ഷാർജ : രിസാല സ്റ്റഡി സർക്കിൾ ഖാസിമിയ യുണിറ്റ് ‘കലാലയം’ സംഘടിപ്പിച്ചു. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ഹനീഫ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. റംഷാദ് നീലംപാറ കീ നോട്ട് അവതരിപ്പിച്ചു. അലി മാസ്റ്റർ, അബ്ദുൽ ജലീൽ, അർഷദ് സഖാഫീ, ഇബ്റാഹിം ഐ. കെ, ഫസൽ വടകര, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
കവിത, ഗാനം, കഥ പറച്ചിൽ, പ്രബന്ധം തുടങ്ങിയവ അവതരിപ്പിച്ചു. അൻവർ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാസ് ഏണിയാടി സ്വാഗതവും ശുഹൈബ് പോതാംകണ്ടം നന്ദിയും പറഞ്ഞു.