അബുദാബി : ഏറ്റവും പുതിയ പഠന സൌകര്യങ്ങളോടെ അൽ വത്ബയിൽ മയൂർ പ്രൈവറ്റ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂള്‍ അങ്കണ ത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രമുഖരുടെ സാന്നിധ്യ ത്തില്‍ സ്കൂൾ ചെയർമാൻ അബ്ദുൾ ജാബർ അൽ സയെഗ് പ്രവര്‍ത്തന ഉത്ഘാടനം നിർവ്വഹിച്ചു .
സ്കൂൾ സീറ്റിന്റെ ലഭ്യതയിൽ ഏറെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ഈ സ്ഥാപനം ഏറെ ഉപകാര പ്രദമാവും. ഇന്ത്യയിലെ മയോ കോളേജ് ജനറൽ കൗണ്‍സിലുമായി ചേർന്നാണ് മയൂർ പ്രൈവറ്റ് സ്കൂൾ പ്രവർത്തന ങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. കുട്ടി കളുടെ കലാ കായിക പ്രവർത്ത നങ്ങൾ ക്കായി പ്രത്യേകം സംവിധാന ങ്ങളും സ്കൂളിൽ ഉണ്ട്. നിലവിലുള്ള 600 ഓളം വിദ്യാർത്ഥി കളിൽ 80 ശതമാന ത്തിലധികവും ഇന്ത്യൻ കുട്ടികളാ ണിവിടെ യുള്ളത്.
സി. ബി. എസ്. ഇ. സിലബസ്സിൽ കെ. ജി വണ്‍ മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥി കൾക്കും ടാബ് ലെറ്റും ലാപ് ടോപ്പും ഉപയോഗി ച്ചുള്ള പഠന സൌകര്യ ങ്ങൾ ഒരുക്കി യാണ് മയൂർ പ്രൈവറ്റ് സ്കൂൾ തുടങ്ങി യിരി ക്കുന്നത് എന്ന് സ്കൂളിന്റെ ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടന്ന വാർത്താ സമ്മേളന ത്തിൽ മാനേജ്മെന്റ്റ് വ്യക്തമാക്കി.
ചെയർമാൻ അബ്ദുൾ ജാബർ അൽ സയെഗ്, വൈസ് ചെയർമാൻ മൻസൂർ അബ്ദുൾ ജാബർ അൽ സയെഗ്, അൽ സയെഗ് ഗ്രൂപ്പ് സി. എഫ്. ഒ. ഫിറോസ് കപാഡിയ, ബോർഡ് മെമ്പര്‍ അനിമേഷ് തപിയാ വാല, സ്കൂള്‍ ഓപ്പറേഷൻസ് മാനേജർ ജോയ് വർക്കി, സ്കൂൾ പ്രിൻസിപ്പൽ അന്നാഹിത പഗ്ഡി വാല ,പ്രധാനാധ്യാപിക റൊണ്ട ഡി മെല്ലോ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.