങൾ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു.
ഇഫിയ ചെയർമാൻ ഡോക്ടർ ഫ്രാൻസിസ് ക്ലീറ്റസ്, മുഖ്യാതിഥി യായി ചടങ്ങിൽ സംബ ന്ധിച്ച തിരുവിതാം കൂർ രാജ കുടുംബാംഗം പ്രിൻസ് മാർത്താണ്ഠ വർമ്മ രാജ രാജ വർമ്മ യും അബുദാബി എഡ്യൂക്കേ ഷൻ കൌൺ സിൽ പ്രതിനിധി നവാൽ അൽ അമീരി, മറ്റു അതിഥി കളും ചേർന്ന് നില വിളക്ക് തെളിയിച്ചു പരിപാടി ഉത്ഘാടനം ചെയ്തു.
ഐ. എസ്. സി. പ്രസിഡണ്ട് രമേശ് പണിക്കർ, ഇഫിയ വിദ്യാഭ്യാസ വിഭാഗം ചീഫ് ഗാരി എസ്. ഓ നീൽ, പ്രിൻസിപ്പൽ കെ. ജി. വിനായകി, ഗോപാല കൃഷ്ണൻ, മഞ്ജു സെൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇഫിയ സ്കൂൾ മാഗസിൻ പ്രകാശനം മാർത്താണ്ഠ വർമ്മ രാജ രാജ വർമ്മ നിർവ്വഹിച്ചു. തുടർന്ന് കെ. ജി. വിഭാഗ ത്തിലെ വിദ്യാർ ത്ഥി കൾക്ക് പുരസ്കാരവും സാക്ഷ്യ പത്രവും സമ്മാനിച്ചു. വിവിധ പരീക്ഷ കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി കളെ ആദരിച്ചു. ആകർഷ ക ങ്ങ ളായ സംഗീത – നൃത്ത പരി പാടി കൾ അരങ്ങേറി. രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥി കളും അടക്കം നൂറു കണ ക്കിന് പേർ പരി പാടി കളിൽ സംബന്ധിച്ചു.